Monday, May 31, 2010

ഒരു തിരി നാളം


ഒരു തിരി പകരും വെളിച്ചം
നിറക്കുന്നു അകവും പുറവും
ദീപമേ... ഓജസേകുന്നു നീ
ഉണര്‍വ്വിന്‍ ഉള്‍വിളിയായീ

രാവിന്‍റെ മാറിലൊഴുകും
പാല്‍ നിലാവ് പോല്‍
ഇരുള്‍ നിറഞ്ഞൊരെന്‍
മനസിന്‍ ഇടനാഴിയില്‍
പ്രത്യാശയാം നിലാ-
വെളിച്ചം പരന്നൊഴുകി

നിറം മങ്ങിയോരെന്‍
സ്വപ്നങ്ങളില്‍ നീ
ആയിരം മഴവില്ലിന്‍
വര്‍ണ്ണങ്ങള്‍ പകര്‍ന്നേകി
കാലം വീഴ്ത്തിയൊരു
കരിനിഴല്‍ മായിച്ചു
പ്രകാശപൂരിതമാക്കി...
എന്‍ അന്തരംഗം ...!!!

16 comments:

ഗീത രാജന്‍ said...

ഇരുള്‍ നിറഞ്ഞൊരെന്‍
മനസിന്‍ ഇടനാഴിയില്‍
പ്രത്യാശയാം നിലാ-
വെളിച്ചം പരന്നൊഴുകി

പട്ടേപ്പാടം റാംജി said...

ഒരു തിരി പകരും വെളിച്ചം
നിറക്കുന്നു അകവും പുറവും
ദീപമേ... ഓജസേകുന്നു നീ
ഉണര്‍വ്വിന്‍ ഉള്‍വിളിയായീ

ജോയ്‌ പാലക്കല്‍ - Joy Palakkal said...

"പ്രകാശപൂരിതമാക്കി...
എന്‍ അന്തരംഗം ..."
മനോഹരമായകവിത വായിച്ചു..
ഹൃദയംനിറഞ്ഞ ആശംസകള്‍!!

Naushu said...

പ്രത്യാശയുടെ തിരിനാളം പോലെ മനോഹരമായ് വരികള്‍...

അലി said...

പ്രത്യാശയുടെ വെളിച്ചം പരന്നൊഴുകട്ടെ!

ഹംസ said...

ദീപമേ... ഓജസേകുന്നു നീ
ഉണര്‍വ്വിന്‍ ഉള്‍വിളിയായീ

……………………………………..

………………………….

പ്രകാശപൂരിതമാക്കി...
എന്‍ അന്തരംഗം ...!!!


nalla varikal gheethechiiii....

മനോഹര്‍ മാണിക്കത്ത് said...

ചില സ്പാര്‍ക്കുകള്‍
ഈ വരികളില്‍ കാണുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

വിരിയിക്കൂ മലർപോലെൻ മനസ്സിലൊരു, തിരിയായിരുളകറ്റും പൊൻദീപപ്രകാശമായ് !

Manoraj said...

ദീപമേ... ഓജസേകുന്നു നീ
ഉണര്‍വ്വിന്‍ ഉള്‍വിളിയായീ.. കൊള്ളാം

ramanika said...

valare adhikam ishttapettu !

Unknown said...

ലളിതം മനോഹരം, വൃത്തിയും പ്രശംസനീയം.

തുടരുക, ആശംസകള്‍
-മുരളിക

Jishad Cronic said...

പ്രകാശപൂരിതമാക്കി...
എന്‍ അന്തരംഗം ...!!!

Kalavallabhan said...

കവിത
"പ്രകാശപൂരിതമാക്കി...
എന്‍ അന്തരംഗം ...!!!"

Unknown said...

നല്ല വരികൾ മനസ്സിന്റെ പ്രകാശം മുഖത്തും പ്രതിഫലിയ്ക്കും.

ഗീത രാജന്‍ said...

ഇവിടെ വായിച്ച എല്ലാവര്ക്കും നന്ദി .. നല്ല വാക്കുകളില്‍ സന്തോഷം .. ഇനിയും വരുമല്ലോ ..പ്രതീക്ഷിക്കുന്നു

(കൊലുസ്) said...

ആന്റി എന്നെങ്കിലും കഥ എഴുതുകാണേല്‍ പറയണേ.. (കവിത വായിച്ചു. എന്താ പറയാന്നു അറിയില്ലാട്ടോ..)