Tuesday, April 24, 2012
Sunday, April 15, 2012
ഹോളിഹില്ലില്‍ ഞാന്‍
ശിശിരത്തിന്റെ തണുപ്പ് പുതച്ചു
നിശബ്ധത വിഴുങ്ങിയ
പെരുമ്പാമ്പ് പോലെ
മയങ്ങി കിടക്കുന്ന തെരുവ്!
ഒരു കള്ളനെ പോലെ
ഇല തുമ്പിലൂടെ ഊര്‍ന്നിറങ്ങി
അന്തരീക്ഷതിലെവിടെയോ
പതുങ്ങി കിടക്കുന്ന കാറ്റ്!!
മേഘജാലകത്തിലൂടെ
അരിച്ചിറങ്ങിയ മഴവില്ലിന്റെ
വര്‍ണ്ണ ചായത്തില്‍ കുളിച്ചെത്തി
വെയില് കായനിരിക്കുന്ന
വൃക്ഷങ്ങള്‍!
അനന്തതയിലേക്ക്
ഇറങ്ങി നടന്ന നോട്ടം
വേഷപകര്‍ച്ച്ചകളുടെ
ആഴങ്ങളില്‍ മുങ്ങി താണ്
ശ്വാസം കിട്ടാതെ പിടയുന്നു!!
നിശ്ചലതയിലേക്ക്
അടഞ്ഞു പോയ
വാതിലിനപ്പുറം
ഓടി വരുന്ന ഒരു രൂപം
അലിഞ്ഞില്ലാതായ ഒരു
നിലവിളിയൊച്ച...
അദൃശ്യതയിലെവിടെയോ
അടര്‍ന്നു വീഴാന്‍ തുടങ്ങുന്ന
കണ്ണുനീര്തുള്ളികള് !!
അറ്റ് പോയൊരു വേരിന്റെ
നീറ്റല്‍ ഉണക്കാനവാത്ത പച്ച
പൊതിഞ്ഞു വച്ചു
തിളച്ചു തൂവുംസ്വപ്നങ്ങളില്‍
ഒറ്റക്കായ മനസ്!!
(*ഹോളി ഹില്‍ അമേരികയില്‍ സൌത്ത്
കരോലിനയിലെ ഒരു കൊച്ചു ടൌണ്‍)
==============================================
(സമകാലിക മലയാളം വാരിക ഏപ്രില്‍ 2012)
==============================================
Subscribe to:
Posts (Atom)