Wednesday, June 9, 2010

ചില ജന്മങ്ങള്‍

ചില മാനവ ജന്മങ്ങള്‍ .
ഭാരമായി തീര്‍ന്നിടുന്നു ഏവര്‍ക്കും
ജീവിച്ചു തീര്‍ക്കുന്നൊരു ജീവിതം
നോവിന്‍ പൂക്കള്‍ നല്‍കുവാനായി..

മദ്യ സേവ മാത്രമേ സുഖം
മദ്യ ശാലകള്‍ സ്വര്‍ഗ്ഗവും
മനവനായീ പിറന്നുവെങ്കിലും
മൃഗ ജീവിതം നയിചിടുന്നു

മകനായീ ജീവിച്ച നാള്‍
ജന്മമേകിയതിന്‍ ശിക്ഷയായി
കൊടുത്തു മാതാപിതാക്കള്‍ക്ക്
കടലോളം കണ്ണുനീര്‍ !

ഒരായിരം പ്രതീക്ഷയുമായീ
സ്നേഹത്തിന്‍ കൂട് കൂട്ടാന്‍
കൈപിടിച്ച തന്‍ പ്രിയതമക്ക്
സമ്മാനിച്ചു ദുഃഖത്തിന്‍  നീര്കുടം!!

മക്കളായീ പിറന്നവര്‍ക്ക്
ലാളനയല്ല സംരക്ഷണമല്ല...
നല്കിയിതോരായുസിന്‍
വേദനയും അപമാന ഭാരവും!!!

അറിയുന്നില്ല മാനവന്‍...
മദ്യാസക്തി കൊല്ലുന്നവനെയും
കൊല്ലാതെ കൊല്ലുന്നു
അവനു ചുറ്റുമുള്ളവരെയും!!!!

16 comments:

Geetha said...

മദ്യാസക്തി കൊല്ലുന്നവനെയും
കൊല്ലാതെ കൊല്ലുന്നു
അവനു ചുറ്റുമുള്ളവരെയും!!!!

Manoraj said...

പണ്ട് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അവസ്ഥ കണ്ട് ഏതോ കവി പാടിയത് കുറിക്കട്ടെ..

“കള്ള് ചെത്തി കൊടുക്കണം
ചാരായം വാറ്റി വിൽക്കണം
രണ്ടുമല്പം കുടിക്കണം
ഗുരുപാദം ജയിക്കണം”

മദ്യപാനം ആരോഗ്യത്തിന് ഹാനികരം. ആരും തല്ലല്ലേ.. ഞാൻ ഓടിക്കോളാം..

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

അറിയുന്നില്ല മാനവൻ
മദ്യാസക്തി കൊല്ലുന്നവനെയും
കൊല്ലാതെ കൊല്ലുന്നു
അവനു ചുറ്റുമുള്ളവരെയും!!!!
അതെ അറിഞ്ഞിട്ടുതന്നെയാണ് ഗീത, എല്ലാമാനവന്മാരും പണം കളഞ്ഞ് മദ്യകേരളത്തിലും പുറത്തും ഇതിന്റെ അടിമത്വം സ്വീകരിക്കുന്നത്

പട്ടേപ്പാടം റാംജി said...

കൊടുത്തു മാതാപിതാക്കള്‍ക്ക്
കടലോളം കണ്ണുനീര്‍ !

ഹംസ said...

മനവനായീ പിറന്നുവെങ്കിലും
മൃഗ ജീവിതം നയിചിടുന്നു

ഒരുപാട് ജന്മങ്ങള്‍ ഇങ്ങനെ തന്നെ. !

അനൂപ്‌ കോതനല്ലൂര്‍ said...

മദ്യ സേവ മാത്രമേ സുഖം
മദ്യ ശാലകള്‍ സ്വര്‍ഗ്ഗവും
നമ്മൂടേ സർക്കാരുപ്പോലും പിടിച്ചു നില്ക്കുന്നത് അതുകൊണ്ടല്ലെ

ramanika said...

ജീവിച്ചു തീര്‍ക്കുന്നൊരു ജീവിതം
എന്നു ജീവിക്കാതെ
ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി ജീവിക്കുക
ജീവിതം ആസ്വദിക്കുക സാഫല്യം നേടുക

jyo said...

കൊല്ലാതെ കൊല്ലുന്നു അവനു ചുറ്റുമുള്ളവരേയും-എന്നത് ശരിയാണ്-നാട്ടിലുള്ള ഒറ്റ മകനായ ഒരു ചെറുപ്പക്കാരനേയാണ് ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്.

Naushu said...

നല്ല വരികള്‍.... ഇഷ്ട്ടായി...

Kalavallabhan said...

"അറിയുന്നില്ല മാനവന്‍...
മദ്യാസക്തി കൊല്ലുന്നവനെയും
കൊല്ലാതെ കൊല്ലുന്നു
അവനു ചുറ്റുമുള്ളവരെയും!!!! "
ഇന്നത്തെ കേരളത്തിന്റവസ്ഥ കണ്ടാൽ കരച്ചിൽ വരും. ദിവസം മുഴുവൻ നീണ്ടു നില്ക്കുന്ന ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റിനു മുൻപിലുള്ളൊരു ക്യൂ.
ഒരു നേരത്തെ അന്നത്തിനു വഴിയില്ലാത്തവർ, ഒരു ജോലിയും ചെയ്യാത്തവർ അങ്ങനെ അങ്ങനെ...
ഈ കവിത വളരെ നന്നായി.
ഈ വിഷയത്തിൽ ഞാനും ഒരുകവിത എഴുതിയിട്ടുണ്ട്, താമസിയാതെ പോസ്റ്റ് ചെയ്യും.

ഉപാസന || Upasana said...

മദ്യം വിഷമാണ്. അതു കിട്ടാന്‍ വിഷമമാണ്
:-)
ഉപാസന

ഓഫ് / ഓണ്‍ : ഞാന്‍ മദ്യപിക്കാറില്ല

qw_er_ty

ചിത്രഭാനു said...

ഞാൻ മദ്യവിമുക്തമായ സംസ്ഥാനത്താണ് താമസിക്കുന്നത്. ഗുജറാത്ത്...!!!!! മദ്യത്തേക്കാൾ വീര്യമുള്ള കറുപ്പാണ് ഇവിടെ എല്ലാവരിലും. (മതം മനുഷ്യനെ മയക്കുന്ന കറുപ്പ്- മാർക്സ്)
കടമനിട്ടയുടെ അവസാന കവിതയായ “ക്യാ” ഓർമ്മവന്നു

ഭാനു കളരിക്കല്‍ said...

ok geetha. innote kallukuti avasanippichchu. sathyam.

thabarakrahman said...

അറിയുന്നില്ല മാനവന്‍...
മദ്യാസക്തി കൊല്ലുന്നവനെയും
കൊല്ലാതെ കൊല്ലുന്നു
അവനു ചുറ്റുമുള്ളവരെയും!!!!

ഒടുവില്‍ മദ്യപാനം
മൂലം ആത്മഹത്യ ചെയ്ത,
കുടുംബത്തെക്കുറിച്ചുള്ള
ചൂടുള്ള വാര്‍ത്ത സായഹ്നപത്രത്തില്‍
നമുക്ക് ബസ്ടാന്റിലെ ബോറടി മാറ്റി, വായിച്ചു രുചിക്കാം.

പ്രസക്തിയുള്ള കവിത.
ആശംസകള്‍
വീണ്ടുമെഴുതുക
സ്നേഹപൂര്‍വ്വം
താബു

Jishad Cronic™ said...

മദ്യം വിഷമാണ്
അത് കിട്ടിയില്ലേല്‍ വിഷമമാണ്....

Anonymous said...

" നീ കണ്ണുനീര്‍ ധാനം നല്‍കുന്നവന്‍
നീ പുഞ്ചിരിയെ റാഞ്ചിയവന്‍."
മദ്യം എല്ലാ തിന്മാക്ളുടെയും മാതാവ് !!!
http://aadhilas-heartbeats.blogspot.com/2010/05/blog-post_7597.html