Monday, July 12, 2010

മാനവസേവ

നിലാ മഴ പെയ്യും ആകാശമായും
നറുമണമേകും പൂക്കളായും
കുളിരേകും ഇളം തെന്നലായും
നീയെന്നില്‍ നിറയുമ്പോഴും
പൊട്ടിപുറപ്പെടാന്‍ തയ്യാറായി
പതിയിരിക്കുന്നുണ്ടാവാം
കൊടുങ്കാറ്റോ പേമാരിയോ
ഭൂകമ്പമോ ദുരന്തമായീ  !

പ്രളയമെത്ര ഉണ്ടായാലും
വെറുക്കുമോ കടലിനെ
ഭയക്കുമോ പ്രകൃതിയെ ...
നെഞ്ചോടു ചേര്‍ത്ത്
സ്നേഹിക്കുന്നുവെന്നും
ഈ പ്രകൃതിയെ പോല്‍
നിന്‍ ജീവനെയും ജീവിതത്തെയും !!

കണക്കുകള്‍ കൂട്ടിയും കുറച്ചും
വെട്ടിയും തിരുത്തിയും പഴാക്കി
പകയുടെ പാഠങ്ങള്‍ ഉരുവിടുമ്പോള്‍
ജയിച്ചു മുന്നേറാന്‍ മനസിന്റെ വെമ്പല്‍
അറിയുന്നുവോ നീ!!??


സ്നേഹം നിറച്ചിടാം പകര്‍ന്നിടാം
നീട്ടാം സഹായ ഹസ്തമൊന്നു
ആലംബഹീനര്‍ക്കും  അവശര്‍ക്കും
മാനവ സേവ മഹത്തരം
മാധവ സേവക്കു തുല്യമത്
മനുഷ്യനെ അറിയാത്തവന്‍
അറിയുന്നില്ല ദൈവത്തെയും!!!

21 comments:

ഗീത രാജന്‍ said...

മാനവ സേവ മഹത്തരം
മാധവ സേവക്കു തുല്യമത്

ജയിംസ് സണ്ണി പാറ്റൂർ said...

ചിലപ്പോള്‍ ദൈവമറിയുന്നില്ല മനുഷ്യനെ
മതങ്ങളെകൊണ്ടു മനുഷ്യനെ തമ്മില്‍ത്തല്ലിക്കുന്നു

Junaiths said...

സത്യമായ കവിത..

അനില്‍കുമാര്‍ . സി. പി. said...

‘മനുഷ്യനെ അറിയാത്തവന്‍
അറിയുന്നില്ല ദൈവത്തെയും‘

- ശരിയാണ്.

Jishad Cronic said...

മനുഷ്യനെ അറിയാത്തവന്‍
അറിയുന്നില്ല ദൈവത്തെയും!!!

mukthaRionism said...

മനുഷ്യനെ അറിയാത്തവന്‍
അറിയുന്നില്ല ദൈവത്തെയും!!!


നല്ല വരികള്‍!

പാവപ്പെട്ടവൻ said...

കണക്കുകള്‍ കൂട്ടിയും കുറച്ചും
വെട്ടിയും തിരുത്തിയും പഴാക്കി
പകയുടെ പാഠങ്ങള്‍ ഉരുവിടുമ്പോള്‍
ജയിച്ചു മുന്നേറാന്‍ മനസിന്റെ വെമ്പല്‍
അറിയുന്നുവോ നീ
ഇത്രയും മതിയായിരുന്നു

ഗീത രാജന്‍ said...

ജെയിംസ്‌ ഇവ്ടുത്തെ സന്ദര്‍ശനത്തിനു നന്ദിയും സ്നേഹവും അറിയിക്കട്ടെ
ദൈവം അല്ല മനുഷ്യരെ തമ്മില്‍ തല്ലിക്കുന്നത്
മതങ്ങളുടെ പേരില്‍ അന്ധനായീ തീര്‍ന്ന മനുഷ്യന്‍ തന്നെയാണ്
തമ്മില്‍ തല്ലി മരിക്കുന്നത്

ജുനൈത് നല്ല വാക്കുകള്‍ക്ക് നന്ദി സന്തോഷം

അനില്‍ നന്ദി ...സന്തോഷം

ജിഷാദ് വായനക്കും അഭിപ്രായത്തിനും സന്തോഷം

മുഖ്താര്‍ വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ..സന്തോഷം

പാവപെട്ടവന്‍ ....ഇവിടുത്തെ വായനക്ക് വളരെ നന്ദി...അഭിപ്രായത്തില്‍ വളാരെ സന്തോഷം ....
വായിച്ചപ്പോള്‍ എനിക്കും തോന്നി അത്രയും മതി...അതാണ് നല്ലത് എന്ന്....അഭിപ്രായം സന്തോഷത്തോടെ സ്വീകരിക്കുന്നു....തിരുത്തിയിട്ടുണ്ട്....ഇനിയും ഇങ്ങനെയുള്ള നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു

Irshad said...

നന്നായിട്ടുണ്ട്.

ആശംസകള്‍

Faisal Alimuth said...

മനുഷ്യനെ അറിയാത്തവന്‍
അറിയുന്നില്ല ദൈവത്തെയും!!!
അത് വലിയൊരു സത്യം..ആരും തിരിച്ചറിയുന്നില്ലല്ലോ..! നല്ല കവിത.

ഭാനു കളരിക്കല്‍ said...

pathivu pole aazaya gambheeram.
geethakku puthiya rachana reethikalum pariikshichukuute?

കുസുമം ആര്‍ പുന്നപ്ര said...

മനുഷ്യനെ അറിയാത്തവന്‍
അറിയുന്നില്ല ദൈവത്തെയും

Unknown said...

പ്രകൃതി അമ്മയെ പോലെ തന്നെ ......
പ്രകൃതി ഇല്ല എങ്കില്‍ നമ്മള്‍ ഇല്ല ..

കൊള്ളാം നന്നായി എഴുതി ..........

പ്രളയമെത്ര ഉണ്ടായാലും
വെറുക്കുമോ കടലിനെ
ഭയക്കുമോ പ്രകൃതിയെ ...
നെഞ്ചോടു ചേര്‍ത്ത്
സ്നേഹിക്കുന്നുവെന്നും
ഈ പ്രകൃതിയെ പോല്‍
നിന്‍ ജീവനെയും ജീവിതത്തെയും

ആ വരികള്‍ എടുത്തു പറയാന്‍ ഉണ്ട്

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്നത്തെ മാധവസേവകൾ മാനവരെ തമ്മിൽ തല്ലിക്കാനാണല്ലോ....
അതുപോലെ മാനവസേവകൾ മുഴുവൻ സ്വന്തം കീശവീർപ്പിക്കാനുമാണല്ലോ
അതെ എല്ലാം മഹത്തരം തന്നേ....

ഉപാസന || Upasana said...

Nice lines
:-)

നിയ ജിഷാദ് said...

നല്ല വരികള്‍...

Thommy said...

ഇഷ്ടായി ...വളരെ നന്നായിരിക്കുന്നു

lekshmi. lachu said...

കണക്കുകള്‍ കൂട്ടിയും കുറച്ചും
വെട്ടിയും തിരുത്തിയും പഴാക്കി
പകയുടെ പാഠങ്ങള്‍ ഉരുവിടുമ്പോള്‍
ജയിച്ചു മുന്നേറാന്‍ മനസിന്റെ വെമ്പല്‍
അറിയുന്നുവോ നീ
ee varikal enikkishtamaayi..

WHO M I? said...

‘മനുഷ്യനെ അറിയാത്തവന്‍
അറിയുന്നില്ല ദൈവത്തെയും‘
EE VARI VAYICHAPPOL EVIDEYO ONNU KONDU

കുഞ്ഞൂസ് (Kunjuss) said...

"സ്നേഹം നിറച്ചിടാം പകര്‍ന്നിടാം
നീട്ടാം സഹായ ഹസ്തമൊന്നു
ആലംബഹീനര്‍ക്കും അവശര്‍ക്കും
മാനവ സേവ മഹത്തരം"

ഗീതാ, നല്ല കവിത.... ഇതിലെ പൊരുള്‍ നാം മനസ്സിലാക്കിയെങ്കില്‍....!!

Pranavam Ravikumar said...

"മനുഷ്യനെ അറിയാത്തവന്‍
അറിയുന്നില്ല ദൈവത്തെയും!!!"

Valare Sheriyaanu!


Good Poem. My Best Wishes......