Monday, September 13, 2010

അസ്തമയം





ആഴങ്ങളില്‍ മറയും സൂര്യ
നീ അവാഹിച്ചെടുത്തിട്ടുണ്ടോ
എന്റെ നൊമ്പരങ്ങളുടെ കടലിനെ
ആകാശത്തിന്റെ ചെരുവില്‍ വെച്ചു
മേഘങ്ങള്‍ നിറങ്ങള്‍ ചാര്‍ത്തി തന്നെ

എന്റെ സ്വപ്നങ്ങളെ
നീ കടലിന്റെ ആഴത്തിലെ
മുത്തുകള്‍ക്കു സമ്മാനിക്കുമോ

ഒരു പകല്‍ മുഴുവനു
ഒറ്റ മുറിയില്‍ ഏകാന്തതയില്‍
നിന്റെ വെളിച്ചത്തെ സാക്ഷിയാക്കി
ഞാനൊരു കിനാവിനെ പ്രസവിച്ചിട്ടുണ്ട്

കുട്ടികൊണ്ട് പോവുക
മീനുകല്‍ക്കൊപ്പം കളിയ്ക്കാന്‍ വിടുക
നിന്റെ പ്രകാശം തട്ടി
ഞാനുമിപ്പോള്‍ ആരുമറിയാതെ
ജ്വലിക്കുന്നു നിറം വക്കുന്നു
വിരിയുന്നു


(വര്‍ഷങ്ങള്‍ക്കു ശേഷം അച്ചടി മഷി പുരണ്ട എന്റെ  കവിത
ഹലോ കേരളയില്‍ ...)

28 comments:

ഗീത രാജന്‍ said...

അസ്തമയം..

ഒരു നുറുങ്ങ് said...

അനുഭൂതി...!

Vayady said...

ഗീത, ആശംസകള്‍.

Manoraj said...

അച്ചടി മഷി പുരണ്ട കവിതകും കവയത്രിക്കും ആശംസകള്‍

Anees Hassan said...

അച്ചടിച്ചു വരുന്നതിനോളം സന്തോഷം വേറെന്തുണ്ട്--ആശംസകള്‍

ajiive jay said...

സുര്യനോപ്പം മുങ്ങിയും പൊങ്ങിയും സ്വപ്നങ്ങള്‍ക്ക് നിറം വക്കുന്നതും കാത്തിരിക്കാം അല്ലെ! വളരെ നാന്നായിരിക്കുന്നു. ആശംസകള്‍!

the man to walk with said...

ishtaayi
All the Best

Jishad Cronic said...

ആശംസകള്..

മുകിൽ said...

നല്ല കവിത..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...
This comment has been removed by the author.
..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായിരിക്കുന്നു,
ആശംസകള്‍

പട്ടേപ്പാടം റാംജി said...

ആശംസകള്‍.

Unknown said...

All the best

Junaiths said...

ആശംസകള്‍

Kalavallabhan said...

“ഞാനിപ്പോളാരുമറിയാതെ ജ്വലിക്കുന്നു
നിറം വെയ്ക്കുന്നു വിരിയുന്നു”
പുതിയ ഒരു ഉദയത്തിനു വേണ്ടി
ഈ അസ്തമയം നന്നായി
ആശംസകൾ.

Anonymous said...

"നിന്റെ പ്രകാശം തട്ടി
ഞാന്‍ ഇപ്പോള്‍ ആരുമറിയാതെ ജ്വലിക്കുന്നു
നിറം വെക്കുന്നു
വിരിയുന്നു "
ഇനിയും നിറം വച്ചും വിരിഞ്ഞും പൂര്‍ണ്ണത നേടുക ...ആശസകള്‍ ഈ അച്ചടി മഷി പുരണ്ട കവിതക്കും അതെഴുതിയ എഴുതുക്കാരിക്കും

keraladasanunni said...

ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

അസ്തമയമല്ല...
ഉദയം....
വീണ്ടും അച്ചടിലോകത്തേയ്ക്കുള്ള ഉദിച്ചുയരൽ ...കേട്ടൊ

Sapna Anu B.George said...

ആശംസകള്‍ ഗീത.............

പാവപ്പെട്ടവൻ said...

ഇത് അസ്തമയം പോലെ മനോഹരമാണ് ഇത്രയേറെ നൊമ്പരങ്ങള്‍.
നല്ല എഴുത്ത് നന്മകള്‍

K@nn(())raan*خلي ولي said...

"നിന്റെ വെളിച്ചത്തെ സാക്ഷിയാക്കി
ഞാനൊരു കിനാവിനെ പ്രസവിച്ചിട്ടുണ്ട്
നിന്റെ പ്രകാശം തട്ടി
ഞാനുമിപ്പോള്‍ ആരുമറിയാതെ
ജ്വലിക്കുന്നു.."

ടീച്ചറെ, കലക്കന്‍ വരികള്‍. ഫിലോസഫി അടങ്ങിയ ഈ കവിത പ്രസിദ്ധീകരിച്ച 'ഹലോ കൈരളി'ക്ക് നന്ദി. (ടീച്ചര്‍ക്കുള്ള നന്ദി പാര്‍സലായി തരാം)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അസ്തമയം അവസാനമല്ലെന്ന് ഉത്ഘോഷിക്കുന്നു ശുഭപ്രതീക്ഷയുടെ സന്ദേശമുൾക്കൊള്ളുന്ന ഈ കവിത... ധ്വന്യാത്മകം. നന്നായിരിക്കുന്നു...

കുസുമം ആര്‍ പുന്നപ്ര said...

so nice geetha

പാറുക്കുട്ടി said...

നല്ലൊരു അനുഭൂതി

Sureshkumar Punjhayil said...

Manoharam, Ashamsakal..!!!

Sidheek Thozhiyoor said...

ഹായ് ..അസ്സലായി ...നല്ല കാമ്പുള്ള വരികള്‍ ..ആശംസകള്‍.

അനില്‍കുമാര്‍ . സി. പി. said...

അസ്തമയത്തിന്റെ സൂര്യശോഭയുള്ള വരികള്‍.

കുറേക്കാലം മുമ്പ് ഞാനെഴുതിയ ഈ കവിതയുടെ വരികള്‍ വെറുതെ ഓര്‍ത്തു:
‘...സന്ധ്യ ഈറന്‍‌പുതപ്പു-
മായെന്നെ പൊതിയുമ്പോള്‍
സാന്ത്വനസ്പര്‍ശങ്ങളാലെന്റെ
പകലില്‍ നിറഞ്ഞൊരാ
സൂര്യനോടൊപ്പമാഴങ്ങളില്‍
പോയിമുങ്ങിയൊടുങ്ങുവാന്‍ മോഹം!’

Deepa Bijo Alexander said...

ആശംസകൾ....!