Monday, September 20, 2010

അമ്മയെ വായിച്ചറിഞ്ഞ നാള്‍


കാലത്തിന്‍ കണ്ണാടിയില്‍
നിറവാര്‍ന്നൊരു ചിത്രം
തെളിഞ്ഞിരുന്നു
അമ്മയെ വായിച്ചറിഞ്ഞ നാളുകള്‍

എന്നുള്ളില്‍ ജീവന്റെ
തുടിപ്പ് മൊട്ടിട്ടപ്പോള്‍
മനസിന്റെ തന്ത്രികള്‍ മീട്ടും
വീണാനാദം കേട്ടിരുന്നു
ഉദരത്തിലെ ചലനങ്ങള്‍
മനസിന്റെ മേടയില്‍
നൃത്താനുഭവം തന്നിരുന്നു

കേള്‍ക്കാത്ത സംഗീതത്തില്‍
കാണാത്ത ചുവടുകളില്‍
അറിയാതെ...അറിയാതെ
ഞാന്‍ അലിഞ്ഞിരിന്നു....

പേറ്റുനോവിന്‍ കൊടുമുടി താണ്ടി
കിട്ടിയൊരു ദര്‍ശന സുഖം
പൂപോലെ വിടര്‍ന്നൊരു
ഓമന മുഖം....
ഹാ..അനുഭൂതിയുടെ കുളിര്‍-
തെന്നലില്‍ ചുരത്തിയ മുലപ്പാല്‍
നനവായീ പടരുന്നത്‌
ഞാന്‍ അറിഞ്ഞിരുന്നു
അമ്മ!!! അമ്മയെ വായിച്ചറിഞ്ഞ നാള്‍ !!

26 comments:

ഗീത രാജന്‍ said...

അമ്മ!!!

meegu2008 said...

അമ്മ എത്ര മനോഹരമായ പദം .....

ആശംസകള്‍ ...

Sapna Anu B.George said...

പേറ്റുനോവിന്‍ കൊടുമുടി താണ്ടി
കിട്ടിയൊരു ദര്‍ശന സുഖം
പൂപോലെ വിടര്‍ന്നൊരു
ഓമന മുഖം...,,,,,.................സുന്ദരമായ വരികള്‍ ഗീത

ജയിംസ് സണ്ണി പാറ്റൂർ said...

നല്ല കവിത.ആശംസകള്‍
അമ്മയെക്കുറിച്ചൊരു കവിത
പോസ്റ്റു ചെയ്തിട്ടുണ്ട്. ഇതേ
പ്രമേയത്തിലൊന്ന് എഴുതി
കഴിഞ്ഞു.

ramanika said...

അമ്മയെ അറിയാന്‍ -ഈ വരികളിലുടെ- കഴിഞ്ഞു
നന്ദി

Kalavallabhan said...

അമ്മയെ അറിഞ്ഞ നാള്‍

കുസുമം ആര്‍ പുന്നപ്ര said...

ഗീത നല്ല കവിത,
അമ്മ എത്ര നല്ല പദവി. അതെ നമ്മള്‍ക്ക് ഈശ്വരന്‍ തന്ന വരദാനം അമ്മ

Unknown said...

ഹാ..അനുഭൂതിയുടെ കുളിര്‍-
തെന്നലില്‍ ചുരത്തിയ മുലപ്പാല്‍
നനവായീ പടരുന്നത്‌
ഞാന്‍ അറിഞ്ഞിരുന്നു
അമ്മ!!!
അമ്മയെ അനുഭവിച്ചറിഞ്ഞ നാള്‍ !! d

മൻസൂർ അബ്ദു ചെറുവാടി said...

അമ്മയെക്കുറിച്ച് എഴുതിയതുകൊണ്ടാവാം ആദ്യമായി ഒരു കവിത എനിക്ക് മനസ്സിലായത്‌.

മുകിൽ said...

ഉദരത്തിലെ ചലനങ്ങള്
മനസിന്റെ മേടയില്
നൃത്താനുഭവം തന്നിരുന്നു..
നന്നായിരിക്കുന്നു

Sarath Menon said...

Valare Nannayirikkunnu. Keep writing more

nirbhagyavathy said...

ഗോര്‍ക്കിയുടെ 'അമ്മയ്ക്കും'
ജോണിന്റെ 'അമ്മയ്ക്കും'
ഇടയിലെത്രേ എല്ലാ അമ്മമാരും;
വരുന്നതും പോകുന്നതും.

Unknown said...

കെട്ടി മറയ്ക്കെല്ലെൻ പാതിമെയ്യും
കെട്ടി മറയ്ക്കെല്ലെന്റെ കൈയ്യും .
എന്റെ പൊന്നോമന കേണിടുംബോൾ
എന്റെ അടുത്തേയ്ക്ക്കു കൊണ്ടു പോരൂ
ഈ കൈയ്യാൽ കുഞ്ഞിനെ ഏറ്റു വാങ്ങി
ഈ മുലയൂട്ടാ നനുവദിക്കൂ....ഈ മുലയൂട്ടാ നനുവദിക്കൂ

ഒ എൻ വിയുടെ അമ്മയെ ഓർത്തു പോകുന്നു .

പട്ടേപ്പാടം റാംജി said...

പേറ്റുനോവിന്‍ കൊടുമുടി താണ്ടി
കിട്ടിയൊരു ദര്‍ശന സുഖം
പൂപോലെ വിടര്‍ന്നൊരു
ഓമന മുഖം....

ഭംഗിയാര്‍ന്ന വരികള്‍.

perooran said...

കേള്‍ക്കാത്ത സംഗീതത്തില്‍
കാണാത്ത ചുവടുകളില്‍
അറിയാതെ...അറിയാതെ
ഞാന്‍ അലിഞ്ഞിരിന്നു

K@nn(())raan*خلي ولي said...

അമ്മയെന്ന സ്വപ്നം..
അമ്മയെന്ന സത്യം..
മാതൃത്വം വിജയിക്കട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്മ തന്നുടെ അനുഭൂതികൾ....!

ഗീത said...

അമ്മയായപ്പോള്‍ അമ്മയെ ഒന്നുകൂടി നന്നായറിഞ്ഞു അല്ലേ? ഇനിയൊരിക്കലും അതു മറക്കുകയും ഇല്ല. കൊള്ളാം നല്ല തീം.

Jishad Cronic said...

പേറ്റുനോവിന്‍ കൊടുമുടി താണ്ടി
കിട്ടിയൊരു ദര്‍ശന സുഖം
പൂപോലെ വിടര്‍ന്നൊരു
ഓമന മുഖം....
ഹാ..അനുഭൂതിയുടെ കുളിര്‍-
തെന്നലില്‍ ചുരത്തിയ മുലപ്പാല്‍
നനവായീ പടരുന്നത്‌
ഞാന്‍ അറിഞ്ഞിരുന്നു
അമ്മ!!! അമ്മയെ വായിച്ചറിഞ്ഞ നാള്‍ !!

Unknown said...

പേറ്റുനോവിന്‍ കൊടുമുടി താണ്ടി
കിട്ടിയൊരു ദര്‍ശന സുഖം
പൂപോലെ വിടര്‍ന്നൊരു
ഓമന മുഖം....

പിറക്കാന്‍ പോകുന്ന കുഞ്ഞോമന തന്‍ പൊന്മുഖം മനസ്സില്‍ വിടര്‍നാല്‍ പേറ്റുനോവ് ഒന്നുമേ അല്ല.
"അമ്മ" മാറ്റുരക്കാന്‍ മറ്റൊന്നില്ല.

(കൊലുസ്) said...

നല്ല കവിത. ചിന്തിക്കാന്‍ ഉള്ള വരികളാ ഇത്. ആന്റിക്ക് ആശംസകള്‍.

Raghunath.O said...

nice

the man to walk with said...

Ishtaayi

Best wishes

AzemonWandoor said...

ഹാ..അനുഭൂതിയുടെ കുളിര്‍-
തെന്നലില്‍ ചുരത്തിയ മുലപ്പാല്‍
നനവായീ പടരുന്നത്‌
ഞാന്‍ അറിഞ്ഞിരുന്നു i like this part.thank you.

ഉമ്മുഫിദ said...

Amma !
it is an unforgetful rhythem of heart.

good lines


www.ilanjipookkal.blogspot.com

Echmukutty said...

നല്ല കവിത.