Friday, November 12, 2010

കൊഴിഞ്ഞു പോകും നേരം...(ഫാള്‍)

മഞ്ഞുപ്പെയ്യുന്ന  ഒരു വൈകുന്നേരത്ത്
വിറങ്ങലിച്ച തടിബഞ്ചില്‍ വച്ചാണ്
നമ്മള്‍ ആദ്യം കണ്ടുമുട്ടിയത്‌
നീ എന്നിലേക്ക്‌ ഒഴുകി
വരുകയായിരുന്നു ..


ഒരു പൂവിതള്‍ പോലെ
നിന്റെ സൌന്ദര്യം കണ്ടാണ്‌
നിന്നെ ഞാന്‍ എടുത്തു വച്ചത് !


പച്ചയായീ ജനിച്ച നീ
മഞ്ഞയായീ...ചുവപ്പായീ....
ജ്വലിക്കുന്ന സൌന്ദര്യമായീ
മാറിയിട്ടൊരു നാള്‍
കൊഴിഞ്ഞു വീഴുമ്പോള്‍
നിന്റെ അമ്മ എത്രമേല്‍
വേദനിക്കുന്നുണ്ടാവും!!


ഇത്രമേല്‍ സൌന്ദര്യം
നിനക്ക് പകര്‍ന്നേകി
സൃഷ്ടിച്ചത് സംരക്ഷിച്ചത്
അവളുടെ ഭാഗമാക്കിയത്
ഇങ്ങനെ ഒരു നാള്
കൊഴിഞ്ഞു പോകുമെന്നു
അറിയാതെ ആയിരുന്നിരിക്കാം!!!

35 comments:

ഗീത രാജന്‍ said...

കൊഴിഞ്ഞു പോകും നേരം...

കുഞ്ഞൂസ് (Kunjuss) said...

ഇത്രമേല്‍ സൌന്ദര്യം
നിനക്ക് പകര്‍ന്നേകി
സൃഷ്ടിച്ചത് സംരക്ഷിച്ചത്
അവളുടെ ഭാഗമാക്കിയത്
ഇങ്ങനെ ഒരു നാള്
കൊഴിഞ്ഞു പോകുമെന്നു
അറിയാതെ ആയിരുന്നിരിക്കാം!!!

nalla varikal!(sorry for manglish...)

നിശാഗന്ധി പൂക്കുന്ന രാത്രി said...

മനോഹരമായ വരികള്‍

ശ്രീനാഥന്‍ said...

എന്തും കൊഴിഞ്ഞു പോകും, എന്തും! എങ്കിലും ഇത് എന്തിനെക്കുറിച്ചാണ് ഗീതാ?

SUJITH KAYYUR said...

Aashamsakal

Kalavallabhan said...

"പച്ചയായീ ജനിച്ച നീ
മഞ്ഞയായീ...ചുവപ്പായീ....
ജ്വലിക്കുന്ന സൌന്ദര്യമായീ
മാറിയിട്ടൊരു നാള്‍
കൊഴിഞ്ഞു വീഴുമ്പോള്‍ "

മുകളിൽ മറ്റൊരാൾ ചിരിക്കുന്നുണ്ടാവും

ramanika said...

കൊഴിഞ്ഞു പോകും ജീവിതം ഒരുനാള്‍ ഈ പൂവ് പൊലെ..........
മനോഹരം അതിമനോഹരം ...

Muralee Mukundan , ബിലാത്തിപട്ടണം said...

സൌന്ദര്യം കൊഴിഞ്ഞുപോകുന്നതിനെ കുറിച്ചാണൊ ഈ വരികൾ..?

ഒഴാക്കന്‍. said...

ഒരു നാള്‍ കൊഴിഞ്ഞു പോയല്ലേ പറ്റു

ചിന്നവീടര്‍ said...

ഒരുനാള്‍
കൊഴിഞ്ഞു വീഴുമ്പോള്‍
നിന്റെ അമ്മ എത്രമേല്‍
വേദനിക്കുന്നുണ്ടാവും!!

ഓരോ വരികളിലും വരികള്‍ക്കിടയിലും ചിന്തിക്കാനേറെ...

പട്ടേപ്പാടം റാംജി said...

കൊഴിഞ്ഞു പോകാതിരുന്നെന്കില്‍ നന്നായിരുന്നു.
ഇവിടെ എന്താ കൊഴിഞ്ഞു വീണത്
വരികള്‍ കൊള്ളാം.

Junaiths said...

ഇലപ്പുതപ്പുകള്‍ കൊഴിഞ്ഞു
ഈ തണുപ്പില്‍ ഒറ്റക്ക് ..

നല്ല കവിത

ഗീത രാജന്‍ said...

ഇവിടെ വായിച്ചാ എല്ലാ ചങ്ങാതിമാര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി അറിയിക്കട്ടെ ..
കൊഴിഞ്ഞു പോകുന്നത് ഇവിടെ ഇലകളാണ്....ഫാള്‍ സീസണില്‍ ഇലകള്‍ നിറം മാറി കണ്ണുകള്‍ക്ക്‌ ഏറെ ആനന്ദം നല്‍കി ...പിന്നീട് കൊഴിഞ്ഞു പോകുന്ന കാഴ്ച ..അതാണ് ഇവിടെ പ്രതിപാതിചിരിക്കുന്നത് ....വരികള്‍ക്കിടയില്‍ പല അര്‍ത്ഥങ്ങളും കൊടുക്കാം....ജീവിതവുമായീ ഒന്ന് കൂട്ടിവായിക്കാനുള്ള ഒരു കൊച്ചു ശ്രമം..

ശ്രീജ എന്‍ എസ് said...

നിറം മാറി കളിച്ചു,കാഴ്ചക്കാരന് കൌതുകമാകുന്ന fall കാഴ്ചകള്‍ അല്ലെ..ഈ ഭൂമിയില്‍ ശാശ്വതമായി എന്തുണ്ട്.ഓരോ ബന്ധവും സ്നേഹവും അങ്ങനെ ആകണം എന്ന് നമ്മള്‍ കൊതിക്കും,പ്രാര്തിക്കും..പക്ഷെ ഒരു നാള്‍ പിരിഞ്ഞു അകലുക തന്നെ ചെയ്യും..

ഒരു നുറുങ്ങ് said...

ഗീതാ,കൊഴിഞ്ഞ് വീഴുന്ന ഇലകള്‍ നമ്മെ നോക്കി ചിരിക്കുന്നുണ്ടോ ? കഴിഞ്ഞ കാലത്തെ ഓര്മത്തെറ്റുകളെയും പിഴവുകള്‍ക്ക് നേരേയും വിരല്‍ചൂണ്ടി,ആ ഉണക്കിലകള്‍ അതിശക്തമായൊരു തിരിച്ചറിവിന്‍-തിരിച്ചറിയലിന്‍ നമുക്ക് പ്രേരണയാവട്ടെ! ആശംസകള്‍.

Sapna Anu B.George said...

കൊഴിഞ്ഞു പോകാത്ത വാക്കുകളില്‍
ഇല്ലതാവുന്ന ഈ സൌന്ദര്യത്തെ
പിടിച്ചു കെട്ടിയ കൂട്ടുകാരി,നീയാണു സുന്ദരി.

Anees Hassan said...

ഇത്രമേല്‍ സൌന്ദര്യം
നിനക്ക് പകര്‍ന്നേകി
സൃഷ്ടിച്ചത് സംരക്ഷിച്ചത്
അവളുടെ ഭാഗമാക്കിയത്
ഇങ്ങനെ ഒരു നാള്
കൊഴിഞ്ഞു പോകുമെന്നു
അറിയാതെ ആയിരുന്നിരിക്കാം!!!

Such a funny world.

Manoraj said...

കഥ പോലെ വായിച്ചു. കൊഴിഞ്ഞുപോകാത്ത വാക്കുകളുമായി ഇനിയും സഞ്ചരിക്കൂ..

K G Suraj said...

nannaayi.....

Sidheek Thozhiyoor said...

മൃതിയുടെ കാല്‍പ്പനികത ..എനിക്കങ്ങിനെ തോന്നി ...

വഴിപോക്കന്‍ | YK said...

ആശംസകള്‍

ഗിരീഷ് മാരേങ്ങലത്ത് said...

പൂര്‍ണ്ണത തേടുന്ന കവിത.
ഒന്നുകൂടി ആറ്റിക്കുറുക്കി,മൂര്‍ച്ച വരുത്തിയാല്‍ കൂടുതല്‍ മനോഹരമാവില്ലേ...
അതിനുള്ള പ്രതിഭ താങ്കളിലുണ്ട്.
നന്മകള്‍ നേര്‍ന്നുകൊണ്ട്,പ്രാര്‍ത്ഥനയോടെ...

ഗിരീഷ് മാരേങ്ങലത്ത് said...

പൂര്‍ണ്ണത തേടുന്ന കവിത.
ഒന്നുകൂടി ആറ്റിക്കുറുക്കി,മൂര്‍ച്ച വരുത്തിയാല്‍ കൂടുതല്‍ മനോഹരമാവില്ലേ...
അതിനുള്ള പ്രതിഭ താങ്കളിലുണ്ട്.
നന്മകള്‍ നേര്‍ന്നുകൊണ്ട്,പ്രാര്‍ത്ഥനയോടെ...

Sabu Hariharan said...

യാത്ര പറഞ്ഞിട്ടാവും ഇലകളും കൊഴിയുക
ഒരു പക്ഷെ ആരെയെങ്കിലും തേടിയാവും പോയിട്ടുണ്ടാവുക
അല്ലെങ്കിൽ, കൊഴിയാൻ മാത്രമാണെന്റെ ജന്മം എന്ന സത്യം വിളിച്ചു പറയാൻ വേണ്ടിയാവും..

എങ്കിലും, ഇലയറിയില്ല ഇല കൊഴിക്കും മരത്തിന്റെ ദുഖം..

ഹംസ said...

നന്നായിരിക്കുന്നു.
ആശംസകള്‍ :)

Jishad Cronic said...

വരികള്‍ കൊള്ളാം...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത് കവിത ആയല്ല കഥയായാണ് എനിക്കനുഭവപ്പെട്ടത്‌ .ഒരു കൊഴിഞ്ഞു പോക്ക് അനിവാര്യമാണ് എല്ലാത്തിനും. അതില്‍ സൌന്ദര്യവും ആകര്‍ഷണീയതയും പ്രശ്നമല്ല.
നന്നായി ആശയം പ്രകടിപ്പിച്ചു . ഭാവുകങ്ങള്‍

പാവപ്പെട്ടവൻ said...

താങ്കള്‍ക്കു ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും ആത്മഗൌരവം ഇല്ലാത്ത കവിതകള്‍ എന്നേ ഞാന്‍ ഇതിനെ പറയു .കവിത അതിന്റെ ഉദ്ദേശ്യം ലക്ഷ്യത്തിലേക്ക് എത്തുന്നില്ല . എല്ലാമൊടുങ്ങും ഒരുനാള്‍ എന്ന യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്നാണോ ഇത് വികസിച്ചത് ?

വീകെ said...

"ഇങ്ങനെ ഒരു നാള്
കൊഴിഞ്ഞു പോകുമെന്നു"

എല്ലാ ജീവജാലങ്ങളുടേയും നിയോഗമാണത്...!
അതിൽ സങ്കടപ്പെടേണ്ട കാര്യമുണ്ടൊ...

കവിത കൊള്ളാം..
ആശംസകൾ...

moideen angadimugar said...

ഒരു നാൾ കൊഴിഞ്ഞു പോകുമെന്നറിഞ്ഞു കൊണ്ടു തന്നെയാണു..

the man to walk with said...

കൊഴിഞ്ഞു പോകുമെന്നു
അറിയാതെ ആയിരുന്നിരിക്കാം!!!


Good One
Best wishes

ബിഗു said...

Aashamsakal :)

Echmukutty said...

ആശംസകൾ.

SUDEV .S. KUMAR said...

കവിത കൊള്ളാം..

SUDEV .S. KUMAR said...

കവിത കൊള്ളാം..