Friday, December 31, 2010

തുള്ളി തുളുമ്പി....ഒരു വര്ഷം കൂടി.....

കാലത്തിന്റെ കലണ്ടറില്‍ നിന്നു
ഒരു താള്‍ ചീന്തിയെറിയപെട്ടു
ഒരു പുതുവര്‍ഷ പുലരികൂടി
കണികണ്ടുണരാന്‍ ഇടയാക്കി
ആ സര്‍വ്വേശ്വരന്‍ !!

എന്റെ കൂട്ടില്‍ നിന്നും
എന്നോ പടിയിറങ്ങി പോയ നീ
രണ്ടായിരത്തി പത്തു
മാര്‍ച്ചിലെ ചൂടില്‍
നനുത്ത കാറ്റായീ
എന്നെ തഴുകിയെത്തിയപ്പോള്‍
ആട്ടിയോടിക്കാനൊരു
പാഴ്ശ്രമം നടത്തി ഞാന്‍....
നീ എന്നെ വിട്ടുപോകാന്‍
ഒരുക്കമാല്ലാതെ നിന്നപ്പോള്‍
എന്റെ വിരല്‍ തുമ്പിലൂടെ
നീ പുറത്തേക്ക് ഒഴുകിയെത്തി....
എന്നിലേക്ക്‌ പടര്‍ന്നു കയറി....
കവിത.....!!! നീ എനിക്ക്‌
തിരിച്ചു കിട്ടിയ പുണ്യം!!!
നിന്നിലൂടെ എനിക്ക്‌ കിട്ടിയതൊക്കെയും
എന്നും പ്രിയപെട്ടവയാണെനിക്ക്

എന്റെ പ്രിയ ചങ്ങതിയായീ....
ഇണയായീ....തുണയായീ
നിന്നെ എന്നിലേക്ക്‌
മടക്കി അയച്ച
സര്‍വ്വേശ്വരനോട്‌
ഒരു വാക്ക് മാത്രം....
നന്ദി!!!!..നന്ദി!!!..നന്ദി.!!!....

20 comments:

Geetha said...

പ്രിയപ്പെട്ട എന്റെ എല്ലാ ചങ്ങാതിമാര്‍ക്കും
സമ്പല്‍ സമൃദ്ധമായ ഒരു പുതുവര്‍ഷം ആശംസിക്കുന്നു...

തിക്കൊടിയന്‍ said...

പ്രിയ ഗീതേ .
വരികള്‍ നന്നായിരിക്കുന്നു
പിന്നെ ,
സമ്പത്തും സമൃദ്ധിയും ഒന്നും വേണ്ട , തീവ്രവാദം, അഴിമതി, എന്നിങ്ങനെ നമ്മളെ അലോസരപ്പെടുത്തുന്ന
ഒരുപാട് വാക്കുകള്‍ ഇല്ലാത്ത ഒരു പുതുവര്‍ഷം ആശംസിക്കുവാന്‍ നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.
സ്നേഹത്തോടെ ഉമേഷ്‌ കുമാര്‍

ramanika said...

ഹാപ്പി 2011!

Jishad Cronic said...

പ്രാണനാനോടൊപ്പമുള്ള പുതുവത്സരാശംസകള്‍...

ഉമ്മുഅമ്മാർ said...

ആഹാ രണ്ടായിരത്തി പതിനൊന്നിനെ വരവേറ്റത് കിടിലൻ വരികളുമായാണല്ലോ? ഞാനും ആശംസിക്കട്ടെ നവവത്സരത്തിൻ ആശംസകൾ..

ചെറുവാടി said...

നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

മുകിൽ said...

പുതുവത്സരാശംസകൾ ഗീത.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

:)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പുതുവത്സരാശംസകള്‍

Ranjith chemmad said...

പുതുവര്‍ഷം ആശംസിക്കുന്നു...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

തുള്ളി തുളുമ്പി തിരിച്ചും...
ഭവതിക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ

ശ്രീനാഥന്‍ said...

ഗീതാ, ജീവിതം തുള്ളിത്തുളുമ്പട്ടേ എന്ന് പുതുവത്സരാശംസകൾ!

jayanEvoor said...

നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

നിശാസുരഭി said...

പുതുവത്സരാശംസകൾ.

Muneer N.P said...

തുള്ളിത്തുളുമ്പി തെളിയെട്ടെ വര്‍ഷം..
നന്മനിറഞ്ഞ പുതുവത്സരാശംസ്കള്‍

MyDreams said...
This comment has been removed by the author.
കുഞ്ഞൂസ് (Kunjuss) said...

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നല്ലൊരു വര്‍ഷം ആശംസിച്ചു കൊണ്ട്....

MyDreams said...

അടുത്ത വര്ഷം കൂടുതല്‍ എഴുതട്ടെ എന്ന് ആശംസിക്കുന്നു

കണ്ണൂരാന്‍ / K@nnooraan said...

ചേച്ചീ, ഇതെവിടെയാ? ചാറ്റിലൊന്നും കാണാതപ്പോള്‍ ഞാന്‍ കരുതി സ്ഥലം വിട്ടെന്നു! പുതുവല്‍സരാശംസകള്‍ നേരുന്നു കേട്ടോ.

Echmukutty said...

അതെ, ഇനിയും കൂടുതൽ തുള്ളിത്തുളുമ്പി.... നിറയട്ടെ......... കവിതകൾ.