Saturday, January 29, 2011

വൈറല്‍ ഫീവര്‍


തുള്ളി വിറക്കും പനിയും
ആവി പറക്കും
ചുക്കുക്കാപ്പിയുടെ എരിയും
നാവിന്റെ രുചി എടുത്തപ്പോള്‍
തലക്കുള്ളിലെ മുഴക്കവും
മഴയില അനക്കങ്ങള്‍...
പോലെ ശ്വാസഗതിയും
ഉറക്കത്തെ മാറ്റി നിര്‍ത്തി....

രക്തധമനികള്‍ തിളച്ചു
തൂവുന്നതോ ..ഞരമ്പുകള്‍
ഓരോന്നും ഊരി പോകുന്നതോ
വേദനയുടെ പിരിമുറുക്കം
മറ്റൊരു ലോകത്തേക്ക്
കൂട്ടികൊണ്ട് പോയപ്പോള്‍
വിരല്‍ തൊട്ട അട്ടയെ പോലെ
ചുരുണ്ട് കൂടി കിടക്കയിലേക്ക്
പതിഞ്ഞു പോയീ
ഞരക്കങ്ങളില്‍ കൂടി
വൈറസിന്റെ പിടിയില്‍
ദിനരാത്രങ്ങള്‍ കൊഴിഞ്ഞു വീണു

ഇന്നിതാ
വൈറസ്‌ ചവച്ചു തുപ്പിയ
നീര് വറ്റിയ ചണ്ടിയായീ
മാറിയിരിക്കുന്നു ഞാന്‍!!!



23 comments:

ഗീത രാജന്‍ said...

തുള്ളി വിറക്കും പനി

രമേശ്‌ അരൂര്‍ said...

കവിതയുടെ മഴ നനഞ്ഞു എനിക്കും ഒരു ചെറു വിറയല്‍ ..വൈറല്‍ പനി ആണോ ആവോ ?

വാഴക്കോടന്‍ ‍// vazhakodan said...

വൈറല്‍ ഫീവര്‍! റെസ്റ്റെടുക്കൂ :)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തുള്ളിവിറക്കുന്നുണ്ട്..

Manoraj said...

അയ്യോ പനി.. കുളിരുന്നു..

കുസുമം ആര്‍ പുന്നപ്ര said...

വൈറലാണെങ്കില്‍ ഇവിടെ വരുന്നവര്‍ക്കെല്ലാം പനി പിടിച്ചതുതന്നെ..അതുകൊണ്ടാണോ അങ്ങോട്ടൊന്നും കാണാത്തത്.

MOIDEEN ANGADIMUGAR said...

ഇന്നിതാ
വൈറസ്‌ ചവച്ചു തുപ്പിയ
നീര് വറ്റിയ ചണ്ടിയായീ
മാറിയിരിക്കുന്നു ഞാന്‍!!

കഷ്ടം.

Muralee Mukundan , ബിലാത്തിപട്ടണം said...

വൈറൽ ഫീവറിൻ വൈബ്രലുകൾ...!

ശ്രീനാഥന്‍ said...

നന്നായിട്ടുണ്ട്, പനിച്ചു തുള്ളി ഒരു കവിത, വ്യത്യസ്തതയൂണ്ട്!

jayanEvoor said...

ജ്വരമൂർച്ഛയിൽ പലപ്പോഴും വിഹ്വലസ്വപ്നങ്ങളിലേക്കും വഴുതാറുണ്ട്...
ഓരോ ജ്വരബാധയും ഒരനുഭവമാണ്.
കവികൾക്ക് വിശേഷിച്ചും!

Umesh Pilicode said...

പനി കവിതയ്ക്ക് ആശംസകള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പനി..പനി.

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ said...

നന്നായി പനിച്ച്‌ എണീറ്റ പോലൊരു തോന്നല്‍...

എന്തായാലും മൊത്തത്തില്‍ ഒരു ചൂടും കുളിരും അനുഭവപ്പെടുത്തി.

Sathyanarayanan kurungot said...

upayogikkuka
Vicks action 500
purattuka
vicks veporub
kolluka
chutu chutu neeravi
loka samastha sukhni bhavanthu

OAB/ഒഎബി said...

അതല്ലാതെ ഇനി ചികിത്സയൊന്നുല്ല്യേ ന്റെ കുട്ട്യേ

Unknown said...

ഓഹോ ഇന്നു വൈറസ്‌ ചവച്ചു തുപ്പി, ചണ്ടി എങ്കിലും ആയല്ലോ ചാവാതെ നിന്നല്ല്ലോ അത് മതി

Junaiths said...

പനിക്കവിത..നന്നായിരിക്കുന്നു..ബൈ ദി ബൈ..കവിത വര്‍ത്തമാനത്തില്‍ വന്നതിനു ആശംസകള്‍ ..

കൊമ്പന്‍ said...

ഒരിക്കലും വൈറസ് ചവച്ചു തുപ്പിയ ചണ്ടി അല്ല മനുഷ്യ ന്‍ വൈറസിനെ ചവച്ചു തുപ്പിയവന്‍ ആകുന്നു

Sidheek Thozhiyoor said...

വായിച്ചു കഴിഞ്ഞപ്പോള്‍ ശെരിക്കും ഒരു പനിപിടിച്ചു മാറിയ പോലെ തോന്നി .
അത്രയ്ക്ക് ഫീല്‍ ചെയ്തു വരികള്‍

ബിഗു said...

പനി കവിത ഇഷ്ടപ്പെട്ടു. ആശംസകള്‍ :)

ramanika said...

പനി ആരോഗ്യത്തെ ബാധിച്ചാലും
കവിതയെ ബാധിച്ചില്ല..........

Prabhan Krishnan said...

വല്ലാത്ത തലവേദന...ഒരുവല്ലായ്ക..എനിക്കും പനി പിടിച്ചോ...ആശംസകള്‍...!!

Echmukutty said...

പനിക്കവിത ഇഷ്ടമായി....