Saturday, February 12, 2011

ഈ നഗരം....ഒരു വനം !!ഈ നഗരം ഒരു കാടിന്റെ
നിഗൂഡതയാല്‍ എന്നെ
ചുറ്റി വരിയുന്നു.
വൃക്ഷങ്ങളുടെ കൂട്ട നിശബ്ദതയില്‍
പതിയിരിക്കും മൃഗങ്ങളുടെ
കൂര്‍ത്ത നഖങ്ങള്‍ പോലെ
ഈ നഗരം എന്നിലേക്ക്‌
ആഴ്ന്നിറങ്ങുന്നു!
നഗരച്ചുഴിയില്‍ ആഞ്ഞു വീശുന്ന കാറ്റ്
കാടിന്റെ കനത്ത തണുപ്പായീ
എന്നില്ലേക്ക് അരിച്ചിറങ്ങുന്നു!


ഈ നഗരത്തിന്റെ മുഖം
വന്യമായീ തീര്ന്നപ്പോഴാണ്
ആ അമ്മയില്‍നിന്നും അവനെ
പറിച്ചെടുത്ത് ഏകാന്തതയുടെ
തീചൂളയിലേക്ക് തള്ളിയിട്ടതു !!


കാടിന്റെ നിശബ്ദതയിലേക്ക്
അവള്‍ സ്വയം കൂട് കൂട്ടിയതും
അതിന്റെ കറുപ്പ് അവളില്‍
നിഴലായീ പടരുന്നതും
കാടിന്റെ അഗാധതയില്‍
തട്ടി പ്രതിധ്വനിക്കും ശബ്ദം പോലെ
അവളുടെ നിലവിളിയൊച്ച
ഈ നഗരത്തില്‍ അലയടിക്കുന്നതും
ഞാന്‍ അറിഞ്ഞിരുന്നു..!!

ആകാശത്തില്‍ ചിതറികിടക്കും
നക്ഷത്രങ്ങള്‍ക്കിടയില്‍
അവനെ തിരയുന്ന അവളുടെ
കണ്ണില്‍ ഞാന്‍ കണ്ടതും
കാടിന്റെ നിര്‍വികാരം മാത്രം!!
ഈ നഗരം എനിക്കെന്നും
നിഗൂഡതയുടെ വനമായിരുന്നു ..!.!!

23 comments:

Geetha said...

ഈ നഗരം എനിക്കെന്നും
നിഗൂഡതയുടെ വനമായിരുന്നു ..!.!!

കുഞ്ഞൂസ് (Kunjuss) said...

നഗരങ്ങള്‍ എന്നും നിഗൂഡതകള്‍ നിറഞ്ഞതു തന്നെ ഗീതാ...

(അക്ഷരത്തെറ്റുകള്‍ കവിതയുടെ ഒഴുക്കിനെ ബാധിക്കുന്നു. ശ്രദ്ധിക്കുമല്ലോ)

ramanika said...

നഗരം നഗരം മഹാ സാഗരം...........

ഭാസ്കരന്‍ മാഷിന്റെ ഗാനം ഓര്‍മിപ്പിച്ചു .....

വാഴക്കോടന്‍ ‍// vazhakodan said...

അവനെ തിരയുന്ന അവളുടെ
കണ്ണില്‍ ഞാന്‍ കണ്ടതും
കാടിന്റെ നിര്‍വികാരം മാത്രം!!

നഗരങ്ങളേ നിങ്ങള്‍ നിഗൂഡതകളല്ലോ....

ശ്രീനാഥന്‍ said...

നഗരകാന്താരം! ഒന്നു കൂടി വായിച്ച് ഒന്നെഡിറ്റു ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു, ഗീത.

SULOJ MAZHUVANNIKAVU said...

ഈ നഗരം എനിക്കെന്നും
നിഗൂഡതയുടെ വനമായിരുന്നു ..!.!!

ഞാന്‍റിയുന്നു കൂടുതല്‍ ആയി ..ഈ നഗരത്തിന്റെ മുഖം
വന്യമായീ തീര്ന്നപ്പോഴാണ്
ആ അമ്മയില്‍നിന്നും അവനെ
പറിച്ചെടുത്ത് ഏകാന്തതയുടെ
തീചൂളയിലേക്ക് തള്ളിയിട്ടതു !!

മനസിലായില്ല.......

ഒരില വെറുതെ said...
This comment has been removed by the author.
ഒരില വെറുതെ said...

എന്നെങ്കിലും ഒരിക്കല്‍ കാട്ടില്‍ പോയിരുന്നെങ്കില്‍ ഇങ്ങിനെ എഴുതാനാവില്ലായിരുന്നു സുഹൃത്തേ.
കാട് മനുഷ്യരുടെ വൃത്തികെട്ട ലോകമല്ല. അനേകം ജീവിവര്‍ഗങ്ങളുടെ, സസ്യജാലങ്ങളുടെ പരസ്പര ബന്ധത്തിന്റെ ജൈവിക ഇടം. മൃഗങ്ങള്‍ കാണുന്നവരെ മുഴുവന്‍ തിന്നു നടക്കുന്നവരുമല്ല. വിശക്കുമ്പോള്‍ മാത്രമാണ് അവ വേട്ടയാടുന്നത്. പിന്നെ, ഇപ്പോള്‍ കാട്ടുമൃഗങ്ങള്‍ നടത്തുന്ന അരുംകൊലകള്‍ എന്തുകൊണ്ടെന്ന് ചോദിക്കാം. കാട് കൈയേറി മനുഷ്യര്‍ അവരുടെ ഇടങ്ങളില്‍ നിറഞ്ഞപ്പോള്‍ എങ്ങും പോവാനില്ലാത്ത അവരുടെ വെപ്രാളം മാത്രം അത്.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

വനം നല്ലതല്ലേ...
അപ്പോൾ നഗരവും...

Geetha said...

ഇവിടെ എത്തിയ, എന്നെ വായിച്ചു അഭിപ്രായം പറഞ്ഞ എന്റെ എല്ലാ ചങ്ങതിമാരെയും എന്റെ സ്നേഹവും നന്ദിയും അറിയിക്കട്ടെ
@ഒരില വെറുതെ
കാടിനെ ഒരു വൃത്തികെട്ട ലോകമയീ ഈ കവിതയില്‍ എവിടെയും
ചിത്രികരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍
അതെന്റെ നിര്‍ഭാഗ്യം
ഈ കവിതയിലെ മെയിന്‍ ത്രെഡ് കടോ നഗരമോ ഒന്നും അല്ല നഗരത്തിന്റെ വന്ന്യമായ തിരക്കില്‍ ഒരു മകനെ നഷ്‌ടമായ അമ്മയാണ്...ആ അമ്മയുടെ വികാരങ്ങള്‍ കാടിന്റെ ഭാവങ്ങളിലൂടെ കൂട്ടി വായിക്കാന്‍ ഒരു കൊച്ചു ശ്രമം ... കാടിന്റെ നിശബ്ദതയും തണുപ്പും ആ വന്യത അതൊക്കെ അനുഭവിച്ചറിഞ്ഞു തന്നെയാ ഇതെഴുതിയത്...

Ranjith Chemmad / ചെമ്മാടന്‍ said...

നഗരങ്ങളെല്ലായ്പ്പോഴും നിഗൂഢമായ വനം പോലെ ഉൾച്ചുഴികളുമായ് പച്ചച്ച് നിൽക്കുന്നു അല്ലേ? ഓരോ മരത്തിലും ആഴത്തിലുള്ള പോടുകളും അതിലെല്ലാം ഉഗ്രവിഷമുള്ള ഉപ വനങ്ങളും അല്ലേ?

Sabu M H said...

ദയവായി കാടിനെ ഒഴിവാക്കൂ.
അതു മാത്രമെ ഉള്ളൂ ഒരാശ്വാസത്തിന്‌!

നഗരത്തിനു ഒരു നല്ല വശം കൂടിയുണ്ട്‌ എന്നു മനസ്സിലാക്കുമല്ലോ.

ഗ്രാമങ്ങളിൽ നിന്ന് നിഷ്ക്കളങ്കതയും, സത്യവും ഒക്കെ എന്നെ പോയി മറഞ്ഞിരിക്കുന്നു.

ആശയങ്ങളോട്‌ പൂർണ്ണമായി യോജിക്കാനാവുന്നില്ലെങ്കിലും, എഴുത്തു നന്നായി.

ബിഗു said...

ആശയം നന്നായി. പക്ഷെ പലയിടത്തും അവ്യക്ത ഉണ്ട്, ശ്രദ്ധിക്കുമല്ലോ.

ആശംസകള്‍

the man to walk with said...

ഈ നഗരം എനിക്കെന്നും
നിഗൂഡതയുടെ വനമായിരുന്നു ..!.!!


Best Wishes

»¦മുഖ്‌താര്‍¦udarampoyil¦« said...

കൊള്ളാം..
നല്ല കവിത.

MyDreams said...

എന്റെ ചങ്ങതി....
ഈ ഉപമയോട് യോചിക്കാന്‍ ആവുന്നില്ല
നഗരത്തിന്റെ മലന്യ മുക്തി തേടി നമ്മള്‍ കാട് കയറുന്നു ...കാടിന്റെ വന്യതയെ പച്ചപ്പിനെ സ്നേഹിച്ചു പോകുന്നു
ആ വന്യത ഒരികളും നഗരത്തിന്റെ ക്രൂര മുഖം പോലെ അല്ല .
കാടിന് കനത്ത തണുപ്പാണ് എങ്കിലും ....
കാട് ഒരികളും നിശബ്ദതമല്ല അതിനു ഒരു സംഗീതമുണ്ട്
അത് പോലെ തന്നെ ആണ് കാടിന്റെ നിര്‍വികാരം എന്ന് പരയുഅന്തു
അത് ശരിയല്ല ....ഒരുപാട് കഥകള്‍ കാട് പറയും .......

സിദ്ധീക്ക.. said...

കാട് അനിര്‍വചനീയമായ ഒരു അനുഭവമാണ് ,നഗരം ഒരു അഭിസാരികയെപ്പോലെയും ,
തമ്മില്‍ ഉപമകള്‍ ചേര്‍ക്കാന്‍ എനിക്കാവില്ല .

Jishad Cronic said...

നന്നായിരുന്നു

പാവപ്പെട്ടവന്‍ said...

നഗരമേ മഹാകാപട്യമേ..
നീ പകരും പരവശം
നഗരാഴങ്ങളിലേകക്കൊഴുകാനുള്ള പരവശം

എന്തുകൊണ്ടു മനസിരുത്തി എഴുതാൻ കഴിയുന്നില്ല..?

sm sadique said...

നഗരം മാലിന്യമുക്തമാക്കാൻ ഓരോ മനുഷ്യരും ശ്രമിക്കുക, ശ്രദ്ധിക്കുക. ഒരു പരിധിവരെ വിജയിക്കും.
പക്ഷെ, നഗരം വിട്ട് കാട്ടിലേക്ക് കൂടുമാറാൻ എല്ലാവരും ശ്രമിച്ചാലോ ? ഹോ…. കാടിന്റെ ഒരവസ്ഥയേ….. ഓർക്കാൻ പോലുമാകുന്നില്ല.
കവിത കൊള്ളാം.

അനുരാഗ് said...

കൊള്ളാം..
നല്ല കവിത.

Anonymous said...

YOUR KAVITHA IS GOOD, KEEP IT UP

Pranavam Ravikumar a.k.a. Kochuravi said...

നന്നായിട്ടുണ്ട്‌....!