Monday, May 30, 2011

ഓര്‍മ്മകളിടിഞ്ഞു തുങ്ങിയ നൂല്‍പ്പാലം

മങ്ങിയ ഓര്‍മ്മകളിടിഞ്ഞു
തുങ്ങിയ നൂല്‍പ്പാലം
ഭാരം പേറി അറ്റുപോയ ഇഴകളെ
കൂട്ടി ചേര്‍ക്കാനാവാത്ത നിസ്സഹായത!

ഓരോ തവണ കാണുമ്പോഴും
ആദ്യ കൂടികാഴ്ചയിലെ ഭാവ
ചലനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍
നിറം മങ്ങിയ കണ്ണുകളില്‍
കടന്നു പോയൊരു
വസന്തത്തിന്റേയും ഗ്രീഷ്മത്തിന്റേയും
നനുത്ത രൂപങ്ങള്‍ കാണുന്നുണ്ട്;
ഓര്‍മ്മയുടെ പാതയിപ്പോള്‍
വേനലില്‍ വിണ്ടു കീറിയ
പാടം പോലെ തരിശ്ശായീ കിടക്കുന്നു...!!

ഒരാകാശം താഴേക്കിറങ്ങി വന്നു
കാഴ്ചയുടെ തലങ്ങള്‍ മറയ്ക്കുന്നതു പോലെ
പുകമറക്കുള്ളില്‍ മറച്ചു
വച്ചിരിക്കുന്നു ഓരോ മുഖവും!!

വെളിച്ചം ഇല്ലാത്ത നക്ഷത്രം പോലെ
സൂര്യനുദിക്കാത്ത പകല്‍ പോലെ
പച്ചപ്പുകള്‍ അവശേഷിപ്പിക്കാത്ത
മരുഭൂമി പോലെ നിർജ്ജീവമായി-
ത്തീരുന്നു ഓരോ പുതുകാഴ്ചയും!

ഓര്‍മ്മകളില്‍ ചിറകടിച്ചെത്തിയ മൌനം
അധരങ്ങളില്‍ ചേക്കേറിയപ്പോഴും
മിഴികളെന്നും പരതികൊണ്ടിരുന്നു
അല്ഷിമെര്സിന്‍ ചുഴിയില്‍ പെട്ട്
മറവിയുടെ ആഴങ്ങളിലേക്ക്
ഊളിയിട്ടു പോയ ഓര്‍മ്മയുടെ
ഒരു തിരിവെട്ടത്തിനായി !!!

15 comments:

ഗീത രാജന്‍ said...

മങ്ങിയ ഓര്‍മ്മകളിടിഞ്ഞു
തുങ്ങിയ നൂല്‍പ്പാലം

രമേശ്‌ അരൂര്‍ said...

പുകമറക്കുള്ളില്‍ മറച്ചു
വച്ചിരിക്കുന്നു ഓരോ മുഖവും!!

സത്യം ..കവിത അസ്സലായി ..

ശ്രീനാഥന്‍ said...

ഒരാകാശം താഴേക്കിറങ്ങി വന്നു
കാഴ്ചയുടെ തലങ്ങള്‍ മറയ്ക്കുന്നതു പോലെ --- എന്തൊരനുഭവമാണ്! നന്നായിരിക്കുന്നു.

Anurag said...

മങ്ങിയ ഓര്‍മ്മകളിടിഞ്ഞു
തുങ്ങിയ നൂല്‍പ്പാലം
ഭാരം പേറി അറ്റുപോയ ഇഴകളെ
കൂട്ടി ചേര്‍ക്കാനാവാത്ത നിസ്സഹായത
കവിത നന്നായിരിക്കുന്നു.

Echmukutty said...

ഒരാകാശം താഴേയ്ക്കിറങ്ങി........

വളരെ നന്നായി. അഭിനന്ദനങ്ങൾ.

പദസ്വനം said...

:(

Unknown said...

നല്ല കവിത ...നല്ലൊരു അനുഭവം ...പക്ഷെ കവിതയുടെ പേര് എന്തോ .......

പാവപ്പെട്ടവൻ said...

മനസിലുള്ള മറവിയൊ, മരവിപ്പൊ പറയാൻ ശ്രമിച്ചതാണ് പക്ഷേ എഴുതിപൊലിപ്പിക്കാൻ കഴിഞ്ഞില്ല .

വീകെ said...

അൽഷിമേഴ്സ് രോഗിയെക്കുറിച്ച് എഴുതിയതാണല്ലെ...
നന്നായിട്ടുണ്ട്..


‘സൂര്യനുദിക്കാത്ത പകല്‍ പോലെ‘ എന്ന പ്രയോഗത്തോട് ഒരു ഇത് തോന്നുന്നു. സൂര്യനുദിച്ചില്ലെങ്കിൽ രാത്രി തന്നെയാണല്ലൊ...?!

പട്ടേപ്പാടം റാംജി said...

വെളിച്ചം ഇല്ലാത്ത നക്ഷത്രം പോലെ
സൂര്യനുദിക്കാത്ത പകല്‍ പോലെ
പച്ചപ്പുകള്‍ അവശേഷിപ്പിക്കാത്ത
മരുഭൂമി പോലെ നിർജ്ജീവമായി-
ത്തീരുന്നു ഓരോ പുതുകാഴ്ചയും!

സത്യം.

നിരീക്ഷകന്‍ said...

കൂടുതലും പ്രസ്താവനയായി തോന്നി ...

ക്ഷമിക്കുക...........

Kalavallabhan said...

കൂട്ടി ചേര്‍ക്കാനാവാത്ത നിസ്സഹായത

Muralee Mukundan , ബിലാത്തിപട്ടണം said...

വെളിച്ചം ഇല്ലാത്ത നക്ഷത്രം പോലെ
സൂര്യനുദിക്കാത്ത പകല്‍ പോലെ
പച്ചപ്പുകള്‍ അവശേഷിപ്പിക്കാത്ത
മരുഭൂമി പോലെ നിർജ്ജീവമായി-
ത്തീരുന്നു ഓരോ പുതുകാഴ്ചയും!

നല്ല പുതുക്കാഴ്ച്ചകൾ....!

Sunith Somasekharan said...

അതു അങ്ങിനെയാണ് ... കാലത്തിന്റെ കുത്തൊഴുക്കില്‍ വര്‍ണങ്ങള്‍ മാഞ്ഞ് കറുപ്പും വെളുപ്പുമാവും ... നരച്ച നിറങ്ങള്‍ കണ്ട് പോയ വര്‍ണങ്ങളെ ആസ്വദിക്കും ...

Anonymous said...

ഓര്‍മ്മയുടെ പാതയിപ്പോള്‍
വേനലില്‍ വിണ്ടു കീറിയ
പാടം പോലെ തരിശ്ശായീ കിടക്കുന്നു...!!
കൊള്ളാം, നന്നായിരിക്കുന്നു....ആശംസകള്‍....