Sunday, June 19, 2011

യാത്ര


തണുത്തു മയങ്ങി വീഴും

റ്വൈകുന്നേരത്തില്‍

നീ സഞ്ചരിക്കുമ്പോള്‍

പകലിന്റെ ചുട്ടു പൊള്ളുന്ന

ചൂടിലാണ്  എന്റെ യാത്ര...!.

എന്നാലും നമ്മുടെ യാത്ര....

ഒരേ തുരുത്തിലെക്കാണല്ലോ

എന്നോര്‍ക്കുമ്പോള്‍

അവിടേക്ക് എത്തിച്ചേരാന്‍

വല്ലാത്ത തിടുക്കം....!!

22 comments:

ഗീത രാജന്‍ said...

വല്ലാത്ത തിടുക്കം....!!

ജെ പി വെട്ടിയാട്ടില്‍ said...

കവിത വായിച്ച് ശീലമില്ല. എന്നാലും വായിച്ചു. കൊള്ളാം.

MOIDEEN ANGADIMUGAR said...

അതെ,ഒരേ തുരുത്തിലേക്കാണല്ലോ നമ്മുടെ യാത്ര.

ഒടിയന്‍/Odiyan said...

എന്റെ യാത്ര മഴയത്താ ..എന്നാലും ഒരു തുരുത്തില്‍ എത്തിപ്പെട്ടെക്കാം...

shamsudheen perumbatta said...

എന്താ യാത്രക്കൊരു ലക്സ്യമില്ലേ സഹോദരീ??
നാം ന്നും ഒരു യാത്രക്കാരാണല്ലോ പ്രത്യേകിച്ച് പ്രവാസികൾ
ഹ്രസ്വമാണേങ്കിലും യാത്ര നന്നായിരിക്കുന്നു
അഭിനനനം

- സോണി - said...

എങ്കിലും ഞാന്‍ എത്തുമ്പോള്‍ നീ മടക്കയാത്ര ആരംഭിച്ചാല്‍...?

Ismail Chemmad said...

യാത്ര തുടരട്ടെ .......

മാധവൻ said...

പ്രതീക്ഷയുടെ തുരുത്തിലേക്ക്പോകുന്ന കവിത ഇഷ്ട്മായി,,തിടുക്കം തുരുത്തിലേക്കുള്ള ദൂരം കുറക്കട്ടെ..

Unknown said...

കാറ്റും കോളും ഇല്ലാതിരിക്കട്ടെ, വഴിക്കിടയില്‍..

ശ്രീനാഥന്‍ said...

തിടുക്കപ്പെട്ടോളൂ, ചൂട് ശമിച്ചോളും. നന്നായി. സോണിയുടെ സംശയം പ്രസക്തമാണ്.

കുഞ്ഞൂസ് (Kunjuss) said...

തിടുക്കപ്പെട്ട യാത്രയില്‍ വിഘ്നങ്ങളില്ലാതിരിക്കട്ടെ ....

ramanika said...

യാത്രയായി യാത്രയായി .......

ഷാജു അത്താണിക്കല്‍ said...

ആശംസകല്‍
തുടരുക ഈ പ്രയാണം

കൊമ്പന്‍ said...

എത്തി ചേരുന്ന തുരുത്ത് ഒന്നാണ് ചേരേണ്ടതും അവിടെയാണ് ചേര്‍ന്നവരും അവിടെ തന്നെ പിന്നെ എന്തിനാ ഈ തിടുക്കം

Unknown said...

അത്ര തിടുക്കം വേണ്ട ...സമയമായാല്‍ അങ്ങ് പോവാം

Muralee Mukundan , ബിലാത്തിപട്ടണം said...

ഓരൊ തുരുത്തിലും എത്തിപ്പെടുന്ന ജീവിതങ്ങൾ അല്ലേ ഗീതാജി

നാമൂസ് said...

'തുല്യ നീതിയും തുല്യ അവസരവും' ഉറപ്പേകുന്ന ഒരേയൊരു വാഴികാട്ടിക്ക് പിറകെ..!!!

തൂവലാൻ said...

എന്തായാലും നമ്മൾ രണ്ടും ഒരേ തുരുത്തിൽ ആകില്ല….ഞാൻ സ്വർഗ്ഗത്തിലും നിങ്ങൾ നരകത്തിലും.

Echmukutty said...

നല്ല വരികൾ.

Anonymous said...

തിടുക്കമേറും ഈ യാത്രക്ക് ഒരായിരം ആശംസകള്‍......

the man to walk with said...

ധൃതി വേണ്ട പതുക്കെ എത്തിച്ചേരാം
ആശംസകള്‍

sm sadique said...

തിടുക്കപ്പെടെണ്ട , എട്ടേണ്ടിടത്ത് നാം എത്തിച്ചേരും. “ഇന്നല്ലങ്കിൽ നാളെ”