Tuesday, July 5, 2011

ഉറുമ്പരിക്കുന്ന മഞ്ഞിന്‍റെ ഫോസില്‍


ടോര്നടോ ചുഴിയില്‍
അകപ്പെട്ടത് പോലെ
കുഴഞ്ഞു മറിയുന്നുണ്ട്
പുക മറക്കുള്ളില്‍
അലിഞ്ഞൊഴുകാന്‍ വെമ്പുന്ന
സ്നേഹത്തിന്‍ വെള്ളച്ചാട്ടം
വിന്‍ററിലെ നയഗ്രയേ പോലെ
ഉറഞ്ഞു കിടക്കുന്നുണ്ട്
സമ്മറില്‍ എത്തുന്നൊരു
സാന്ത്വനത്തിന്റെ
ചെറു ചൂട് കൊതിച്ച്!

എനിക്കിപ്പോള്‍
കാറ്റില്‍ പറന്നു നടക്കുന്ന
തൂവലിന്റെ ഭാരം
ഇല്ലാതാകുന്ന കാഴ്ചയുടെ
ദൂരങ്ങള്‍ കൊണ്ടുവന്ന ദൃശ്യം...
ഒരു ശവയാത്രയും !
തിരിച്ചറിയുന്ന രൂപത്തിന്
എന്റെ ഛായ തോന്നിയത്,
മിഥ്യയല്ലെന്നു മനസിലായത്
കരയുന്നവരുടെ കൂട്ടത്തില്‍
എന്റെ പ്രിയപെട്ടവരെ
കണ്ടപ്പോഴാണ്!!

ശരീരം ഉപേക്ഷിച്ചു ഞാന്‍
യാത്രയാകുമ്പോഴും
എന്നില്‍ ഞാന്‍ കാണുന്നു...
അലിഞ്ഞൊഴുകാന്‍
വെമ്പല്‍ കൊള്ളുന്ന
സ്നേഹത്തിന്‍ വെള്ളച്ചാട്ടം
വിന്‍ററിലെ നയഗ്രയെ പോലെ
ഉറഞ്ഞു കിടക്കുന്നു
ഒരു സമ്മറിനും അലിയിക്കാനവാതെ .!!!

കവിത സമാഹാരം - ക വാ രേഖ?
കൃതി പബ്ലികേഷന്‍സ്

8 comments:

ഗീത രാജന്‍ said...

എനിക്കിപ്പോള്‍
കാറ്റില്‍ പറന്നു നടക്കുന്ന
തൂവലിന്റെ ഭാരം

Junaiths said...

ഒരു തൂവല്‍ പോലെ..............

sm sadique said...

സ്നേഹം........ വെള്ളചാട്ടം പോലെ.... എന്നും . അതൊരു ഭാരമില്ലാ സുഖം പോലെ...

Eleven grams said...

തൂവലിന്റെ ഭാരം

കൊമ്പന്‍ said...

എന്റെ ഛായ തോന്നിയത്,
മിഥ്യയല്ലെന്നു മനസിലായത്
കരയുന്നവരുടെ കൂട്ടത്തില്‍
എന്റെ പ്രിയപെട്ടവരെ
കണ്ടപ്പോഴാണ്!!

പാവപ്പെട്ടവൻ said...

ഉറുമ്പരിക്കുന്ന മഞ്ഞിന്‍റെ ഫോസില്‍..?
കാര്യമായ ഒന്നും വായനക്കാരനുമായി പങ്കുവെക്കുന്നില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു വേനലിലും ഉരുകാത്താത്...!

ശ്രീനാഥന്‍ said...

മനസ്സ് ലഘൂകരിക്കപ്പെട്ടതു പോലെ, നന്നായി ഗീതേ!