Saturday, July 16, 2011

ഇരുട്ടിന്റെ കുരുക്കില്‍







































കാഴ്ചയുടെ മറുപുറത്ത്
പടര്‍ന്നു പന്തലിച്ചു
കിടപ്പുണ്ടൊരു കനല്‍ കാട്
എകാന്തതയുടെ ഇരുട്ടിനു
സ്വൈരവിഹാരത്തിനായീ!!

പല്ലുകള്‍ കൂര്‍പ്പിച്ചു,നഖങ്ങള്‍ നീട്ടി
ഉണര്‍ന്നു വരുന്നുണ്ടാവും
ഒരു കാടിനെ മുഴുവന്‍
തിന്നു തീര്‍ക്കാനുള്ള ഇരുട്ട്


ചിലപ്പോഴൊക്കെ അതു
ആകാശത്തെ പട്ടമാക്കി
പറത്തി കളയും
പുതപ്പാക്കി മൂടിയേക്കും
ചുഴിയിലേക്ക് തട്ടി തെറിപ്പിച്ചു
പകലിനെ ഒളിപ്പിച്ചു വയ്ക്കുന്ന
കുസൃതി.!!

എന്നെ തന്നെ ഒരു നിഴലാക്കി
ചുവരില്‍ പതിപ്പിക്കും
തൂണാക്കി കഴുക്കോല്‍ കയറ്റും
ഒരു ബ്ലാക്ക്‌ ഹോളിലേക്ക്‌
വലിച്ചെടുത്തു വീര്‍പ്പുമുട്ടിക്കും
കുസൃതി !!!

കോടതി മുറിയില്‍ എന്ന പോലെ..
ആ ഇരുട്ടിന്റെ കുരുക്കില്‍
എന്നും സംഭവിക്കുന്നുണ്ട്
ഓരോ ആത്മഹത്യകള്‍!!

20 comments:

ഗീത രാജന്‍ said...

ആ ഇരുട്ടിന്റെ കുരുക്കില്‍
എന്നും സംഭവിക്കുന്നുണ്ട്
ഓരോ ആത്മഹത്യകള്‍!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Gud one

ponmalakkaran | പൊന്മളക്കാരന്‍ said...

പകലിനെ ഒളിപ്പിച്ചു വയ്ക്കുന്ന കുസൃതി.!!
ഇഷ്ടായി...
അഭിനന്ദനങ്ങൾ.

രമേശ്‌ അരൂര്‍ said...

കൊള്ളാം ..ഇഷ്ടമായി

Sidheek Thozhiyoor said...

കാണാ കുരുക്കുകള്‍ തീര്‍ക്കുന്ന ഇരുട്ടിന്റെ നിഗൂഡതകള്‍ .

ASOKAN T UNNI said...

MERE STATEMENTS.NOTHING TO DO WITH POETRY.TRY TO UNDERSTAND AASAAN,CHANGAMPUZHA,VAILOPPILLY,EVEN CHULLIKKAD

MOIDEEN ANGADIMUGAR said...

പല്ലുകള്‍ കൂര്‍പ്പിച്ചു,നഖങ്ങള്‍ നീട്ടി
ഉണര്‍ന്നു വരുന്നുണ്ടാവും
ഒരു കാടിനെ മുഴുവന്‍
തിന്നു തീര്‍ക്കാനുള്ള ഇരുട്ട്.

കൊള്ളാം വരികൾ ഇഷ്ടമായി.

വീകെ said...

ഇരുട്ട്...!
കൊള്ളാം.
ആശംസകൾ...

ശ്രീനാഥന്‍ said...

മനസ്സിന്റെ ഇരുളിലേക്ക് ഒരു ടോർച്ചടിച്ചു നോക്കുന്ന പോലെ. നന്നായിട്ടുണ്ട്.

Sabu Hariharan said...

ക്ഷമിക്കുക..ഒന്നും മനസ്സിലായില്ല :(

കൊമ്പന്‍ said...

ഇരുട്ട് ഭയമാണ് എന്നാല്‍ മറ്റുചിലര്‍ക്ക് ഇരുട്ട് ഒരു രക്ഷാ കവ്ച്ചമാണ്

Unknown said...

Gud one

Echmukutty said...

നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

kollam

the man to walk with said...

Superb..

Best wishes

Pranavam Ravikumar said...

Nice.. I loved it!

Kalavallabhan said...

എകാന്തതയുടെ ഇരുട്ടിനു
സ്വൈരവിഹാരത്തിനായീ!!

പാവപ്പെട്ടവൻ said...

അല്ലങ്കിലും നിഴലുകൾക്കെല്ലാം കറുപ്പ് നിറംതന്നെ ...വേർതിരിവില്ലാത്ത പരമസത്യം

നന്ദിനി said...

നന്നായിട്ടുണ്ട്
ഒരുപാടു ഇഷ്ടമായി

ഗീത രാജന്‍ said...

എന്നെ വായിച്ച അഭിപ്രായങ്ങള്‍ അറിയിച്ച

എന്റെ എല്ലാ ചങ്ങാതിമാര്‍ക്കും നന്ദി!! :)