Wednesday, September 28, 2011

അണച്ച് പിടിക്കാവുന്ന സ്വന്തം

ബാല്യത്തിന്റെ തൊടിയില്‍
ഓടികളിക്കുന്ന കുറുമ്പന്‍
മണം പിടിച്ചു എത്തുന്നുണ്ട്
ഒളിച്ചു വച്ചൊരു സ്നേഹം
മാന്തിപുറത്തെടുക്കാന്‍!!

നിശബ്ദത കൊണ്ട്
പൊതിഞ്ഞു വച്ചൊരു
ഏകാന്തത തട്ടി തെറിപ്പിച്ചു
കൂട്ടികൊണ്ട് പോകുന്നുണ്ട്
വാക്കുകളില്ലാത്ത വാചാലതയിലേക്ക്!!

കൌമാരത്തിന്റെ പടിക്കല്‍
കളഞ്ഞു പോയൊരു ചങ്ങാത്തം
കടിച്ചെടുത്തു ഓടി വരുന്നുണ്ട്
കൊഞ്ചിക്കാന്‍ തോന്നുന്ന വാത്സല്ല്യം!

കാലത്തിന്റെ കണക്കെടുപ്പില്‍
രക്തത്തിന്റെ വിലപ്പേശാതെ
ഹൃദയത്തിന്റെ വാതിക്കല്‍
കാവല്‍ കിടക്കും കരുതല്‍ !

ഒരു പട്ടികുഞ്ഞിനല്ലാതെ
മറ്റാര്‍ക്ക് കഴിയും
ഇതുപോലെ സ്വന്തമാകാന്‍!!

(സൌദി ടൈംസില്‍ പ്രസിദ്ധികരിച്ചത്)

12 comments:

ഗീത രാജന്‍ said...

കാലത്തിന്റെ കണക്കെടുപ്പില്‍ രക്തത്തിന്റെ വിലപ്പേശാതെ ഹൃദയത്തിന്റെ വാതിക്കല്‍
കാവല്‍ കിടക്കും കരുതല്‍ !

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വാക്കുകളില്ലാത്ത വാചാലതയിലേക്ക് കൊണ്ടുപോകുന്ന ഓര്‍മ്മകള്‍ ..
നന്നായി.

Muralee Mukundan , ബിലാത്തിപട്ടണം said...

കൌമാരത്തിന്റെ പടിക്കല്‍
കളഞ്ഞു പോയൊരു ചങ്ങാത്തം
കടിച്ചെടുത്തു ഓടി വരുന്നുണ്ട്
കൊഞ്ചിക്കാന്‍ തോന്നുന്ന വാത്സല്ല്യം!

വേണമെങ്കിൽ പ്രണയത്തേയും പട്ടികുഞ്ഞിനോടുപമിക്കാം അല്ലേ ഗീതാജി

സേതുലക്ഷ്മി said...

ശരിയാണ്. രക്തത്തിന്‍റെ വിലപേശാതെ ഹൃദയത്തിനു കാവലാകാന്‍ മൃഗങ്ങള്‍ തന്നെവേണം.
നല്ല കവിത

ശ്രീനാഥന്‍ said...

നന്നായി പ്രത്യേകിച്ച് ആ കടിച്ചെടുത്ത് കൊണ്ടുവരുന്നത്‌!

yousufpa said...

സമ്മിശ്ര വികാരങ്ങൾ..

കൊമ്പന്‍ said...

സത്യമാ വരികളിലൂടെ പറഞ്ഞത് പട്ടിക്കു തന്നെ ആണ് ഇന്ന് സ്നേഹം ബാക്കി ഉള്ളത്

ഓര്‍മ്മകള്‍ said...

Nannayirikunnu....., nalla varikal....

the man to walk with said...

Nice

Best wishes

Vinodkumar Thallasseri said...

നല്ല കവിത. ലളിതം, സുന്ദരം.

ഫാരി സുല്‍ത്താന said...

കാലത്തിന്റെ കണക്കെടുപ്പില്‍
രക്തത്തിന്റെ വിലപ്പേശാതെ
ഹൃദയത്തിന്റെ വാതിക്കല്‍
കാവല്‍ കിടക്കും കരുതല്‍.... കൊള്ളാം...!!

Echmukutty said...

athe vere aarkkum kazhiyilla!

nannai ezhuthi.