Sunday, January 8, 2012

ആഴങ്ങളിലെ ആകാശം




പുഴയുടെ  ആഴങ്ങളില്‍
അടുത്തു കണ്ട ആകാശം!
ചേര്‍ത്തു പിടിക്കാന്‍
ഓടിയെത്തിയ ചില്ലകള്!
ഒന്ന് തൊടാനാവാതെ‍
തിരഞ്ഞു  കൊണ്ടിരിക്കുന്നു
ആഴങ്ങളില്‍ ഒരാകാശത്തെ!
പിടി തരാതെ ഓടിയൊളിക്കുന്ന
ജീവിതത്തെ തിരയും പോലെ!!

(ആനുകാലിക കവിതയില്‍ പ്രസിദ്ധികരിച്ചത്)

14 comments:

ഗീത രാജന്‍ said...

ഓടിയൊളിക്കും ജീവിതം !!

പാവപ്പെട്ടവൻ said...

ആകാശംപോലെ വിസൃതമായ കവിത നന്നായിട്ടുണ്ട്

ശ്രീനാഥന്‍ said...

ആഴവും പരപ്പുമുള്ള ഒരു ജീവിതം തിരയുകയാണോ? നന്നായി.

ബഷീർ said...

ചിന്തനീയമായ വരികള്‍.. ആശംസകള്‍ ... ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താം.. അല്ലാത്തവര്‍ക്ക് ഈ ജിവിതം ശ്യൂന്യം..

Kalavallabhan said...

പിടി തരാതെ ഓടിയൊളിക്കുന്ന
ജീവിതത്തെ തിരയും പോലെ

സേതുലക്ഷ്മി said...

മായക്കാഴ്ചയാവുമോ...

പൊട്ടന്‍ said...

ആഴങ്ങളിലെ ആകാശമെന്ന മിഥ്യയെ മനോഹരമായി കോറിയിട്ടു

Dintz... said...

small and cute.... nannayyittundu

khaadu.. said...

കൊള്ളാം... ആഴങ്ങളിലെ ആകാശം... അത് തന്നെ ജീവിതം...

സങ്കൽ‌പ്പങ്ങൾ said...

അന്വേഷണമാണല്ലോ ജീവിതം,,

മുകിൽ said...

ജീവിതത്തെ തിരയുകയാണു കവിത

Vinodkumar Thallasseri said...

ഈ തിരച്ചിലിണ്റ്റെ പേരല്ലേ ജീവിതം.

നാമൂസ് said...

ജീവിതത്തെ തേടുകയാണ്.

socraties.k.valath said...

onnoode othukkiyal oru hikuvinte sukham kitiyene. ath angine oru vasham . athrellu. ithum nallath. ashayam otta kothinu kittunnund.