Tuesday, June 19, 2012

എന്നിട്ടും...........!!


ദ്രുത  താളമായ് നിറഞ്ഞു 
പെയ്യുകയാണ്   നീയെന്നില്‍ 
നിഴല്‍  വീണ വഴിയില്‍ 
ഒരു ചുംബനത്തിന്റെ ചാരുത 
സിരകളിലൂടെ അരിച്ചിറങ്ങുന്നുണ്ട് 
ആഴങ്ങളോളം തിരയിളക്കുന്നുണ്ട് 
ജീവ സ്പന്ദനം  പോലെ!!

തൊട്ടുണര്‍ത്തുന്നുണ്ടെന്നെ 
കവിതയിലെക്കെന്നപ്പോലെ!
കെട്ടിപിണഞ്ഞു  കിടക്കുന്നുണ്ടു 
നമ്മള്‍ കാട്ടുവള്ളിയായി....
വിരിഞ്ഞുലയുന്നുണ്ട്  
ഇരുട്ടിന്റെ താഴ്ചയില്‍ 
പൂത്തിറങ്ങും  മിന്നാമിന്നികള്‍ 
കോര്‍ത്തിരിപ്പുണ്ട് പരസ്പരം
വേര്തിര്‍ച്ചെടുക്കനകാതെ !
ദൂരമെത്ര താണ്ടി ഞാന്‍ നിന്നില്‍

എന്നിട്ടും ...........
നിന്റെ ചുംബനങ്ങള്‍ നട്ടു വച്ച
ഈ മണ്ണില്‍ ഇനിയുമെത്ര
ദൂരെയാണ് ഒരു പൂക്കാലം!!!

(ജനനി മാസിക മെയ്‌ ലക്കം)





7 comments:

Raihana said...

എന്നിട്ടും ...........
നിന്റെ ചുംബനങ്ങള്‍ നട്ടു വച്ച
ഈ മണ്ണില്‍ ഇനിയുമെത്ര
ദൂരെയാണ് ഒരു പൂക്കാലം.....നല്ല വരികള്‍

Kalavallabhan said...

അച്ചടി പിശാച്‌ ആദ്യക്ഷരത്തിൽ തന്നെ പിടികൂടി.

ajith said...

xxx

ശ്രീ said...

ആശംസകള്‍

കുഞ്ഞൂസ് (Kunjuss) said...

നല്ല വരികള്‍ക്ക് ആശംസകള്‍ ഗീതാ...

ഗീത രാജന്‍ said...

വായിച്ചു അഭിപ്രായം അറിയിച്ച, ഇഷ്ടപെട്ട
എല്ലാ കൂട്ടുക്കാര്‍ക്കും നന്ദി, സ്നേഹം...

Gopan Kumar said...

വളരെ നന്നായി
ആശംസകള്‍

ഇവിടെ എന്റെ കുറിപ്പുകള്‍
http://admadalangal.blogspot.com/