Friday, July 13, 2012

അലങ്കാര വൃക്ഷം


സ്വീകരണ മുറിയുടെ മൂലയില്‍ 
ചിത്രപണികള്‍ കൊണ്ടലങ്കരിച്ച  
ചട്ടിയൊന്നില്‍ പ്രതിഷ്ടിച്ചു വച്ചിട്ടുണ്ട് 
പച്ച നിറഞ്ഞൊരു സ്വാതന്ത്ര്യത്തെ !!

കണ്ണാടി മാളികയിലെ 
നിഷേധങ്ങളുടെ ചതുപ്പില്‍
പതുങ്ങി കിടന്നു സ്വപനം കാണുന്നുണ്ട് 
നനവുകളിലേക്ക്  പടരും വേരിനെ 
ഇലയില്‍ ചുംബിച്ചും കൊമ്പ് കോര്‍ത്തും 
പ്രണയം പങ്കു വക്കും വന്മരത്തെ 
മധുരം നുകരും പകല്‍ വെളിച്ചത്തെ 
നെഞ്ചോടു  ചേര്‍ത്തു പുണരും 
നിലാവിനെ!!

കണ്ണു കൊണ്ടുഴിയുന്നുണ്ട്
തൊട്ടു  നോക്കുന്നുണ്ട് 
വാക്കുകള്‍ കൊണ്ടൊരു ചൂണ്ട
കോര്‍ക്കുന്നുണ്ടതിനെ 
വന്നു പോകും  അതിഥികള്‍ !!

അപ്പോഴും ചിരിച്ചു തലയാട്ടി 
അരുതുകളുടെ   കുറിപ്പടിയില്‍ 
അണിഞ്ഞൊരുങ്ങി നില്‍ക്കും
ഉയരങ്ങളിലേക്ക് പാലമായ  
ഭാര്യയെ പോലെ 
അലങ്കരമായൊരു നിസ്സഹായത !! 

(ചന്ദ്രിക ആഴ്ചപതിപ്പ് ജൂണ്‍ 22)


4 comments:

Unknown said...

വിലക്കപ്പെട്ട സ്വാതന്ത്ര്യത്തിനു നേരെ പിടിച്ച നല്ല സദൃശ്യങ്ങള്‍

ആശംസകള്‍

എന്നെ ഇവിടെ വായിക്കുക
http://admadalangal.blogspot.com/

ajith said...

ഈ അലങ്കാരവൃക്ഷം മനോഹരം

ശ്രീനാഥന്‍ said...

നന്നായിട്ടുണ്ട്!

Echmukutty said...

അലങ്കാര വൃക്ഷം നന്നായല്ലോ....