Thursday, August 2, 2012

പ്രണയ തുള്ളികള്‍!!



ഒന്ന്.
തൊടാന്‍ മടിച്ചെന്ന പോലെ
പതിഞ്ഞു വീശുന്ന കാറ്റ്!
തലോടാനെത്തിയ വെയിലിനെ
മറച്ചു പിടിക്കുന്നു കുട-
ചൂടിയെത്തിയ മേഘതുണ്ട് !!

ഉഞ്ഞാലാട്ടത്തിന്‍ താളഗതികളില്‍
പ്രണയത്തിന്റെ നനുത്ത ഒച്ച!!
കാതുകള്‍ കൂര്‍പ്പിച്ചു ഉണര്‍ന്നു 
നില്‍ക്കുന്നു കൊച്ചരി പുല്ലുകള്‍!
കൊതിച്ചെത്തിയ കിനാമഴയില്‍
നിറഞ്ഞൊഴുകുന്നു  പുഴമനസസ്!!

രണ്ടു 
നോക്കിയിരിക്കെന്നെത്ര നാള്‍
നിശ്ചലമായ്‌ ഈ നീലാകാശവും
തിരയിളകുമീ ആഴക്കടലും
കണ്ണിമയൊന്നു  ചിമ്മാതെ!

കൊതിച്ചു പോവില്ലേ
ഒരു മാത്രായെന്കികും
ഓടി ചെന്നൊന്നു പുണരുവാനും
ഉമ്മകള്‍ കൊണ്ട് പോതിഞ്ഞു
പ്രണയത്തിലേക്ക് പടര്‍ന്നു കയറുവാനും
കെട്ടുപിണഞ്ഞ കിടക്കുമീ വള്ളിപോലെ !!



12 comments:

ഷാജി നായരമ്പലം said...

കടലാഴമളന്നു നോക്കുവാ-
നെളുതോ? വന്നു തിരിച്ചു പോയി ഞാന്‍.

ajith said...

ഞാനും വന്നു, വായിച്ചു,തിരിച്ചുപോകുന്നു

മുകിൽ said...

പ്രണയത്തുള്ളികള്‍!

പി. വിജയകുമാർ said...

നിറഞ്ഞൊഴുകുന്നു പ്രണയമനസ്സ്‌

കമ്പ്യൂട്ടര്‍ ടിപ്സ് said...

എനിക്കും പ്രണയിക്കാന്‍ തോനുന്നു.

vilas said...

വന്നു വായിച്ചു,

ശ്രീനാഥന്‍ said...

പ്രണയത്തിന്റെ നനുത്ത ഒച്ച!! അതു കൊള്ളാം!

Unknown said...

നന്നായി എഴുത്ത്
ഓണാശംസകള്‍

Unknown said...

നല്ല കവിതയാണ്

SAJAN S said...

നോക്കിയിരിക്കെന്നെത്ര നാള്‍
നിശ്ചലമായ്‌ ഈ നീലാകാശവും
തിരയിളകുമീ ആഴക്കടലും
കണ്ണിമയൊന്നു ചിമ്മാതെ!

Unknown said...

ഞാനും ചിലതൊക്കെ എഴുതിവച്ചിട്ടുണ്ട്‌.
http://gireeshks.blogspot.in/
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.

Echmukutty said...

പ്രണയത്തിന്‍റെ നനുത്ത ഒച്ച.......ഇഷ്ടപ്പെട്ടു.