Saturday, March 20, 2010

പ്രണയത്തിന്‍ ഭാവം

ഒരു വരിയായി ....ഒരു വിളിയായീ ....
നീ വന്നുവെന്‍ വഴിത്താരയില്‍.....
അറിയാതെ അറിയാതെഎപ്പോഴോ....
നിന്‍ മനസിന്‍ ചെപ്പില്‍.....
ഒരു മുത്തായിരിക്കാന്‍ കൊതിച്ചു ഞാന്‍
ഇരുള്‍ നിറഞ്ഞയെന്‍ പാതയില്‍ ......
പ്രകാശ കിരണങ്ങള്‍ പൊഴിയും .
മാണിക്യമായീ കണ്ടു നിന്നെ ഞാന്‍ ....
.....
നീയെന്‍ അരുകില്‍ എത്തീടുമ്പോള്‍....
സൂര്യ കിരണങ്ങള്‍ ഏറ്റ
സൂര്യകാന്തി പോലെ തിളങ്ങി എന്‍ വദനം ...
.മഞ്ഞുതുള്ളി പോലെ നിന്‍ -
പ്രണയത്തില്‍ അലിഞ്ഞു ചേരുവാന്‍......
എന്‍ ഉള്ളം തുടിച്ചിരുന്നു

ഒരു കടലോളം സ്നേഹം ഉള്ളിലൊതുക്കി.....
ഒരു കുമ്പിള്‍ സ്നേഹം കൊതിച്ചു......
നിന്‍ കൈപിടിച്ചപ്പോള്‍....
കേള്‍ക്കമായിരുന്നുവെനിക്ക്
എന്‍ മനസ്സില്‍ തുടികൊട്ടല്‍ -

വീണ്ടുമെന്‍ സ്വപ്നങ്ങള്‍ക്ക് ..
മുളച്ചല്ലോ ചിറകുകള്‍.....
പ്രതീക്ഷ തന്‍ നാമ്പുകള്‍ .....
മുളപൊട്ടി എന്നുള്ളില്‍.....
സന്തോഷത്തിന്‍ ..പടികള്‍ കയറുമ്പോള്‍.....
.എന്തൊരാവേശം ആയിരുന്നെനിക്ക് .....

നീണ്ടു നിന്നില്ല അധികമാതെന്നില്‍......
സത്യത്തിന്‍ മുഖം കണ്ടു ഞാന്‍ ഞെട്ടി....
ഇതോ പ്രണയത്തിന്‍ ഭാവം?
നീറുന്നു എന്‍ മനം ...
നിറയുന്നു എന്‍ കണ്ണുകള്‍
കണ്ണീര്‍ മുത്തുകള്‍...പെറുക്കിയെടുക്കുമ്പോള്‍
തിരിച്ചറിയുന്നു ഞാന്‍.....
മാണിക്ക്യം എന്ന് കരുതി.....
ഞാന്‍ കണ്ടെത്തിയതോ .....
വെറുമൊരു വെള്ളാരം കല്ലായിരുന്നുവെന്നു  ......!!!!

11 comments:

GANESH HOUSE said...

ooo nice this is good peom for romantic,,,,,,,love ,,,, i cant believe how can u write this type of peom ,,actually i like tht am share with my girl frd ,,she also like this

manojkovalam said...

hai geetha aunty ,,,good one ,,,wht a peom !! so marvellous

ഗീത രാജന്‍ said...

Ganesh Manjo....

thank you so much

Ranjith chemmad / ചെമ്മാടൻ said...

കവിതയുടെ ശില്പ്പഘടനയിൽ
മാറ്റങ്ങൾ വരുത്തിയാൽ നല്ല കവിത

jyo.mds said...

nice

Junaiths said...

കുറച്ചു കൂടി ഭംഗിയാക്കാമായിരുന്നു..

Anil cheleri kumaran said...

വെറുമൊരു വെള്ളാരം കല്ലയിരുന്നുവെന്നു ...

നല്ല കവിത. (കല്ലായിരുന്നു...‌ എന്നു തിരുത്തുമല്ലോ.)

പിന്നെ ഈ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു.

ഗീത രാജന്‍ said...

Ranjith, Junaith, Jyo, Kumaran....

നന്ദി ...നന്ദി ....നന്ദി...
നിര്‍ദേശങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും വളരെ നന്ദി...
ഇത് കവിതയുടെ ലോകത്തിലേക്കുള്ള എന്റെ ആദ്യ ചുവടു വയ്പ് ...പോരായ്മകള്‍ ഏറെയുണ്ടാവും.... നടക്കാന്‍ പഠിക്കുന്ന കുട്ടികള്‍ വീഴുന്നത് പോലെ......കവിത
വായിക്കുവാനും നിര്‍ദേശങ്ങള്‍ തരുവാനും തയ്യാറായ.....എല്ലാ സന്മാനസുകള്‍ക്കും....നന്ദി.....

മണിലാല്‍ said...

വായനയില്‍ ഒഴുകിപ്പോയി

ഗീത രാജന്‍ said...

മാര്‍ജാരന്‍ ....
നന്ദി....

abshar said...

nice poem,,,,,,,,,,,,,,,,,,,