Friday, March 26, 2010

അത്ഭുതങ്ങളുടെ നാട്

അമേരിക്കന്‍ ഐക്ക്യ നാടുകളുടെ...
ചരിത്രം പഠിക്കുമ്പോള്‍
ഓര്‍ത്തില്ല ഞാനും ഈ മണ്ണില്‍ എത്തുമെന്ന്..
ബാല്യ കാലം മുതല്‍ എന്നിലെന്നും
അത്ഭുതങ്ങള്‍ സൃഷ്ടിച്ചൊരു നാട്

കേട്ടറിഞ്ഞ നാടോ....കണ്ടറിഞ്ഞ നാടോ....
ഏതാണ്‌ സത്യമെന്ന് തെല്ലൊരു ആശങ്ക ഉണ്ടെനിക്ക്
വെളുത്തു മെലിഞ്ഞ വെള്ളക്കാരെ
പ്രതീക്ഷിച്ച ഞാന്‍ കണ്ടതോ...
വായിച്ച പുസ്തകത്തിലെ ...
കണ്ടു മറന്ന രാമായണം സീരിയലിലെ
രാക്ഷസ ഗണത്തെ അനുസ്മരിപ്പിക്കും വിധം
ഭീമാകാരം പൂണ്ട മനുഷ്യര്‍.....!!!
അത്ഭുതം കൊണ്ട് വിടര്‍ന്നു കണ്ണുകള്‍....
ആലിസ് എത്തിയ അത്ഭുത ലോകത്തിലോ.....
സീത എത്തിയ ലങ്കയിലോ .....
എവിടെയാണ് ഞാനെന്നു ഒരു നിമിഷം ചിന്തിച്ചു പോയീ

വിദ്യാലയത്തിന്‍ തിരുമുറ്റത്ത്‌ ...
ഗര്‍ഭവതിയായ
വിദ്യാര്‍ത്ഥിനിയെ കണ്ടു ഞാന്‍ ഞെട്ടി....
നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നിര്‍ത്തലാക്കിയ
ശൈശവ വിവാഹം ഇന്നും ഇവിടെ തുടരുന്നുവോ
നാളുകള്‍ പോകവേ ഞാന്‍ അറിഞ്ഞു.....
ഈ നാട്ടില്‍ അമ്മയാകാന്‍.....
വിവാഹം വേണ്ട.....ഭര്‍ത്താവു വേണ്ട
കൂട്ടുക്കാരന്‍ മാത്രം മതിയെന്ന സത്യം
അവിഹിത ഗര്‍ഭം നമ്മുടെ മണ്ണില്‍
പിഴച്ചു പോയതിന്റെ  മുദ്രയെങ്കില്‍...
ഇന്നാട്ടില്‍  അത്  പ്രൌഡിയുടെ  അടയാളം !!!

ഇവിടുത്തെ കുട്ടികളെ അറിഞ്ഞപ്പോള്‍...
തെല്ലൊരു വേദന തോന്നിയുള്ളില്‍...
കാടാറുമാസം നാടാറുമാസം....എന്നപോലെ
അച്ഛന്റെ വീട്ടില്‍ ഒരഴ്ചയെങ്കില്‍...
അമ്മയുടെ വീട്ടില്‍ മറ്റൊരാഴ്ച ....
അമ്മായോടുമില്ല സ്നേഹം...
അച്ഛനോടുമില്ല സ്നേഹം.....
ആരോടുമില്ല...വൈകാരിക ബന്ധം

അദ്ധ്യാപനം ഇത്ര ദുഷ്കരമോ ...
തോന്നിപോയീ ആദ്യ നാളുകളില്‍
വിദ്യാര്‍ഥികള്‍ക്ക് അദ്ധ്യാപകരോട്..
പുച്ഛമോ വെറുപ്പോ ശത്രു ഭാവമോ
എന്ത് പറയാനും മടിയില്ലവര്‍ക്ക്‌...
എന്ത് ചെയ്യാനും മടിയില്ലവര്‍ക്ക് ...
സരസ്വതി വിളങ്ങുന്ന അക്ഷര മുറ്റം
അസഭ്യ വാക്കുകളുടെ കളിയരങ്ങ്
അദ്ധ്യാപകരെ പേര് ചൊല്ലി വിളിക്കുന്നു
വിദ്യാര്‍ത്ഥികളെ സാറെന്നും മേടം എന്നും
അങ്ങനെ ...അങ്ങനെ....
അത്ഭുതങ്ങളും....ഞെട്ടലുകളും.....ആശങ്കകളും
തുടരുന്നു....തുടരുന്നു....തുടര്‍ന്ന് കൊണ്ടിരിക്കുന്നു....

9 comments:

Ajiththundathil said...

good keep up

Jishad Cronic said...
This comment has been removed by the author.
Jishad Cronic said...

SHARIYAA VERUKKAPETTAVARUDE NAAAADU... ETHU KANDU KONDU NAMMUDE SUNDARA NAADUM EE REEDHIYIL AAYI VARUNNUNDU AAKALLE ENNU MANASU NONTHU PRAARTHIKKAM. GOOD JOB KEEP IT UP....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഞെട്ടാനുള്ള അവസരം നേരില്‍ കിട്ടിയല്ലോ.. :)


വിവരണങ്ങള്‍ ചെറുതായിപ്പോകുന്നില്ലേ എന്നു ശങ്ക.

ആശംസകള്‍

Unknown said...

geetha good job thaks pradeeppanicker

Merrison said...

its very nice and truthful article

Satheesh Haripad said...

ഇങ്ങനെയൊക്കെയാണെങ്കിലും നന്നായി സ്നേഹത്തോടെ ജീവിക്കുന്ന ചില കുടുംബങ്ങളെങ്കിലും ഉണ്ടല്ലോ അവിടെ. സാംസ്കാരികമായ വൈചിത്ര്യങ്ങള്‍ മറ്റുളവര്‍ക്ക് ആശ്ചര്യമോ അവജ്ഞയോ ഉളവാക്കുക സ്വാഭാവികം. നാം പിന്തുടരുന്നതിനെ നാം ശരിയെന്നു വിളിക്കുന്നു. വിദേശീയര്‍ക്ക് ചിരിക്കാനുള്ള വകകള്‍ നമ്മുടെ സംസ്കാരത്തിലും ഇല്ല എന്ന് പറയാനാവില്ല.

കവിത ഇഷ്ട്മായി.

ഗീത രാജന്‍ said...

Ajith, Jishad,Dinesh, Arjun, Merrison satheesh...
thank you so much for your time...suggetions and acceptence....

Satheesh..you are right...exceptions are there....this is from my point of view, hence it would be wonders for me....that is it...
I never meant to say America is totally bad....so many good things are there......REALLY THIS IS A LAND OF WONDERS!!!!

സുലോജ് said...

RASAKARAM!!!!!