Tuesday, April 6, 2010

വേര്‍പാടിന്‍ നൊമ്പരം

കൊയ്ത്തു കഴിഞ്ഞൊരു
പാടം പോല്‍
ആട്ടം കഴിഞ്ഞൊരരങ്ങു പോല്‍
നിശ്ചലമായൊരു -
പക്ഷി പോലെയും
മേഘങ്ങള്‍
മൂടികെട്ടിയ മനസ്സേ
എന്തേ നീ പെയ്തില്ല..!

ഉദിക്കാത്ത
പകല്‍ പോല്‍
നിലാവറ്റ രാവു പോലെയും
കരിനിഴല്‍ വീണ
വിഹായസില്‍
എന്തെ നീ മറഞ്ഞിരുപ്പൂ..

വേര്‍പാടിന്‍ വേദനയില്‍
പെയ്യാന്‍ വെമ്പുന്ന മിഴികളെ
വിതുമ്പും അധരങ്ങളെ
ഒരു കൊച്ചു മിന്നലില്‍
ഒളിപ്പിച്ചു വച്ചു ഞാന്‍ ;
നോവിന്‍
ഗര്‍ത്തത്തില്‍ തള്ളിയെന്നെ
എങ്ങു മറഞ്ഞിരുപ്പൂ നീ..

10 comments:

t.a.sasi said...

ഗീതട്ടീച്ചറെ നേരത്തെ തിരുവനന്തപുരത്തു വെച്ചു കണ്ടപ്പോള്‍ കവിതയെ കുറിച്ചൊന്നും പറഞ്ഞില്ലല്ലൊ
ഇങ്ങിനെയൊരു പരിപാടി ഉള്ളതായി അറിഞ്ഞതുമില്ല..
എന്തായാലും കവിത നന്നാവുന്നുണ്ട്.. കൂടുതലെഴുതുക.. ആ‍ശംസകള്‍

Unknown said...

hi..........chechi nannayittunde iniyum orupad eshzuthanam manassintea ullil ninnum varunna vakkukal orayiram ashamsakal

anoopkothanalloor said...

വേർപ്പാടിന്റെ നൊമ്പരം ആസ്വാദനത്തിന്റെ മധുരമുള്ള
ഒരു അനുഭവമായി.

★ Shine said...

കൊള്ളാം ...മൊത്തത്തില്‍ ഒരു ഭംഗിയുണ്ട്..

ഉദിക്കാത്ത
പകല്‍ പോല്‍,
നിലാവറ്റ രാവു പോലെയും
കരിനിഴല്‍ വീണ
ആകാശചെരുവില്‍
എന്തെ നീ മറഞ്ഞിരുപ്പൂ..

എന്നാക്കിയാല്‍ കുറച്ചുകൂടി വായനാസുഖം കിട്ടിയേനെ എന്ന് തോന്നി..

തുടര്‍ന്നും എഴുതു..

Muralee Mukundan , ബിലാത്തിപട്ടണം said...

വിരഹ ഗീതം തന്നെയാണല്ലൊ...ഗീതെ

ഗീത രാജന്‍ said...

എന്ത് പറയാനാ ശശി ..എല്ലാം പെട്ടന്നായിരുന്നു....ഹ..ഹ..ഹ...
വളരെ സന്തോഷം ...നന്ദിയും.... ഇനിയും ഇത് വഴി വരുമല്ലോ....
പ്രതീക്ഷിക്കുന്നു.

ഗീത രാജന്‍ said...

Santhosh, Anoop, Shine, Bilathi Pattanam...

അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നന്ദി

Umesh Pilicode said...

ആശംസകള്‍!

ഗീത രാജന്‍ said...

നിയ ഉമേഷ്‌ നന്ദി
ഇനിയും വരുമല്ലോ

jyo.mds said...

നന്നായിട്ടുണ്ട്-ആശംസകള്‍