Friday, April 30, 2010

വിര്ച്യുല്‍ ലൈഫ്




കാലത്തിന്‍ കൈപിടിച്ച്
കൂട്ടിനായീ എത്തിയ
കമ്പ്യൂട്ടര്‍ നീയെന്‍ ജീവനില്‍
ആശ്വാസത്തിന്‍ ഒരു തിരി-
നാളമായീ ജ്വലിച്ചിടുന്നു
എന്‍ പ്രിയരേ എന്നടുത്തെത്തിക്കും
ഇന്റര്‍നെറ്റ്‌ നീയെനിക്കിന്നു
പ്രിയരില്‍ പ്രിയനായീ
തീര്‍ന്നിടുന്നു.....

അകലങ്ങളില്‍ ആയിരിക്കുമെന്‍
പ്രിയര്‍ക്കൊപ്പം ആഘോഷ
വേളകള്‍ ഉല്ലാസമാക്കീടുവാന്‍,
കളിച്ചും ചിരിച്ചും സ്നേഹിച്ചും
സുഖ ദുഖങ്ങള്‍ പങ്കു വച്ചും
സാധ്യമാക്കുന്നു നിങ്ങളിരുവരും
തൊടാതെ തൊട്ടൊരു
വിര്ച്യുല്‍ ലൈഫ്

11 comments:

ഗീത രാജന്‍ said...

തൊടാതെ തൊട്ടൊരു
വിര്ച്യുല്‍ ലൈഫ്

Kalavallabhan said...

എന്‍ പ്രിയരേ എന്നടുത്തെത്തിക്കും
ഇന്റര്‍നെറ്റ്‌ നീയെനിക്കിന്നു
പ്രിയരില്‍ പ്രിയനായീ
തീര്‍ന്നിടുന്നു.....

ഹംസ said...

ഇന്റര്‍നെറ്റ്‌ നീയെനിക്കിന്നു
പ്രിയരില്‍ പ്രിയനായീ
തീര്‍ന്നിടുന്നു.....

ഇന്‍റര്‍ നെറ്റില്ലെങ്കില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി അല്ലെ.!!

Unknown said...

adipolliiiiiiiiiiii
kollammmm
avidyeena.....ethukeeevarunathiii

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുളിമുറിയില്‍ തലയിട്ടും
മൂത്രപ്പുരയിലെത്തിനോക്കിയും
കിടപ്പറയിലൊളിച്ചിരുന്നും
എന്നനുജനാം മൊബൈല്‍ഫോണ്‍
എനിക്ക് സമ്മാനിക്കും രസങ്ങളെ
നിങ്ങള്‍ കണ്ടുരസിച്ചീടാനുടന്‍
മൊത്തമായ് 'വല'യിലിട്ടെന്നാല്‍
നിങ്ങള്‍ക്ക് പ്രിയരില്‍ പ്രിയനാം
ഞാന്‍ കമ്പ്യുട്ടര്‍...
..................
തൊടാതെ തൊടുന്നൊരു
"വിറച്ചില്‍ ലൈഫ്‌"

Unknown said...

കൊള്ളാം ..കുഴപ്പമില്ല

Anees Hassan said...

സംഗതി കൊള്ളാം

വെള്ളത്തൂവൽ said...

ആട്ടവിളക്കിൽ നിന്നും തീനാളം ജ്വാലയായ് തിരശ്ശീലയെ വിഴുങ്ങുന്നത് അശ്രദ്ധയിൽ നിന്നാവാം...... എക്കാലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണ് ഇത്.

ഗീത രാജന്‍ said...

Kalabhavan,Hamsa,nikki,Ismayal, my dream, Ayirathonnamravu, Vellathooval,
ഇവിടെ സന്ദര്‍ശിച്ചതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും വളരെ സന്തോഷം ..
ഇനിയും പ്രതീക്ഷിക്കുന്നു....
ഹംസ സത്യമാ ട്ടോ ..ഇന്റര്‍നെറ്റ്‌ ഇല്ലെങ്കില്‍ ചിറകൊടിഞ്ഞ പക്ഷിയെ പോലെയാകും

Muralee Mukundan , ബിലാത്തിപട്ടണം said...

അകലത്തിരിക്കുമച്ഛനേം,മകനേം കണ്ടൊരു
തൊടാതെ തൊട്ടൊരു വിര്ച്യുല്‍ ലൈഫിതാ‍...

ശ്രീ said...

കവിതയെ പറ്റി പറയാനുള്ള അറിവില്ല, എങ്കിലും...

ആശയം മാത്രമേ ഇഷ്ടമായുള്ളൂ