Monday, May 10, 2010

ജീവിതം

ആടകള്‍ ഓരോന്നും

ഊരി മാറ്റുമ്പോഴും...

ഉള്ളിലെന്തെന്നറിയാനുള്ള

ചിത്തത്തിന്‍ വെമ്പല്‍...

ഏറ്റവും ഒടുവില്‍

ശൂന്യതയില്‍ എത്തും ഉള്ളി

പോലെയാണീ ജീവിതം....!!!

30 comments:

Geetha said...

ജീവിതം

ശ്രീ said...

ഉള്ളി മാത്രമല്ല, കാബേജും അതു പോലെ തന്നെ... :)

ramanika said...

ജീവിതം ഉള്ളി പോലെ തന്നെ
ഉള്ളി പൊളിക്കുമ്പോള്‍ കണ്ണ് നിറയും
ജീവിതവും കണ്ണ് നിറയ്ക്കും പലപ്പോഴും .........

Jishad Cronic™ said...

രമണിക പറഞ്ഞത് വളരെ ശരിയാണ്...ജീവിതവും കണ്ണ് നിറയ്ക്കും പലപ്പോഴും ...

ഭാനു കളരിക്കല്‍ said...

jeevithaththe ithrayum niraazayil mukkano?

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

കവിതയും...

ബിലാത്തിപട്ടണം / Bilatthipattanam said...

ആടകൾ മാറ്റുന്നതുകണ്ടോടിവന്നപ്പോൾ
ആടുന്നിവിടെ ശൂന്യമാംമുള്ളി തോടുകൾ !

മാറുന്ന മലയാളി said...

ഉള്ളി പൊളിയ്ക്കാതിരിക്കാനും കഴിയില്ല....കയ്ച്ചാലോ.....

Kalavallabhan said...

പൊളിച്ചടുക്കിയാലുള്ളി-
പോലുല്ലൊരീ ജീവിത ശൂന്യം

ഹംസ said...

ഉള്ളി പോലെ ജീവിതം .ആടകള്‍ അഴിക്കും തോറും ശൂന്യമവുന്ന ജീവിതം കുറഞ്ഞ വരികളില്‍ നല്ല ഒരു ആശയം. ! ഇദ്ദാണ് കവിത .!!

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

ജീവിതം മെഴുകുതിരിയാണ്,
കറിവേപ്പിലയാണ്,
ന്യൂസ്പേപ്പര്‍ ആണ്(വായിച്ചു കഴിഞ്ഞു കീറിക്കളയാം),
ഉള്ളിയാണ്.....

സത്യത്തില്‍ ഇതൊന്നുമല്ല ജീവിതം!
അര്‍ഥം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

Geetha said...

ജിഷാദ്, രമണിക, ഭാനു കളരിക്കല്‍...
ഇവിടെ വായിച്ചതിനും അഭിപ്രായത്തിനും
വളരെ സന്തോഷം ..ചിലപ്പോഴെങ്കിലും..
ചിലര്‍ക്കെങ്കിലും
ജീവിതം അങ്ങനെ ആയി പോകുന്നു

മുക്താര്‍ ....പരാക്രമം സ്ത്രീകളോടല്ല.....
ഗവിത ആയാലും ശൂന്ന്യമായാലും കൃത്യമായീ
വായിക്കുന്നുണ്ടല്ലോ.... വളരെ നന്ദി... !!!

മുരളി... :)
സന്തോഷം... നന്ദി....

മാറുന്ന മലയാളീ, കലാഭവന്‍,
ഇവിടെ വായിച്ചതിനും അഭിപ്രായത്തിനും വളരെ നന്ദി...
ഇനിയും വരുമല്ലോ ...പ്രതീക്ഷിക്കുന്നു ...

ഹംസ... :)
നല്ല വാക്കുകള്‍ക്ക് നന്ദി....
സന്തോഷം

ഇസ്മയില്‍ ...
ഓരോരുത്തരുടെയും ജീവിതം.. വ്യത്യസ്തമാണ്
അത് അവരുടെ കഴ്ച്ചപാടിനെയും അനുഭവത്തിനെയും
ആശ്രയിച്ചിരിക്കും ....
ജീവിതം അത് എന്താണെന്നു ഇതുവരെ ആരും നിര്‍വചിച്ചിട്ടില്ല അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ തോന്നുന്നതും പറയാന്‍ പറ്റുന്നതും ...:)
നന്ദി....സന്തോഷവും....

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

"മുക്താര്‍ ....പരാക്രമം സ്ത്രീകളോടല്ല.....
ഗവിത ആയാലും ശൂന്ന്യമായാലും കൃത്യമായീ
വായിക്കുന്നുണ്ടല്ലോ.... വളരെ നന്ദി... !!!"

ഹ ഹ ഹ!
ടീച്ചറേ ഇങ്ങനെ തെറ്റിദ്ധരിച്ചാലോ..
കവിത വായിക്കുമ്പോള്‍ എനിക്കു തോന്നുന്നതാണ്
കമന്റാറ്..
ഇതു പരാക്രമമായിത്തോന്നിയെങ്കില്‍..
സോറി,
വിമര്‍ശനങ്ങളെ ഇങ്ങനെ ഭയപ്പെടണോ...

ഭാവുകങ്ങള്‍..
ആശംസകള്‍..

എന്റെ വാക്കുകള്‍ മുറിവായെങ്കില്‍..
ഇല്ല, ഇനിയുണ്ടാവില്ല...

Anonymous said...

എന്റമ്മോ ജീവിതം കേബേജാണു ... ഉള്ളിയാണു മെഴുകുതിരിയാണു എന്തൊക്കെയാ... ഇതൊക്കെയാണെങ്കിലും അല്ലെങ്കിലും ജീവിതമെന്നത് സുഖവും ദുഖവും മിശ്രിതമായതല്ലെ എന്തായാലും ജീവിത ദൌത്യം ഒന്നു മാത്രം ഈ ജീവിതം തന്ന ദൈവത്തിൽ പ്രീതിപ്പെടുത്തി കൊണ്ട് നമുക്ക ചെയ്യാൻ പറ്റുന്ന നന്മ ചെയ്യുക ആശംസകൾ...

jayarajmurukkumpuzha said...

othiri nanaayi......... aashamsakal.......r

Manoraj said...

ഗീത,
പറയാൻ ശ്രമിച്ചത് ഗംഭീരമായ ഒരാശയം. ഉള്ളി അരിഞ്ഞാൽ കണ്ണൂ നീറും അത് അരിയുന്നവന്റെയാണ്.. ഇവിടെ മറിച്ചാണെന്ന് മാത്രം.. അല്ലേ?

കൂതറHashimܓ said...

ജാലകം വഴി ആദ്യമായാണ് ഇവിടെ എത്തുന്നത്, ഇനിയും കാണാം :)
കവിത നന്നാവട്ടെ എന്നാശംസിക്കുന്നു

Ranjith chemmad said...

നന്നായി ടീച്ചര്‍..

Geetha said...

മുക്താര്‍... ഭയമോ.....ഹ..ഹ..ഹ...അതെന്താ???
ഇതൊരു തരം കല്ലുകടി.... ഞാന്‍ വലുതാണെന്ന മാഷിന്റെ ഭാവം! ആ ഒരു അഹങ്കാരം ...അതാ എനിക്കിഷ്ടപെടാത്തത്....അത് മുഖത്ത് നോക്കി പറയാനും മടിയില്ല... വിമര്‍ശനതിനൊക്കെ വിധേയമാകാന്‍ മാത്രം ഞാന്‍ ഒന്നും അല്ല... ഒരു വട്ട പൂജ്യം...... അതൊക്കെ വല്യ വല്യ എഴുത്തുകാരുടെ കാര്യങ്ങള്‍....മനസ്സില്‍ തോന്നുന്ന പൊട്ടത്തരങ്ങള്‍ ഞാന്‍ എഴുതുന്നു ...അത് പബ്ലിഷ് ചെയ്തു കിട്ടുന്ന ഒരു സന്തോഷം.... പിന്നെ കുറെ നല്ല സൌഹൃതങ്ങള്‍.... അത്രയൊക്കെയേ ഉള്ളു എന്റെ ഉദ്ദേശം ..
പിന്നെ മുക്തരെ....ഇത്തരം കല്ലുകടികള്‍ ചിലപ്പോഴെങ്കിലും രസകരമായീ തോന്നാറുണ്ട് ട്ടോ....ഹ..ഹ..ഹ..

ഉമ്മു അമ്മാള്‍...
ഇവിടുത്തെ ആദ്യ സന്ദര്‍ശനത്തില്‍ സന്തോഷം ...സ്വാഗതം ... ജീവിതം ഇതൊന്നും അല്ല...ചിലപ്പോള്‍ ഇങ്ങനെയൊക്കെ ആണെന്ന് തോന്നുന്നു....വിവരമില്ലായ്മ ...വന്നതിലും അഭിപ്രായത്തിനും വളരെ നന്ദി ..ഇനിയും പ്രതീക്ഷിക്കുന്നു....

ജയരാജ്‌ മുരുകുംപുഴ, മനോജ്‌,
ഇവിടുത്തെ ആദ്യ വരവിനു സ്വാഗതം ..നല്ല വാക്കുകള്‍ക്ക് നന്ദി... ഇനിയും പ്രതീക്ഷിക്കുന്നു...

ഹാഷിം, രഞ്ജിത്ത്,
നന്ദി....അഭിപ്രായത്തിനും...നല്ല വാക്കിനും....സന്തോഷം....ഇനിയും വരുമല്ലോ...

(റെഫി: ReffY) said...

ജീവിതത്തെ ഉള്ളിയോടു ഉപമിച്ചത് കഷ്ട്ടായിപ്പോയി. എഴുതാന്‍ വിഷയം ഇല്ലാതെ വരുമ്പോള്‍ ആള്‍ക്കാര്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ കാണുമ്പോള്‍ സങ്ങടം തോന്നുന്നു.
കറി വെക്കാനും മറ്റും ഉള്ളിയില്ലെന്കില്‍ പെട്ടത് തന്നെ. പിന്നെ അതിനകത്ത് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുന്നത് തികഞ്ഞ വിഡ്ഢിത്തം. ഇനി ഉള്ളി തുരന്നു ഒന്നും കിട്ടാത്തവര്‍ അതിന്റെ ശാസ്ത്രീയ വശം ചോദിച്ചു മനസ്സിലാക്കുക.
പിന്നെ, ജീവിതം അങ്ങനെയാണെന്ന് സഹോദരിക്ക് തോന്നുന്നുവെങ്കില്‍ തല്‍ക്കാലം സോറി.
കാരണം, ജീവിതം ധന്യമാണ്. അതിനെ അകതോന്നും ഇല്ലാത്ത വെറും ശൂന്യം ആണെന്ന് പറയുന്നത് വെറും അരോചകമാണ്.
അല്ല മാഡം, കടം കയറി മുടിഞ്ഞോ? അതോ, കുടുംബവഴക്ക്‌? അതോ ഈ ജീവിതം മടുത്തോ? എങ്കില്‍ അത് പറ..

(മറുപടി ഉണ്ടെങ്കില്‍ ഒരു കോപ്പി ഇതിലേക്കും. ഇനി ഈ വഴി വന്നില്ലെങ്കിലോ. dema_humifer@yahoo.com)

Geetha said...

Reffi..
ഇല്ല സുഹൃത്തേ ..ഈ പറഞ്ഞ വിഷയങ്ങള്‍ ഒന്നും എനിക്കില്ല കേട്ടോ ...
ചിലപ്പോള്‍ തോന്നുന്ന വട്ടുകള്‍....
ഓരോ പ്രതീക്ഷകള്‍...അത് ചിലപ്പോള്‍ കണ്ണീരോടെ അവസാനിക്കുമ്പോള്‍
മറ്റൊരു പ്രതീക്ഷയില്‍ മുന്നോട്ടു... അതും ചിലപ്പോള്‍.....
അതാ ഉള്ളിയായീ ഉപമിച്ചത് കേട്ടോ
ചിലരുടെയെങ്കിലും ജീവിതം അങ്ങനെ ആയീ പോകാറുണ്ട്....

ഇവിടെ വായിച്ചതിനും അഭിപ്രായത്തിനു വളരെ നന്ദി

പട്ടേപ്പാടം റാംജി said...

അറിയാനുള്ള ആകാംക്ഷ..
അറിഞ്ഞുകഴിയുംപോള്‍ ഇതാണോ എന്ന തോന്നല്‍..
അതുതന്നെ ജീവിതവും.
കൊച്ചു വരികളില്‍ കുറെ ചിന്തിപ്പിക്കുന്നു.

സോണ ജി said...

correct teachereeeeee

Mahesh Cheruthana/മഹി said...

ആ ചിന്തയല്ലേ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും ......

MyDreams said...

ജീവിതം നിശുന്ന്യം

ഗീത said...

ഇല്ല, അതു പറയാറായിട്ടില്ല. അവസാനമെത്തട്ടേ, എന്നിട്ടു പറയാം.
പിന്നെ,എല്ലാവരുടെ ജീവിതവും ശൂന്യമെന്നു പറയാനാവുമോ?

jyo said...

ആശയം നന്നായി.ഉള്ളി പോലെ-ആടകള്‍ ഓരോന്നും..

Geetha said...

റാംജി, സോണ, മഹി, മൈ ഡ്രീം, ഗീത, ജ്യോ....

ഇവിടെ വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും
വളരെ നന്ദി,,, സന്തോഷം
ഇനിയും പ്രതീക്ഷിക്കുന്നു

Naseef U Areacode said...
This comment has been removed by the author.
Naseef U Areacode said...

ചിലരെ പറ്റി ഇത് ശരിയാണ്, അവരുടെ ജീവിതത്തിന്റെ ഓരോ പാളികളും മറ്റുള്ളവര്‍ അടര്‍ത്തി മാറ്റി ഉപയോഗിക്കുന്നു, ... പിന്നെ അവര്‍ ശുന്യത മാത്രം..
ആശംസകള്‍...