Sunday, May 16, 2010

പുഴ മനസ്

കിലുകിലെ ചിരിച്ചൊഴുകും
പുഴയുടെ തീരത്ത്
കിന്നാരം ചൊല്ലും കരയും
പുഴ മൊഴിഞ്ഞു കരയെ
നീയൊരു സുന്ദരി ഭാഗ്യവതി
നിന്നില്‍ ജന്മമെടുത്തൊരു
വൃക്ഷങ്ങളേകും തണലും
മലരുകള്‍ തന്‍ സുഗന്ധവും
കായ്കനികളുടെ മാധുര്യവും
നുകര്‍ന്നാസ്വദിച്ചു ആനന്ദിച്ചു
വിശ്രമിക്കാം മതിവരുവോളം.....


പുഴയാം ഞാനൊഴുകുന്നു
ഇല്ല തെല്ലും വിശ്രമം
കൊതിയേറെയുണ്ടെങ്കിലും
എന്‍ നീരേകി നിലനിര്‍ത്തുമനേകം
ജീവനുകള്‍ ...ജീവിതങ്ങള്‍
ഓടി കിതച്ചു തളര്‍ന്നു ഞാന്‍
കാതങ്ങള്‍ പിന്നിടുവാന്‍
ഏറെയുണ്ടെനിക്കിനിയും
എത്രമേല്‍ ആഗ്രഹിചീടുന്നൊരു വിശ്രമം
കിട്ടീടുമോ അതെനിക്കെന്നെങ്കിലും?

29 comments:

Geetha said...

എത്രമേല്‍ ആഗ്രഹിചീടുന്നൊരു വിശ്രമം
കിട്ടീടുമോ അതെനിക്കെന്നെങ്കിലും?

ഭാനു കളരിക്കല്‍ said...

samudraththinte madiththattil vizramikkamallo. appozhekkum puzha marichchu kazhiyum ennathaaninnahthe avasthha.

geethayute kayyil bhaasha othungi kitakkunnu.

അലി said...

നല്ല വരികൾ!

നിയ ജിഷാദ് said...

nannayittundu. aashamsakal

ഹംസ said...

...ജീവിതങ്ങള്‍
ഓടി കിതച്ചു തളര്‍ന്നു ഞാന്‍
കാതങ്ങള്‍ പിന്നിടുവാന്‍
ഏറെയുണ്ടെനിക്കിനിയും

കൊള്ളാം. :)

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

നന്നായി..
നല്ല വരികള്‍..
കവിത കുറുകിത്തുടങ്ങുന്നു..
ഭാവുകങ്ങള്‍..

ramanika said...

പുഴയാം ഞാനൊഴുകുന്നു
ഇല്ല തെല്ലും വിശ്രമം
കൊതിയേറെയുണ്ടെങ്കിലും
എന്‍ നീരേകി നിലനിര്‍ത്തുമനേകം
ജീവനുകള്‍ ...ജീവിതങ്ങള്‍

valare manoharamn!

സോണ ജി said...

കവിയുടെ ആകുലത ഈ കവിതയില്‍ വെളിവാകുന്നുണ്ട്. ദൂരങ്ങള്‍ താണ്ടാനുണ്ടെന്ന തിരിച്ചറിവും ഉണ്ട്. ശ്രീ റൊബെര്‍ട്ട് ഫ്രോസ്റ്റ് പറഞ്ഞതു പോലെ :

''Miles to go before i sleep
And miles to go before i sleep ''

Kalavallabhan said...

"എത്രമേല്‍ ആഗ്രഹിചീടുന്നൊരു വിശ്രമം
കിട്ടീടുമോ അതെനിക്കെന്നെങ്കിലും? "

ആഗ്രഹങ്ങൾതൻ പിറകേയുള്ളൊരീയോട്ടം
സഹജമാണെല്ലാജീവജാലങ്ങൾക്കും.

പട്ടേപ്പാടം റാംജി said...

എന്‍ നീരേകി നിലനിര്‍ത്തുമനേകം
ജീവനുകള്‍ ...ജീവിതങ്ങള്‍

പുഴമനസ് കൊച്ചുകൊച്ചു വരികളാല്‍ ഭംഗിയാക്കി.

എന്‍.ബി.സുരേഷ് said...

പുഴ വിശ്രമിച്ചാല്‍ തീരില്ലേ നമ്മുടെ മിടിപ്പുകള്‍
ഭൂമി വിശ്രമിച്ചാല്‍ തീരില്ലേ നമ്മുടെ ആര്‍ത്തികള്‍
കരയുടെ ജന്മം പുഴയുടെ ദാനം
പുഴയുടെ വഴിയോ കരയുടെ ഒസ്യത്ത്.

പുഴയുടെയും കരയുടെയും വര്‍ത്തമാനത്തില്‍ പഴയ സങ്കല്പങ്ങളേ കണ്ടുള്ളൂ
കവിതയെ പുതുതാക്കുന്നത് പുതിയ ദര്‍ശനങ്ങളല്ലേ

Geetha said...

ഭാനു, അലി, നിയ, ഹംസ, മുക്താര്‍, രമണിക, സോണ,
കലാഭവന്‍, റാംജി, സുരേഷ്

ഇവിടെ വായിച്ചതിനും , നല്ല വാക്കുകള്‍ക്കും, അഭിപ്രായങ്ങള്‍ക്കും വളരെ സന്തോഷം ! നന്ദി...നന്ദി...
വീണ്ടും വരുമല്ലോ

ഏകാന്തതയുടെ കാമുകി said...

ഇത്രമേല്‍ ആഗ്രഹിചീടുനൊരു വിശ്രമം
കിട്ടിടുമോ അതെനിക്കെനെങ്കിലും

നല്ല വരികള്‍ ..
കവിക്ക് ആശംസകള്‍

Anonymous said...

ഓരോന്നിനും അതിന്റേതായ ദൌത്യം ഉണ്ട് . ഭൂമി വിശ്രമിക്കുകയാണെന്നു പുഴയോടോതിയത് ശരിയാണൊ ? വൃക്ഷങ്ങളും മലരുകളും എല്ലാം അതിന്റെ മടിത്തട്ടിലല്ലെ (ഇപ്പോൾ അതിന്റെയൊക്കെ ഭാരം ഭൂമിക്ക് കുറവാണെങ്കിലും) പുഴയും മടി കാണിച്ചു തുടങ്ങിയിരിക്കുന്നു മനുഷ്യരുടെ പ്രവൃത്തി കണ്ടു കൊണ്ട്.. എൻ.ബി സാറ് പറഞ്ഞത് പോലെ ഇവയെല്ലാം വിശ്രമിച്ചാൽ പിന്നെ നമ്മളും വിശ്രമിക്കേണ്ടി വരില്ലെ... ആത്മാവും ശരീരവും രണ്ടും രണ്ടായി.. ആശംസകൾ

ജെ പി വെട്ടിയാട്ടില്‍ said...

വായിക്കാന്‍ നല്ല ഒഴുക്കുള്ള വരികള്‍.
ടീച്ചറല്ലേ, മോശം വരില്ല.

ആശംസകള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പുഴയാം ഞാനൊഴുകുന്നു
ഇല്ല തെല്ലും വിശ്രമം
കൊതിയേറെയുണ്ടെങ്കിലും.


ഒഴുകുക, ഒഴുകിക്കൊണ്ടിരിക്കുക..


നല്ല അവതരണം

junaith said...

വരും..

Anonymous said...

കവിത നന്ന്. എന്നാലും പുതിയ കാലത്തിന്റെ ഭാഷയും ദർശനവും... ശ്രദ്ധിക്കുമല്ലോ പ്രിയ സുഹൃത്തെ. എഴുത്തിന്റെ പൂക്കാലത്തിനു് എല്ലാ ആശംസകളും...

perooran said...

പുഴയാം ഞാനൊഴുകുന്നു
ഇല്ല തെല്ലും വിശ്രമം
കൊതിയേറെയുണ്ടെങ്കിലും
എന്‍ നീരേകി നിലനിര്‍ത്തുമനേകം
ജീവനുകള്‍ ...ജീവിതങ്ങള്‍
ഓടി കിതച്ചു തളര്‍ന്നു ഞാന്‍
കാതങ്ങള്‍ പിന്നിടുവാന്‍
ഏറെയുണ്ടെനിക്കിനിയും
എത്രമേല്‍ ആഗ്രഹിചീടുന്നൊരു വിശ്രമം
കിട്ടീടുമോ അതെനിക്കെന്നെങ്കിലും?

പള്ളിക്കുളം.. said...

എന്തോ അങ്ങട് പിടിച്ചില്ല്യ..

ശോഭനം said...

നന്നായിരിക്കുന്നു,നന്ദി

jayarajmurukkumpuzha said...

valare nannaayirikkunnu...... aashamsakal........

B Shihab said...

പുഴയാം ഞാനൊഴുകുന്നു
kollam

Geetha said...

ഉമ്മു അമ്മാര്‍ , എന്‍. ബി സുരേഷ്

ഇവിടെ വായിച്ചതിനും അഭിപ്രായത്തിനും വളരെ നന്ദി...

ഇവിടെ പുഴയും കരയും രണ്ടു പ്രതീകങ്ങള്‍ ആകാം...
അല്ലെങ്കില്‍ നമ്മെ പോലെ ചിന്തിക്കാനും ആഗ്രഹിക്കാനും പ്രകൃതിക്കും ഒരു മനസുണ്ടെങ്കില്‍ .. അങ്ങനെ ഒരു ചിന്ത..... അതില്‍ കൂടുതല്‍ ഒന്നും ഇല്ല....

ഏകാന്തതയുടെ കാമുകി, ജെ പി വെട്ടിയാട്ടില്‍, സി. പി. ദിനേശ്, ജുനൈത്, യരഫത്, പെരൂരന്‍, ശോഭനം, ജയരാജ്‌, ശിഹാബ്,

ഇവിടെ വായിച്ചതിനും നല്ലവാക്കുകള്‍ക്കും, അഭിപ്രായങ്ങള്‍ക്കും വളരെ സന്തോഷം, നന്ദി..:) .
പള്ളികുളം,:(

നന്ദി...ഇനിയും പ്രതീക്ഷിക്കുന്നു

സിനു said...

കൊള്ളാം..
നന്നായിരിക്കുന്നു

Anonymous said...

" ജീവിതങ്ങള്‍
ഓടി കിതച്ചു തളര്‍ന്നു ഞാന്‍
കാതങ്ങള്‍ പിന്നിടുവാന്‍
ഏറെയുണ്ടെനിക്കിനിയും
എത്രമേല്‍ ആഗ്രഹിചീടുന്നൊരു വിശ്രമം
കിട്ടീടുമോ അതെനിക്കെന്നെങ്കിലും?"
എല്ലാവരും എപ്പോഴെങ്കിലും ആഗ്രഹിക്കും ഒരു വിശ്രമം ജീവിതത്തില്‍ ,അതിന്റെ തിരക്കുകളുടെ ബഹളത്തില്‍ നിന്നും ...നല്ല വരികള്‍ ...ആശംസകള്‍ !!!

ജസ്റ്റിന്‍ said...

അടുക്കും ചിട്ടയും ഉള്ള ഒരു നല്ല കവിത.

Geetha said...

സിനു, ആധില, ജസ്റ്റിന്‍

ഇവിടെ വായിച്ചതിനും നല്ല വാക്കുകള്‍ക്കും
വളരെ സന്തോഷം ..നന്ദി...
ഇനിയും ഈ വഴി വരുമല്ലോ

ജോഷി പുലിക്കൂട്ടില്‍ . said...

nannayittundu congratsssss