Wednesday, June 16, 2010

പൂ പോലെ...



മുള്ചെടിയില്‍ പൂത്തൊരു
പൂവേ നിനക്കിങ്ങനെ
ചിരിക്കാന്‍ കഴിയുവതെങ്ങനെ!?
പലവട്ടം ചോദിച്ചു ഞാന്‍.....
കിട്ടിയോരുത്തരമോ  ...
വിടര്‍ന്നൊരു ചിരി മാത്രം!!

മധു നുകരുവാനെത്തിയ
ശലഭങ്ങളോടും ചോദിച്ചു ഞാന്‍
നിങ്ങള്‍ക്കറിയുമോ ഇങ്ങനെ
ചിരിക്കുവാനെങ്ങനെ  കഴിയുന്നു
മുള്ളിന്‍ പുറത്തിരുന്നു കൊണ്ട്....!??

പുതു പൂക്കളെ തഴുകിയെത്തിയ
കൊച്ചിളം തെന്നല്‍ എന്‍ ചോദ്യം
കേട്ടൊന്നു ചിരിച്ചു..മെല്ലെ മന്ത്രിച്ചു
സ്വകാര്യമൊന്നെന്‍ കാതില്‍
നീയുമിതുപോലൊരു പൂവാണ്
അവാസന ഇതള്‍ കൊഴിയും വരെ
ചിരിച്ചു നില്‍ക്കും പൂവ്!!!

24 comments:

ഗീത രാജന്‍ said...

ചിരിക്കുവാനെങ്ങനെ കഴിയുന്നു
മുള്ളിന്‍ പുറത്തിരുന്നു കൊണ്ട്....!??

നിരാശകാമുകന്‍ said...

മുള്ളുകള്‍ക്കിടയില്‍ വിരിയുന്ന റോസാപ്പൂവിനും ചെളിയില്‍ വിരിയുന്ന ആമ്പല്‍ പൂവിനും വേണ്ടി ആരാണ് കൊതിക്കാത്തത്..?
നമ്മുടെ ജീവിതവും അങ്ങനെ ആകണം..പ്രതിസന്ധികള്‍ മുള്ളിന്‍റെയും ചെളിയുടെയും രൂപത്തില്‍ ചുറ്റുമുണ്ടാകും.അതിനിടയിലും മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന ഒരു കൊച്ചു പൂവായി വിടരാന്‍ കഴിയുമ്പോള്‍ ജീവിതത്തില്‍ നാം വിജയിക്കുന്നു..
കവിത നന്നായിട്ടുണ്ട്..ആശംസകള്‍..

Kalavallabhan said...

"മുത്ത്തേടുന്നോരും" പൂവാണ്
അവാസന ഇതള്‍ കൊഴിയും വരെ
ചിരിച്ചു നില്‍ക്കും പൂവ്!!!

Muralee Mukundan , ബിലാത്തിപട്ടണം said...

നീയുമിതുപോലൊരു പൂവാണ്
അവാസന ഇതള്‍ കൊഴിയും വരെ
ചിരിച്ചു നില്‍ക്കും പൂവ്!!!

അമ്മോ....അപ്പോൾ മുള്ളുണ്ട് സൂക്ഷിക്കണമല്ലേ...

Naushu said...

ചുറ്റുപാടിനെ കുറിച്ച് ചിന്തിച്ചാല്‍ ചിരിക്കാന്‍ കഴിഞ്ഞെന്നു വരില്ലാ...

ramanika said...

പൂവിനെ കുറിച്ച് ആലോചിച്ചാല്‍ ചിരിവരും
മുള്ളിനെ കുറിചാലോചിച്ചാല്‍ കരച്ചിലും
പൂവിനെ കാണുക
മുള്ളിനെ തള്ളുക

ഹംസ said...

നീയുമിതുപോലൊരു പൂവാണ്
അവാസന ഇതള്‍ കൊഴിയും വരെ
ചിരിച്ചു നില്‍ക്കും പൂവ്!!!
:)

അലി said...

ചുമ്മാ ചിരിക്കട്ടെ!

കുസുമം ആര്‍ പുന്നപ്ര said...

പുതു പൂക്കളെ തഴുകിയെത്തിയ
കൊച്ചിളം തെന്നല്‍ എന്‍ ചോദ്യം
കേട്ടൊന്നു ചിരിച്ചു..മെല്ലെ മന്ത്രിച്ചു
സ്വകാര്യമൊന്നെന്‍ കാതില്‍
നീയുമിതുപോലൊരു പൂവാണ്
അവാസന ഇതള്‍ കൊഴിയും വരെ
ചിരിച്ചു നില്‍ക്കും പൂവ്!!!
മു ള്ളിന്‍ പുറത്താണോ നില്കുന്നത് ?

ഗീത രാജന്‍ said...

നിരാശ കാമുകന്‍... കലാഭവന്‍
ഇവിടെ വായിച്ചതിനും അഭിപ്രായത്തിനും
വളരെ നന്ദി
ബിലാത്തി പട്ടണം
ഉം.. മുള്ളുണ്ട് ...സൂക്ഷിച്ചോ...ഹി..ഹി..ഹി...
ഇവിടെ വായിച്ചതില്‍ വളരെ സന്തോഷം
Naushu, Ramanika, Hamsa, Ali.. കുസുമം
സന്ദര്‍ശത്തിനും വായനക്കും വളരെ നന്ദി...
അന്യ നാട്ടില്‍ അല്ലെ...തീര്ച്ചയായും മുള്ളിന്‍ പുറത്തു തന്നെയാ നില്‍പ്പ്....
ഒരു ചിരി കൊണ്ട് മുള്ളിനെ മൂടി വക്കുവാന്‍ ശ്രമിക്കുന്നുണ്ട് ട്ടോ...

പട്ടേപ്പാടം റാംജി said...

മുള്ളുള്ള ചിരി.

Jishad Cronic said...

മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക...നന്നായിട്ടുണ്ട് ആശംസകള്‍ .

Anonymous said...

):

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

പൂക്കളുടെത് ചിരിയാണെന്നത്
കവി ഭാവനയല്ലേ ..
യഥാര്‍ത്ഥത്തില്‍ ചിലപ്പോളത് കരച്ചിലുമാകാം

ജയരാജ്‌മുരുക്കുംപുഴ said...

mullum, malarum .... jeevitham angane.... angane........

മുകിൽ said...

എല്ലാ കവിതകളിലൂടെയും ഒന്നു കടന്നു പോയി. കൊള്ളാം. ആശംസകൾ.

ഗീത രാജന്‍ said...

റാംജി, ജിഷാദ്, രതീഷ്‌, സുനില്‍, ജയരാജ്‌, സോണ, മുഖില്‍...
ഇവിടുത്തെ സന്ദര്‍ശനത്തിനും വായനക്കും, അഭിപ്രായങ്ങള്‍ക്കും
വളരെ നന്ദി....ഇനിയും വരുമല്ലോ ...പ്രതീക്ഷിക്കുന്നു

Akbar said...

ചിരിക്കുവാനെങ്ങനെ കഴിയുന്നു
മുള്ളിന്‍ പുറത്തിരുന്നു കൊണ്ട്....!??

നമ്മളൊക്കെ ചിരിക്കുന്നില്ലേ. ഏറെ വേദനകള്‍ക്കിടയിലും
ലളിതം, സുന്ദരം, നല്ല വരികള്‍.

ഹരിയണ്ണന്‍@Hariyannan said...

:)

എല്ലാവരും ഓരോരോ മുള്ളിന്മുകളിരുന്ന് ചിരിക്കുന്നു.

Pranavam Ravikumar said...

മുള്ചെടിയില്‍ പൂത്തൊരു
പൂവേ നിനക്കിങ്ങനെ
ചിരിക്കാന്‍ കഴിയുവതെങ്ങനെ!?

Good Thoughts!

ഗീത രാജന്‍ said...

അക്ബര്‍, ഹരിയണ്ണന്‍, പ്രണവം രവികുമാര്‍
ഇവിടുത്തെ ആദ്യ സന്ദര്‍ശനത്തില്‍ സന്തോഷം
നല്ല വാക്കുകള്‍ക്ക് നന്ദി...ഇനിയും വരുമല്ലോ
പ്രതീക്ഷിക്കുന്നു

jasim / jasimudeen said...

yes..u r also a flower..the breeze said it rgt..

.. said...

..
നന്നായിട്ടുണ്ട്, ഇഷ്ടപ്പെട്ടു
..

Anonymous said...

"ചിരിക്കുവാനെങ്ങനെ കഴിയുന്നു
മുള്ളിന്‍ പുറത്തിരുന്നു കൊണ്ട്....!??"
ജീവിതമാണ് ഗുരു നാഥന്‍ ...അതും പഠിപ്പിക്കും നമ്മെ ..അല്ലെ ?ആ പാഠം ഒരു വരദാനം ആണ് ...കാത്തു സുക്ഷിക്കുക ...അതും കുടി നഷ്ട്ടപെട്ടാല്‍ !!!