Wednesday, June 23, 2010

കാര്‍മേഘ ശകലങ്ങള്‍

കാര്‍മേഘങ്ങള്‍ മൂടി കെട്ടിയ
ആകാശത്തിന്‍ ചെരുവില്‍
നിന്നൊളിഞ്ഞു നോക്കും
സൂര്യന്റെ  മുഖത്തും
നേരിയൊരു ആശങ്കയുണ്ടോ
എന്‍ മുഖത്തെന്ന പോലെ

മഴമേഘങ്ങളെ മുറിച്ചെത്തും
മിന്നല്‍ പിണരിന്‍ ശോഭയില്‍
മങ്ങി പോയതാകാം നിന്‍
മുഖത്തിന്‍ പ്രഭാവലയം
അതോ പ്രണയ പനി തന്‍
ചൂടില്‍ വാടി പോയതോ
തേജസേറും നിന്‍ വദനം

പുതു ദീപത്തിന്‍ പൊന്നൊളി
മിന്നല്‍ പിണരുകള്‍ ആകവേ
ഹൃദയത്തുടിപ്പുകള്‍
ഇടിനാദമായീ മുഴങ്ങവേ
പിടക്കുന്ന നെഞ്ചിനുള്ളില്‍
ഒളിപ്പിച്ചു വെച്ചൊരു
കാര്‍മേഘ ശകലങ്ങള്‍
മഴയായീ പെയ്തിറങ്ങുമ്പോള്‍....
എന്നിലൂടെ ഒഴികിയൊലിച്ചത്
പ്രണയത്തിന്‍ കുളിര്‍മഴയോ

തകര്‍ത്തു പെയ്യും മഴയില്‍
ഒഴികിയോലിച്ചു പോയല്ലോ
ആശങ്കകളും ആകുലതകളും
കത്തിജ്വലിക്കുന്നു നീയും
പടരുന്നു ആ ജ്വാല തന്‍
പ്രകാശമെന്‍ വദനത്തിലും!!

20 comments:

ഗീത രാജന്‍ said...

എന്നിലൂടെ ഒഴികിയൊലിച്ചത്
പ്രണയത്തിന്‍ കുളിര്‍മഴയോ...

ശ്രീ said...

ആശങ്കകളും ആകുലതകളുമെല്ലാം അങ്ങനെ കുത്തിയൊലിച്ചു പോകട്ടെ...

കൊള്ളാം

ramanika said...

ishttamaayi!

Jishad Cronic said...

പ്രണയത്തിന്‍ കുളിര്‍മഴയോ ?

ഒഴാക്കന്‍. said...

കൊള്ളാം

Muralee Mukundan , ബിലാത്തിപട്ടണം said...

പിടക്കുന്ന നെഞ്ചിനുള്ളില്‍
ഒളിപ്പിച്ചു വെച്ചൊരു
കാര്‍മേഘ ശകലങ്ങള്‍
മഴയായീ പെയ്തിറങ്ങുമ്പോള്‍....
എന്നിലൂടെ ഒഴികിയൊലിച്ചത്
പ്രണയത്തിന്‍ കുളിര്‍മഴയോ


അലങ്കാരങ്ങളാൽ ദീപ്തമായ ഒരു കവിത കേട്ടൊ ..ഗീതെ.

മുകിൽ said...

pranayam ittuveezhunnu. kollaam.

Kalavallabhan said...

ആശ്വാസമായില്ലേ,
നല്ല ഒരു കവിത

mukthaRionism said...

നന്നായി.

ജയരാജ്‌മുരുക്കുംപുഴ said...

pranayam kulir mazhayayi nirayatte..... ekkaalavum.....

രാജേഷ്‌ ചിത്തിര said...

:)

ഹംസ said...

തകര്‍ത്തു പെയ്യും മഴയില്‍
ഒഴികിയോലിച്ചു പോയല്ലോ
ആശങ്കകളും ആകുലതകളും
കത്തിജ്വലിക്കുന്നു നീയും
പടരുന്നു ആ ജ്വാല തന്‍
പ്രകാശമെന്‍ വദനത്തിലും!!


ആശങ്കകളും ആകുലതകളും ഒഴുകിയൊലിച്ചില്ലാതാവട്ടെ.

ബഷീർ said...

അവസാനം ഒരു നാൾ സൂര്യനും ഒഴുകിപ്പൊകുമോ അതോ സൂര്യനിൽ നാം ഉരുകിയൊലിച്ചുകൊണ്ടേയിരിക്കുമോ !

Abdulkader kodungallur said...

congrats.....
"ഗീത"ത്തില്‍ ഗീതയെഴുതിയ പ്രണയവരികള്‍പ്രേമ
ഗീതമായ് പെയ്തിറങ്ങുന്നതെന്നുള്‍ത്തടങ്ങളില്‍
കറുത്തിരുണ്ടുനില്‍ക്കുമാമഴമേഘങ്ങള്‍കരഞ്ഞുതീരുമ്പോ-
ളറുത്തുമാറ്റുമെന്നാകുലതകളുമാശങ്കകളുമൊന്നായ്.

Umesh Pilicode said...

കൊള്ളാം

Gopakumar V S (ഗോപന്‍ ) said...

നല്ല വരികൾ..... നന്ദി...ആശംസകൾ...

.. said...

..
നേരിയൊരു ആശങ്കയുണ്ടോ
എന്‍ മുഖത്തെന്ന പോലെ

എന്തിനാ ശങ്ക?? ;)

പ്രണയ പനി പിടിച്ചാല്‍ തേജസ്സേറുകയല്ലെ ഉണ്ടാവുക? സംശയമാണ്.

പ്രണയത്തിന്‍ കുളിര്‍മഴ തന്നെയത്..
..

ആശംസകള്‍, നല്ല കവിതകള്‍ ഇനിയും പിറക്കട്ടെ..
..

Anonymous said...

നന്നായിട്ടുണ്ട്

ഗീത രാജന്‍ said...

ഇവിടെ വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ
സുഹൃത്തുക്കള്‍ക്കും നന്ദി ...സന്തോഷം
ഇനിയും വരുമല്ലോ

Anonymous said...

"പുതു ദീപത്തിന്‍ പൊന്നൊളി
മിന്നല്‍ പിണരുകള്‍ ആകവേ
ഹൃദയത്തുടിപ്പുകള്‍
ഇടിനാദമായീ മുഴങ്ങവേ
പിടക്കുന്ന നെഞ്ചിനുള്ളില്‍
ഒളിപ്പിച്ചു വെച്ചൊരു
കാര്‍മേഘ ശകലങ്ങള്‍
മഴയായീ പെയ്തിറങ്ങുമ്പോള്‍....
എന്നിലൂടെ ഒഴികിയൊലിച്ചത്
പ്രണയത്തിന്‍ കുളിര്‍മഴയോ"
ജീവിതത്നിറെ പുതു മഴകള്‍ ചിലപ്പോള്‍ ഇങ്ങിനെ രൂപ ഭാവം മാറുന്നത് സ്വാഭാവികം മാത്രം ..പക്ഷെ അതും ശാശ്വത മല്ല ...അതിനെ ഭേദിച്ചു വരും ഒരിക്കല്‍ ഒരു മഴവില്ല് ..പ്രതീക്ഷകള്‍ മരികാതെ ജീവികട്ടെ ...