Monday, July 19, 2010

ഹാ ചൂട്,,,

വേനല്‍ ചൂടേറ്റു ഉണങ്ങി

പോയൊരു ഭൂമി പോലെ

വിണ്ടു കീറുന്നു എന്‍

ചിന്താ മണ്ഡലവും....

കാണുന്നില്ല നനവേകാന്‍

ഒരു ഉറവ പോലും

എവിടെയാണ്...എവിടെനിന്നാണ്

ആ ഉറവ എനിക്കായീ

പൊട്ടി പുറപെടുക!!??

39 comments:

ഗീത രാജന്‍ said...

എവിടെനിന്നാണ്?

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു പ്രണയ മലയിൽ നിന്നും....

Junaiths said...

കടുത്ത പാറകള്ക്കടിയില്‍
തണുത്ത നീരിന്നുറവ ..

വഴിപോക്കന്‍ | YK said...

വരും വരാതിരിക്കില്ല

പാവപ്പെട്ടവൻ said...

നിരന്തരമായ അന്വഷണം ചിലപ്പോള്‍ കണ്ണുമൂടിരിക്കുമ്പോള്‍ കണ്ടെത്തും ...കവിത ഇഷ്ടപ്പെട്ടില്ല എന്ന് എഴുതണ്ടി വന്നതില്‍ ഖേദിക്കുന്നു

Sabu Hariharan said...

idea is good..
think you can improve a lot..

തിരയുന്നു ഞാനൊരു ഉറവ വീണ്ടും,
എന്റെ മനസ്സിലെ കനലൊന്നണയ്ക്കുവാനായ്..

ഒരു പ്രേമ യമുന ഒഴുകിവന്നെന്റെയീ
മനസ്സിന്റെ താപം ശമിപ്പിക്കുമോ?

these lines came to my mind after reading urs.

My Wishes.

ഒരു നുറുങ്ങ് said...

"ഹാ പ്രണയ ചൂട്,,,"
ചില കരിമ്പാറകളില്‍നിന്നാണ്‍
അരുവികള്‍ ചാലിട്ടൊഴുകാറ്....!

ramanika said...

ഭൂമിയുടെ ചൂട് മഴ മാറ്റും
മനസ്സിലെ ചൂട് മാറാന്‍
കാലമാകുന്ന മഴയ്ക്ക് കഴിയട്ടെ ...

Anil cheleri kumaran said...

കര്‍ക്കിടക മഴയില്‍ നനഞ്ഞാലോ..

Jishad Cronic said...

മിനറല്‍ വാട്ടറിന്റെ ഒരു ബോട്ടില്‍ തരാം, തല്‍കാലം അത് വെച്ച് അഡ്ജസ്റ്റ് ചെയ്യൂ. പ്ലീസ്‌..........

Anonymous said...

എവിടെയെങ്കിലും കാത്തിരിപ്പുണ്ടാകും ആ ഉറവ ഇയാളെയും കാത്ത് അന്യേഷിക്കൂ കണ്ടെത്തും എന്നല്ലെ..

സ്മിത മീനാക്ഷി said...

ഉറവകള്‍ കണ്ടെടുക്കു, സ്നേഹാശംസകള്‍..

Unknown said...

വീണ്ടും കുഴിച്ചു നോക്കു.....ഒരു നീരുറവ എങ്കിലും കണ്ടെത്താം .ചിലപ്പോ വറ്റി വരണ്ട നീരുറവ പാട് എങ്കിലും .....

Umesh Pilicode said...

അയ്യോ പാവം !!!!


ആശംസകള്‍ .............

Sapna Anu B.George said...

നമ്മുടെ മനസ്സില്‍ നിന്ന്..........എന്നും എല്ലാ നിനവുകളുടെയും,നനവുകളുടെയും നൊമ്പരങ്ങളുടെയും ഉറവയും ഉത്തരങ്ങളും മനസ്സില്‍ നിന്നും മാത്രം വരുന്നു. സ്വന്തം മനസ്സിന്റെ ശക്തി,നമുക്കറിയില്ല....ആനക്ക് അതിന്റെ ബലം അറിയാത്തതിനാല്‍ നാം കെട്ടുന്ന ഒരു തൂശു ചങ്ങലയാല്‍ ബന്ധിതനായി അതു സ്വയം നിശ്ചലമാവുന്നു.

ഹംസ said...

അന്വേഷിക്കൂ കണ്ടെത്തും .

ഒഴാക്കന്‍. said...

ആ....

the man to walk with said...

വേനല്‍ പകലുകളുടെ തപസ്സു
മഴ പെയ്യിക്കുന്നത് പോലെ ..
ഒരു മഴ ..

Anonymous said...

"കാണുന്നില്ല നനവേകാന്‍
ഒരു ഉറവ പോലും
എവിടെയാണ്...എവിടെനിന്നാണ്
ആ ഉറവ എനിക്കായീ
പൊട്ടി പുറപെടുക!!?"
പലപ്പോഴും മനസ്സ് ഇങ്ങിനെയാണ്‌ ...കാത്തിരിക്കുക തന്നെ !

Manoraj said...

ഗീത. വരികൾക്ക് എന്തൊക്കെയോ കുറവ് തോന്നി. എങ്കിലും എഴുതുക. എഴുതിയല്ലേ ശരിയാക്കാൻ പറ്റൂ

perooran said...

purappettu.purappettittu ara manikkoorayikkanum.

perooran said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

അന്വേഷിപ്പിന്‍ കണ്ടെത്തും എന്നല്ലേ...
വരാതിരിക്കില്ല....

കുഞ്ഞൂസ് (Kunjuss) said...

ആ നീരുറവ തേടി മറ്റിടങ്ങളില്‍ അലയാതെ സ്വന്തം ഉള്ളിലേക്ക് നോക്കു..... നമ്മുടെ ചിന്തകള്‍ നന്നായാല്‍ തന്നെ ആശ്വാസവും ലഭിക്കും,മനസ്സില്‍ നന്മ ഉണ്ടെങ്കില്‍ നീരുറവ ഉള്ളില്‍ നിന്നും തനിയെ ഒഴുകി വരും!

Sidheek Thozhiyoor said...

ഉറവകള്‍ പിന്നെയും പിന്നെയും പൊട്ടി ഒലിക്കട്ടെ..ഉറവകളില്ലാതെ ഭൂമിയില്ല , ഭൂമിയില്ലെങ്കില്‍..!!

സ്നേഹിത said...

എവിടെനിന്നാണ്

ആ ഉറവ എനിക്കായീ

പൊട്ടി പുറപെടുക!!??
ഒരു പ്രണയ മലയിൽ നിന്നും....കടുത്ത പാറകള്ക്കടിയില്‍ നിന്നും...
തണുത്ത നീരിന്നുറവയിൽ നിന്നും ..ചില കരിമ്പാറകളില്‍നിന്നും...
മനസ്സില്‍ നിന്നും....

സ്നേഹിത said...

എവിടെനിന്നാണ്?
എവിടെനിന്നാണ്?
എവിടെനിന്നാണ്?
എവിടെനിന്നാണ്?
എവിടെനിന്നാണ്?
എവിടെനിന്നാണ്?
എവിടെനിന്നാണ്?
എവിടെനിന്നാണ്?
എവിടെനിന്നാണ്?
എവിടെനിന്നാണ്?

sm sadique said...

മനസ്സിന്റെ ആഴങ്ങളിൽ അശാന്തമായി ഉറങ്ങുന്ന ഉറവയെ ഹ്രദയം കൊണ്ടൊന്ന് തഴുകു ……. ഇപ്പോ വരുന്നതിലും ആവേശത്തോടെ സന്തോഷങ്ങളും സങ്കടങ്ങളും ഉറവയിൽ നിന്നും അനസ്യൂതം തുടരും………

Faisal Alimuth said...

ഉറവകള്‍ ഇല്ലാതിരിക്കില്ല..!!
അന്വേഷിക്കാം..!!

എറക്കാടൻ / Erakkadan said...

ഇനി ഞാറ്റുവേല ഉണ്ടെങ്കില്‍ അത് കൊണ്ടാല്‍ മതി

hash said...

പ്ലാച്ചിമടയില്‍

jayanEvoor said...

ഞാനിപ്പോൾ മഴയുടെ ലഹരിയിലാണ്...
എറക്കാടൻ പറഞ്ഞ ഞാറ്റുവേലയുടെ...
ആശംസകൾ!

എന്‍.ബി.സുരേഷ് said...

മരുഭൂമികൾ ഉണ്ടാകുന്നത്. വരണ്ടുപോയ നമ്മുടെ മനസ്സിൽ നനവ് പടർത്താൻ ഉറവ തേടി കുറച്ചുകൂടി ഉള്ളിലേക്കിറങ്ങൂ. കവിതയിലും ആഴമാവാം.

വരണ്ട മനസ്സിന്റെ നല്ല ഒരു രൂപകം സൃഷ്ടിച്ചിട്ട് വികസിപ്പിക്കാൻ കഴിയാതെ പോയി. ധ്യാനം കവിതയെക്കുറിച്ചുമാവാം.

Wash'Allan JK | വഷളന്‍ ജേക്കെ said...

കുഞ്ഞാടെ,
ചോദിക്കുവിന്‍... കിട്ടും
തിരക്കുവിന്‍... കണ്ടെത്തും
മുട്ടുവിന്‍... തുറക്കപ്പെടും

K@nn(())raan*خلي ولي said...

തലയ്ക്കുള്ളില്‍ ഒരു ഏസി ഫിറ്റാക്കി നോക്കൂ.. അല്പം ശമനം കിട്ടിയേക്കും.

അനില്‍കുമാര്‍ . സി. പി. said...

കന്മദം പോലൊന്ന്... വരും, പ്രത്യാശ കാത്തുവെക്കുക.

Anees Hassan said...

നാമറിയാത്ത നേരങ്ങളില്‍ ഉറവ പൊട്ടും

Pranavam Ravikumar said...

Theerchayaayum Evidennengilum Varum!

Thommy said...

ബഹുഗംഭീരം...