Friday, August 20, 2010

വരുമോ വീണ്ടും ആ മാവേലി!?

മഴ പെയ്താല്‍ കരയുന്ന വീട്
പട്ടിണി പായയില്‍
ഉറങ്ങി പോയ മക്കള്‍
ഉറക്കമില്ലാത്ത അവനില്‍
കനലായീ എരിയുന്നു ഓണം!

കാണം വിറ്റും ഓണം കൊള്ളണം
എന്നൊരു പഴമൊഴി നിലനില്‍ക്കെ
വില്‍ക്കാന്‍ കാണം പോലുമില്ലെങ്കില്‍
എന്ത് ചെയ്യുമെന്ന് ചിന്തിച്ചവന്‍!!


ആര്‍ഭാട കാഴ്ചകളിലും
കമ്പോളങ്ങളിലും ബാറുകളിലും
തെരുവോരങ്ങളിലുമായീ
ഇന്നത്തെ ഓണം
നിറഞ്ഞു നില്‍ക്കുന്നു....
പൂക്കളവും സദ്യവട്ടങ്ങള്‍ പോലും
കമ്പോളങ്ങളില്‍ ലഭ്യമാകുമ്പോള്‍
അവിടെ ഓണാഘോഷങ്ങള്‍
ഗംഭീരമായീ തീരുന്നു

അപ്പോഴും തിരയുന്നവന്‍..
ഇതിഹാസ മാവേലി
വന്നിടുമോ വീണ്ടും
നിറവയര്‍ ഭക്ഷണം സ്വപനം
കാണും എന്‍ പൈതങ്ങളുടെ
സ്വപ്ന സാക്ഷത്കാരത്തിനായീ!!?

( നാട്ടുപച്ചയില്‍ പ്രസിദ്ധികരിച്ചത് )

42 comments:

Geetha said...

അപ്പോഴും തിരയുന്നവന്‍..
ഇതിഹാസ മാവേലി
വന്നിടുമോ വീണ്ടും

ramanika said...

കാണം വിറ്റും ഓണം കൊള്ളണം
എന്നൊരു പഴമൊഴി നിലനില്‍ക്കെ
വില്‍ക്കാന്‍ കാണം പോലുമില്ലെങ്കില്‍
എന്ത് ചെയ്യുമെന്ന് ചിന്തിച്ചവന്‍!!

വളരെ മനോഹരം
കേരളം കുടിച്ചു കളയുന്ന പണമുണ്ടെങ്കില്‍ എത്ര പേര്‍ക്ക് ഓണം ആഘോഷിക്കാം എന്നും !

happy onam!

jayanEvoor said...

വരുമായിരിക്കാം...
അല്ല, വരും!!

ഹൃദയം നിറഞ്ഞ ഓണാശംസകൾ!

Kalavallabhan said...

"പട്ടിണി പായയില്‍
ഉറങ്ങി പോയ മക്കള്‍
ഉറക്കമില്ലാത്ത അവനില്‍
കനലായീ എരിയുന്നു ഓണം!"
സ്വപ്നം കാണാനെങ്കിലും....

Jishad Cronic said...

ഹൃദയം നിറഞ്ഞ ഓണാശംസകൾ.

WHO M I? said...

ennatheyum pole ikkollavum varum

ഉപാസന || Upasana said...

വെരുമെന്നു പ്രതീക്ഷിക്കാന്നേ, വരില്ലെന്നറിയാമെങ്കിലും. വൈരുദ്ധ്യം തോന്നുന്നുണ്ടോ ?
:-)

അനില്‍കുമാര്‍. സി.പി. said...

പൊരിയുന്ന വയറിനും, കരയുന്ന മന്‍സ്സിനുമായി നമുക്ക് കാത്തുവെക്കാം ഇങ്ങനെ ഒരു നല്ല സ്വപ്നം, സ്വപ്നമാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ!

കുഞ്ഞൂസ് (Kunjuss) said...

വരും....ആ പ്രതീക്ഷയാണല്ലോ ജീവിക്കാന്‍ പ്രേരണ!

തെച്ചിക്കോടന്‍ said...

പ്രതീക്ഷക്കും ഒരു സുഖമുണ്ടല്ലോ, അതും സുഖകരമായ ഒരു കാലത്തെക്കുറിച്ചാകുമ്പോള്‍!

പട്ടേപ്പാടം റാംജി said...

ലോട്ടറിയെടുത്ത് കൊടീശ്വരനാകുന്നത് സ്വപ്നം കാണുന്നത് പോലെ അല്ലെ...?

ഓണാശംസകള്‍.

രാജേഷ്‌ ചിത്തിര said...

nalla shramam...

verutheyee mohangal ennaruympozhum
veruthe mohikkuvan moham...:)

Onakkala mohangal

Sapna Anu B.George said...

ആര്‍ഭാട കാഴ്ചകളിലും
കമ്പോളങ്ങളിലും ബാറുകളിലും
തെരുവോരങ്ങളിലുമായീ
ഇന്നത്തെ ഓണം
നിറഞ്ഞു നില്‍ക്കുന്നു.......സത്യം സത്യം സത്യം

Manoraj said...

ഓണാശംസകള്‍..

ഉമേഷ്‌ പിലിക്കൊട് said...

ഓണാശംസകള്‍..

Vayady said...

ഓണത്തിന്റെ ഈ ആഘോഷങ്ങള്‍ക്കിടയില്‍ അതിനൊന്നും വകയില്ലാത്ത നിസ്സഹായരെ ഓര്‍ത്തത് നന്നായി.

ആ സ്വപ്ന സാക്ഷത്കാരത്തിനായീ നമുക്ക് കാത്തിരിക്കാം.....

ഗീതയ്ക്കെന്റെ ഓണാശംസകള്‍..

കണ്ണൂരാന്‍ / Kannooraan said...

@@@
ഞാനും അതാ ചോദിക്കുന്നെ, വരുമോ മാവേലി?

(എല്ലാ സുമനസ്സുകള്‍ക്കും കണ്ണൂരാന്‍ കുടുംബത്തിന്റെ ഒനാംശംസകള്‍)

****

ഒരു യാത്രികന്‍ said...

നല്ല പ്രതീക്ഷകള്‍ മാത്രം കാത്തു വെക്കാം.............സസ്നേഹം

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

‘ഇതിഹാസ മാവേലി
വന്നിടുമോ വീണ്ടും ‘

ഇപ്പോൾ എല്ലാം ഡ്യൂപ്ലികേറ്റ് മാവേലികളാണല്ലോ..
അതുകൊണ്ട് കാത്തിരുന്നിട്ട് കാര്യമില്ല..
ഇതോടൊപ്പം ഗീതാജിക്കും കുടുംബത്തിനും ഓണാശംസകളും നേരുന്നു....

നീലത്താമര | neelathaamara said...

ഓണാശംസകള്‍ ...

Abdulkader kodungallur said...

പ്രിയ സഹോദരി ,
കവിത നന്നായി. അതിനേക്കാള്‍ നന്നായി കവിതയുടെ ആത്മാവ് . നൊമ്പരങ്ങളും ,പ്രതിഷേധങ്ങളും,പ്രതീക്ഷയും നന്നായി രേഖപ്പെടുത്തി .
വരികളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഒന്ന് ശ്രദ്ധിച്ചോളൂ ..
പട്ടിണിപ്പായയില്‍
ഉറങ്ങിപ്പോയ മക്കള്‍ ...എന്നാക്കണം . പ യ്ക്ക് പകരം "പ്പ "
അവസാനത്തെ വരിക്കു തൊട്ടു മുമ്പ് ....
കാണുമെന്‍ പൈതങ്ങളുടെ എന്ന് ലോപിപ്പിക്കുക .
ഓണാശംസകള്‍

പാവപ്പെട്ടവന്‍ said...

നന്മനിറഞ്ഞ ഓണാശംസകള്‍

വഷളന്‍ ജേക്കെ ★ Wash Allen JK said...

ഓണാശംസകള്

basheer said...

"VARUM,VARTHIRIKKILLA,KATHIRIKKAM"

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇതിഹാസ മാവേലി
വന്നിടുമോ വീണ്ടും ..... സംശയമാണ്.
മനസ്സില്‍ തട്ടുന്ന വരികള്‍ .....

ഓണാശംസകള്‍ .........

ആയിരത്തിയൊന്നാംരാവ് said...

വരുവാനുള്ള ചില നന്മകളെ തടഞ്ഞു നിര്‍ത്താനാകുമോ?

ഒഴാക്കന്‍. said...

ആ വരുമോ എന്തോ ...

MyDreams said...

ഇന്നിയും ഒരു മാവേലി വരുമായിരിക്കും അല്ലെ
ഓണാശംസകള്‍
ഈ കവിത വയികുനതിനെകാള്‍ സുഖം ചൊല്ലി കേട്ടത് ഹ്രദ്യമായി

NISHAM ABDULMANAF said...

വരുo

പള്ളിക്കരയില്‍ said...

അത്ഭുതങ്ങളുടെ കാലം അവസാനിച്ചിട്ടില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം...(അനുഗ്രഹങ്ങളുടേയും...)

jyo said...

ഓണാശംസകള്‍

ജെ പി വെട്ടിയാട്ടില്‍ said...

“കാണം വിറ്റും ഓണം കൊള്ളണം
എന്നൊരു പഴമൊഴി നിലനില്‍ക്കെ
വില്‍ക്കാന്‍ കാണം പോലുമില്ലെങ്കില്‍
എന്ത് ചെയ്യുമെന്ന് ചിന്തിച്ചവന്‍!! “
++ ഇന്നെലെ തൃശ്ശൂരിലെ റേഡിയോ മാംഗോയിലെ പെണ്‍കുട്ടി ചോദിച്ചുംകൊണ്ടിരുന്നു. എന്താണ് ഈ “കാണം” . ഓപ്ഷന്‍സും കൊടുത്തിരുന്നു.
ഗീതക്കറിയാമോ? എന്താണീ കാണം ?
+എനിക്ക് കവിത വലിയ പിടുത്തമില്ല. എന്നാലും വായിക്കും. സുകന്യയുടെ കവിത ഇഷ്ടമാണ്, ഏറ്റവും ഇഷ്ടപ്പെട്ട കവിത തേജസ്വിനിയുടേതാണ്.
തൃശ്ശൂരില്‍ നിന്നും ഓണാശംസകള്‍. നാലോണത്തിന് പുലിക്കളീ ഉണ്ട്. വരുമല്ലോ>

the man to walk with said...

ഹൃദയം നിറഞ്ഞ ഓണാശംസകൾ

കൊച്ചനിയൻ said...

ഹൃദയസ്പർശിയായ കവിത.
മലയാളി സംസ്കാരത്തിന്റെ മുഖമുദ്ര എന്ന നിലയിൽ നിന്ന് അവനവന്റെ ആർഭാടങ്ങൾ പ്രദർശിപ്പിക്കുവനുള്ള ഒരു അവസരമായി മാറിക്കൊണ്ടിരിക്കുകയല്ലേ ഓണം! പാവപ്പെട്ടവന്റെയുള്ളിൽ ഓണം കനലായെരിയുമ്പോൾ മറ്റുള്ളവർക്ക് കൃത്രിമ ഓണം പൊടിപൊടിക്കുന്നു...

‘ഗീത’ത്തിനും മലയാളിഹൃദയം മരിച്ചിട്ടില്ലാത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

Ranjith chemmad said...

ഓണാശംസകൾ.....

Raghunath.O said...

nice

Pranavam Ravikumar a.k.a. Kochuravi said...

:-))

സോണ ജി said...

വരുമായിരിക്കും.......... :)

ജിതിന്‍ രാജ് ടി കെ said...

ബേജാറാവതെ കോയ മാവേലി വരുന്നേ

ശ്രീനാഥന്‍ said...

മാവേലിയൊരു നല്ല സ്വപ്നം മാത്രമല്ലേ ഗീതാ! ന;;അ മനസ്സിന് എന്റെ ആശംസകൾ!

ശ്രീ said...

വീണ്ടും ഒരു മാവേലിനാട് സ്വപ്നം കാണാത്ത മലയാളികളുണ്ടാകുമോ?

നന്നായിട്ടുണ്ട്.

ഭാനു കളരിക്കല്‍ said...

ഓണം ചതിക്കപ്പെട്ടവന്റെ ഓര്മയല്ലേ?