Saturday, August 28, 2010

മൂര്‍ച്ചയേറിയ......

ഒരു രാത്രിയില്‍ പകര്‍ന്നെടുത്ത

സുഖത്തിന്റെ ബാക്കിയായീ

വഴിയോരത്തില്‍

പെറ്റിട്ട അനാഥത്വം

ആയിരം കത്തിമുനയുടെ

മൂര്‍ച്ചയോടെ

കുത്തിയിറങ്ങുന്നു

മനസാക്ഷിയറ്റു പോയൊരു

സമൂഹ മനസ്സില്‍ !!!(സൈകതത്തില്‍ പ്രസിദ്ധികരിച്ചത്)

28 comments:

Geetha said...

മനസാക്ഷിയറ്റു പോയൊരു
സമൂഹ മനസ്

WHO M I? said...

ellam vyathyasthamaaya kavithakal.nannakunnund ketto

anoop said...

മുറിയട്ടെ...നോവട്ടെ..

Jishad Cronic said...

nannayittundu chechi.. ashamsakal...

പള്ളിക്കരയില്‍ said...

മനസാക്ഷിയറ്റുപോയൊരു സമൂഹമനസ്സിനോട് കത്തിയുടെ മുന തോറ്റ് പിന്മാറും.. അതാണീ കെട്ടകാലം...

Sabu M H said...

സമൂഹ മനസ്സാക്ഷി എന്നു പറയുന്നത്‌ ഒരു വലിയ കരിങ്കല്ലാണ്‌..
അതിൻ പുറത്താണ്‌ അനാഥരെ നിരത്തുന്നത്‌..

nirbhagyavathy said...

കാക്ക കൊത്തി വലിക്കുന്നു
ചത്ത പെണ്ണിന്റെ കണ്ണുകള്‍
മുല ഞ്ഞപ്പി വലിക്കുന്നു
ഒരു നര വര്‍ഗ നവാധിതി"
-അക്കിത്തം
അതെ സത്യങ്ങള്‍.

Echmukutty said...

സമൂഹ മനസ്സാക്ഷിയോ?
അതെന്നെങ്കിലും ഇങ്ങനെയുള്ളവരെ കണ്ടിട്ടുണ്ടോ?

നന്ദന said...

ഗീത, ഇതിലാരാണ് കുറ്റക്കാർ രാത്രിയില്‍ സുഖമനുഭവിക്കുന്ന നമ്മളോ?? വഴിയോരങ്ങളിലെ അനാഥകളെ തിരിഞ്ഞുനോക്കാത്ത തിരക്കുപിടിച്ച സമൂഹത്തെയോ??

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ ആധുനികകാലത്തും നാഥനില്ലാത്തവരെ ഉണ്ടാക്കുന്നവരെ പറഞ്ഞിട്ടേ കാര്യമുള്ളൂ....

Satheesh Sahadevan said...

paranju pazhakiya kaaryangal vendum parayunnu...puthiyathu parayooo....allenkil paranja kaaryangal puthiya reethiyil parayooo.....

പാവപ്പെട്ടവന്‍ said...

സുഖങ്ങള്‍ രാത്രിയിലും പകലും ആവാം അതല്ല പ്രാധാനം വഴിയുണ്ടാങ്കില്‍ പിഴക്കാതിരിക്കുക പിഴച്ചാല്‍ ചോരയെ സംരക്ഷിക്കുക

purakkadan said...

സതീഷിണ്റ്റെ കമണ്റ്റ്‌ ശ്രദ്ധിക്കുമല്ലോ?? :)

സോണ ജി said...

നല്ല കവിത ...

Sureshkumar Punjhayil said...

Kathi...!

manoharam, Ashamsakal...!!!!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പറഞ്ഞ് പഴകിയതെങ്കിലും ഇടക്കൊക്കെ ഒരോര്‍മ്മപ്പെടുത്തലുകള്‍ നല്ലതാണ്.

ആശംസകള്‍.

the man to walk with said...

novu thanne..

മുകിൽ said...

ആരോ പകർന്നെടുത്ത സുഖത്തിനു വേറാരോ പെറ്റിട്ട ദുരിതമായിരിക്കാം..

വീ കെ said...

സമൂഹത്തിനു മനസ്സാക്ഷിയുണ്ടൊ.....?

ആശംസകൾ...

പട്ടേപ്പാടം റാംജി said...

പല കാര്യത്തിലും സമൂഹ മനസ്സാക്ഷി മരവിച്ചു തന്നെ ഇരിക്കുന്നു.

MyDreams said...

nalla moracha orikal koodi arijnu ...saithakathil ninu munp ippo veendum
all the best

Pranavam Ravikumar a.k.a. Kochuravi said...

ആശംസകള്‍!

ഭാനു കളരിക്കല്‍ said...

ഗീത സ്വന്തം കവിതകളുടെ പതിവ് രീതി തെറ്റിച്ചിരിക്കുന്നു. അത് നന്നായി. ഇത് നല്ല തുടക്കമാണ്.

കണ്ണൂരാന്‍ / Kannooraan said...

വല്ലാത്ത മൂര്ച്ചയുണ്ട് വരികള്‍ക്ക്. കവിതയിലെ ശക്തി ശരിക്കും ഇഷ്ട്ടായി ടീച്ചറെ.

തെച്ചിക്കോടന്‍ said...

നല്ല വരികള്‍.

Joy Palakkal ജോയ്‌ പാലക്കല്‍ said...

അതെ ഇതിങ്ങനെ..തുടര്‍ന്നുകൊണ്ടേയിരിയ്ക്കും..

ഇത്‌നാട്യങ്ങളുടേയും..കാപട്യങ്ങളുടേയും.. കാലം!!!..

ആശംസകള്‍!!

കുസുമം ആര്‍ പുന്നപ്ര said...

aye, kuttukarii
oru message tharayirunnille?
kollam kunju kavitha

മഹേഷ്‌ വിജയന്‍ said...

ചില സുഖങ്ങള്‍ കൂടുമ്പോള്‍ അനാഥരുടെ എണ്ണവും കൂടും..
പക്ഷെ ഇന്ന് ഒരുപാട് മാറ്റങ്ങള്‍ കണ്ടു തുടങ്ങി..
അനാഥരുടെ എണ്ണം കൂട്ടാതിരിക്കാന്‍ പിറ്റേദിവസം, മെഡിക്കല്‍ സ്റ്റോറുകളില്‍ സൊലൂഷന്‍ വില്‍ക്കപ്പെടും...
നാളെ ഒരു കാലത്ത് ഇത്തരം അനാഥത്വങ്ങള്‍ ഉണ്ടാവില്ല തീര്‍ച്ച, ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും