Monday, September 27, 2010

അംഗ്രേസി പരിഷ്ക്കാരം

എനിക്കും വേണമൊരു കൂട്ടുക്കാരന്‍
ഡേറ്റിങ്ങിനും ചാറ്റിങ്ങിനുമായീ
അമ്മിഞ്ഞപ്പാലിന്റെ
നറുമണം മാറാത്ത
മൂന്നു വയസുക്കാരിയുടെ
ചൊടികളില്‍ നിന്നടര്‍ന്നു വീണത്‌
പതിനേഴിന്റെ പടിവാതിക്കലെത്തി
സ്വപ്നം കാണും പെണ്‍കൊടിയുടെ
കനവുകള്‍ പോലെ വ്യക്തമായിരുന്നു!

മുത്തശി കഥകള്‍ കേട്ടും
ടോം ആന്‍ഡ്‌ ജെറി
കാര്‍ട്ടൂണ്‍ കണ്ടും
ചിരിച്ചു രസിക്കേണ്ട
മൂന്നു വയസുക്കാരി
നിലാവിലെ പ്രണയ കഥ
വിവരിച്ചപ്പോള്‍
നാണത്താല്‍ ചുവന്നു
തുടുക്കുന്ന മുഖം
 സിനിമയിലെ നായികയെ
ഓര്‍മ്മപ്പെടുത്തി !!
തിരുത്തികുറിക്കും വളര്ച്ചഘട്ടം
മാറ്റിമറിക്കും കാഴ്ച്ചപാടുകള്‍
പരിഷ്കൃത നാട്ടിലെ
അംഗ്രേസി  പരിഷ്ക്കാരം!!!

14 comments:

ഗീത രാജന്‍ said...

പരിഷ്കൃത നാട്ടിലെ
അഗ്രേസി പരിഷ്ക്കാരം!!!

Unknown said...

അംഗ്രേസി ആണോ ഉദ്ദേശിച്ചേ?

ramanika said...

നന്നായി .

Jishad Cronic said...

നല്ല സംസ്കാരം ? പഠിപ്പിക്കുന്ന കുട്ടികളില്‍ ഇത് കണ്ട് തുടങ്ങിയല്ലേ ?

Kalavallabhan said...

ഡേറ്റിങ്ങിനും ചാറ്റിങ്ങിനുമായീ
എനിക്കും വേണം അംഗ്രേജി

Unknown said...

അഗ്രേസി പരിഷ്കാരം
അതില്‍ ഈ അഗ്രേസി എന്താ എന്ന് അറിയാതെ ഈ പരിഷ്കാരത്തിന്റെ മുന്നില്‍ അന്താളിച്ചു നിക്കുന്നു

noonus said...

.

പട്ടേപ്പാടം റാംജി said...

എല്ലാം എല്ലാരും കാണുന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

അഗ്രേസി പരിഷ്ക്കാരം ?

the man to walk with said...

parishkaramnnu mathi..

Best wishes

മുകിൽ said...

കൊള്ളാം. എന്തിനു നമ്മൾ അംഗ്രേസികളെ പറയുന്നു. ഇനി ഇതെല്ലാം ‘നമ്മുടെ പരിഷ്കാരം’എന്നു പറഞ്ഞാൽ മതി.

(കൊലുസ്) said...

gud poem.

mayflowers said...

കുറിക്കു കൊള്ളുന്ന എഴുത്ത്..

ഹംസ said...

നല്ല കവിത