Saturday, October 9, 2010

മൌനത്തിന്‍ തോട്

നിശബ്ദത വേലി കെട്ടിയ വരമ്പില്‍
മൌനം വിഴുങ്ങി ഞാന്‍
ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെ
പൊട്ടാന്‍ വെമ്പുന്ന നീ
എന്റെ മൌനത്തിന്‍ തോട്
കൊത്തിയകറ്റാന്‍ നീ ശ്രമിച്ചപ്പോള്‍
കലപില കൂട്ടിയതെന്റെ കനവുകള്‍

മച്ചിയായൊരു സ്ത്രീ പേറ്റുനോവിന്‍
സുഖമറിയും പോലെ
നിറഞ്ഞ മഴയില്‍ നനഞ്ഞു കുതിര്‍ന്ന
മരു പോലെ ഞാന്‍ മാറിടുമ്പോഴും
നിസംഗതയുടെ പുതപ്പണിഞ്ഞു
മുളപൊട്ടിയ കനവുകളെ വലിച്ചെടുത്തു
മൌനത്തിന്‍ തോടിലേക്ക്
ഉള്‍വലിയാനെ കഴിഞ്ഞുള്ളൂ !!

27 comments:

ഗീത രാജന്‍ said...

നിശബ്ദത വേലി കെട്ടിയ വരമ്പില്‍
മൌനം വിഴുങ്ങി ഞാന്‍.....

പട്ടേപ്പാടം റാംജി said...

മുളപൊട്ടിയ കനവുകളെ വലിച്ചെടുത്തു
മൌനത്തിന്‍ തോടിലേക്ക്
ഉള്‍വലിയാനെ കഴിഞ്ഞുള്ളൂ

Unknown said...

മൌനം മനസറിയാത്ത ഒരു നൊമ്പരമാണ് ചിലപ്പോ

Manoraj said...

മൌനത്തിന്റെ തോട് പൊട്ടിച്ചെറിയാന്‍ ശ്രമിക്കൂ..

കുസുമം ആര്‍ പുന്നപ്ര said...

പൊട്ടാന്‍ വെമ്പുന്ന നീ
എന്റെ മൌനത്തിന്‍ തോട്
കൊത്തിയകറ്റാന്‍ നീ ശ്രമിച്ചപ്പോള്‍
കലപില കൂട്ടിയതെന്റെ കനവുകള്‍



കലപില കൂട്ടിയതെന്റെ കനവുകള്‍

കൊള്ളാം

Unknown said...

ഓരോ കനവുകളും നിസംഗതയുടെ മൌനത്തിന്‍ പുതപ്പ് വലിച്ചു ഇടുമ്പോള്‍ ഓരോ ഉള്‍വലിയനോടംപ്പം തേങ്ങി പൂവരുണ്ട് ചിലപ്പോ ഒക്കെ
കവിത കൊള്ളാം

വീകെ said...

കൊള്ളാം..
നന്നായിരിക്കുന്നു....

ആശംസകൾ...

Unknown said...

നന്നയിരിക്കുന്നു ചേച്ചീ..

Junaiths said...

മുളപൊട്ടിയ കനവുകളെ വലിച്ചെടുത്തു
മൌനത്തിന്‍ തോടിലേക്ക്
ഉള്‍വലിയാനെ കഴിഞ്ഞുള്ളൂ

ഒരു നുറുങ്ങ് said...

മൌനനൊമ്പരം...

Sapna Anu B.George said...

എന്റെ മൌനത്തിന്‍ തോട്
കൊത്തിയകറ്റാന്‍ നീ ശ്രമിച്ചപ്പോള്‍
കലപില കൂട്ടിയതെന്റെ കനവുകള്‍ ..............................ഇതില്‍ ജീവിതത്തിന്റെ മുഴുവന്‍ പ്രേമത്തിന്റെ വ്യഖ്യാനം മുഴുവന്‍ നിറച്ചിരിക്കുന്നു. വളരെ നന്നായിട്ടുണ്ട് ഗീത

Sidheek Thozhiyoor said...

"നിറഞ്ഞ മഴയില്‍ നനഞ്ഞു കുതിര്‍ന്ന
മരു പോലെ ഞാന്‍ മാറിടുമ്പോഴും"
മഴ എന്നും ഓരോരോ പുതിയ അനുഭവങ്ങളായാണ് എന്നില്‍ പെയ്യുന്നത്..ഇനിയും നല്ല നല്ല രചനകള്‍ പിറക്കട്ടെ , ആശംസകള്‍

perooran said...

എന്റെ മൌനത്തിന്‍ തോട്
കൊത്തിയകറ്റാന്‍ നീ ശ്രമിച്ചപ്പോള്‍
കലപില കൂട്ടിയതെന്റെ കനവുകള്‍

Jishad Cronic said...

നന്നായിട്ടുണ്ട്....

ഭൂതത്താന്‍ said...

മൌനം ....

ഗിരീഷ് മാരേങ്ങലത്ത് said...

good words.

Anees Hassan said...

തിളയ്കുന്ന മൌനമാണിവിടെ എന്നറിയുന്നു

കുഞ്ഞൂസ് (Kunjuss) said...

വാചാലമീ മൌനനൊമ്പരം!

Jazmikkutty said...

nalla kavitha!

the man to walk with said...

എല്ലാം ഉള്ളിലൊതുക്കി ..അങ്ങിനെയേ പറ്റൂ

ആശംസകള്‍

Anonymous said...

" എന്റെ മൌനത്തിന്‍ തോട്
കൊത്തിയകറ്റാന്‍ നീ ശ്രമിച്ചപ്പോള്‍
കലപില കൂട്ടിയതെന്റെ കനവുകള്‍ "
മൌനം പലപ്പോഴും വാചാലമാകും ...കനവുകള്‍ തിരതള്ളി വരുമ്പോഴും മുനികളെ പോലെ മൌനത്തില്‍ കടിച്ചു തുങ്ങി നില്‍ക്കുന്ന എത്ര മൌനികള്‍.....
പലപ്പോഴും "മുളപൊട്ടിയ കനവുകളെ വലിച്ചെടുത്തു
മൌനത്തിന്‍ തോടിലേക്ക്
ഉള്‍വലിയാനെ കഴിഞ്ഞുള്ളൂ !!" എനിക്കും ....നല്ല വരികള്‍ ...ആശംസകള്‍ !!!

Echmukutty said...

ചില വരികൾ വളരെ നന്നായിട്ടുണ്ട്.

പാവത്താൻ said...

മൌനം.....

Sabu Hariharan said...

നന്നായി :)
‘കൊത്തിയകറ്റുക’ എന്ന വാക്ക് ഒരു കല്ലുകടി ആയി തോന്നി..

ശ്രദ്ധയിൽ പെട്ടത് ഒന്നു പറഞ്ഞോട്ടെ

മച്ചി യായൊരു സ്ത്രീ പേറ്റു നോവിൻ..
അതിൽ 'അറിയും പോലെ' എന്ന് പറയുന്നത് ശരിയാണോ?

Anurag said...

വരികൾ വളരെ നന്നായിട്ടുണ്ട്.

ബിന്‍ഷേഖ് said...

കനവുകള്‍ അന്നു കലപില കൂട്ടിയില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു കളി.മുള പൊട്ടിയതെല്ലാം എന്നേ പടര്‍ന്നു പന്തലിച്ചേനെ.

ഞാന്‍ തമാശ പറഞ്ഞതാണേ,ഗീതാ മാഡം.
നന്നായി.നല്ല വരികള്‍

ഞാനും കവിത ഒന്നു ട്രൈ ചെയ്തു നോക്കി.എല്ലാരും വന്നു നോക്കി ഒരഭിപ്രായം പറഞ്ഞാല്‍ നന്നായി.ഇനിയങ്ങോട്ട് മുള പൊട്ടണോ വേണ്ടേന്നു തീരുമാനിക്കാല്ലോ.കലപില കൂട്ടാന്‍ മാത്രം കനവുകളില്ല,അതോണ്ടാ..
ദാ ഇവിടെയാ ഉള്ളത്.

http://maruppoocha.blogspot.com/

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കാവ്യാംശം വരികൾക്കിടയിൽ എവിടെയോ നഷ്ടമായപോലെ... ആശംസകൾ.