ചില ഓര്‍മ്മകള്‍ അങ്ങനെയാണ്
എത്ര മറക്കാന്‍ ശ്രമിക്കുന്നുവോ
അത്രയും ശക്തിയായീ
പിന്തുടരുന്നു
ചില നാളുകള്‍ അങ്ങനെയാണ്
എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും
അത്രയും ശകതമായീ
തേടിയെത്തും
ചില ബന്ധങ്ങള്‍ അങ്ങനെയാണ്
എത്ര പൊട്ടിച്ചെറിയാന്‍ ശ്രമിച്ചാലും
അത്രയും ശക്തമായീ
കോര്ത്തിണക്കപെടും
അങ്ങനെ ഒരോര്‍മ
അങ്ങനെ ഒരു നാള്
അങ്ങനെ ഒരു ബന്ധം
അങ്ങനെ ഒന്നാണ്
എന്റെ വിവാഹവും
16 comments:
അങ്ങനെ ചിലത് ...:)
ഇഷ്ടമായി
അവസാന വരികളില്‍ ഇടറിപ്പോയതു പോലെ. ആദ്യവരികളിലെ ആ ഒഴുക്കു നിലച്ചതു പോലെ
ആശംസകൾ.
കവിതയുടെ ഭാഷ കവിതയിൽ കുറവായാണു കണ്ടത്.
അപ്പൊ വിവാഹം...??
മറക്കാന്‍ ശ്രമിക്കുന്ന ഓര്മ?
ഒഴിവാക്കാന്‍ ശ്രമിക്കുന്ന നാള്?
പൊട്ടിക്കാന്‍ ശ്രമിക്കുന്ന ബന്ധം?
എന്തോ എനിക്ക് മനസ്സിലായില്ല...
ഗീതടീച്ചറെ ഇങ്ങിനെയൊക്കെ
എഴുതണമൊ?
ഓര്‍മ്മകള്‍ അങ്ങനെയാണ്
അങ്ങനെ ചിലത് ...
അതില്‍ ഒന്നാണ് ഇതും ......
"എത്ര മറക്കാന്‍ ശ്രമിക്കുന്നുവോ
അത്രയും ശക്തിയായീ
പിന്തുടരുന്നു"
മറക്കാനാവാത്തവയെ
മറക്കാന്‍ ശ്രമിക്കരുത്.
ഓര്ക്കാനരുതാത്തവയെ
ഓര്‍ത്തെടുക്കാനും.
ഭാവുകങ്ങള്‍.
വരികള്‍ ഇഷ്ടപ്പെട്ടു.
എന്തിനാ വെറുതെ മറക്കാനും ഒഴിവാക്കാനും പൊട്ടിച്ചെറിയാനും ശ്രമിക്കുന്നത്...?
പലതും ഇങ്ങിനെ ഒക്കെ തന്നെ.
ആശംസകള്‍.
പല നെഗറ്റീവുകളെയും അതിജീവിച്ചു സംഭവിച്ച പോസിറ്റീവ്- ഇതാണു ഗീത ഉദ്ദേശിച്ചത് എന്നു തോന്നുന്നു എനിക്ക്. ശരിയല്ലേ?
ചില ബന്ധങ്ങള്‍ അങ്ങനെയാണ്
എത്ര പൊട്ടിച്ചെറിയാന്‍ ശ്രമിച്ചാലും
അത്രയും ശക്തമായീ
കോര്ത്തിണക്കപെടും ....!
സത്യം സത്യം പോലെ പറഞ്ഞിരിക്കുന്നു
കല്ല്യാണ ശേഷം എതൊരാളും പറയുന്നത് ഇതൊക്കെ തന്നെ!
നല്ല ഒതുക്കത്തിൽ ഒരു ഹാർമണിയിൽ വന്നു വരികൾ! അഭിനന്ദനങ്ങൾ!
ചിലപ്പോൾ ശക്തമാകുന്നു...
ചിലപ്പോൾ ദുർബലമാകുന്നു...
കാവിതയും...
ശക്തമാകട്ടെ ഇനിയും...
അങ്ങനെയും ചിലത്............
അങ്ങനെ ഒരോര്‍മ
അങ്ങനെ ഒരു നാള്
അങ്ങനെ ഒരു ബന്ധം
അങ്ങനെ ഒന്നാണ്
എന്റെ വിവാഹവും
ഇത് കുറച്ചു കൂടി പോയി ...കടന്ന കൈ ആയി പോയി എന്ന് പറയാതിരിക്കാന്‍ വയ്യ
ഇങ്ങനെ ചിലത് ഞാന്‍ പ്രതീക്ഷച്ചതെ ഇല്ല
Post a Comment