Tuesday, December 7, 2010

കറുപ്പിന്റെ മറവില്‍

മേഘങ്ങള്‍ ഒഴിഞ്ഞ ആകാശം
കടലിലേക്ക്‌ ഇറങ്ങി ചെന്ന്
ആഴങ്ങളോളം മുങ്ങി തപ്പി
നക്ഷത്ര മത്സ്യങ്ങളെ
സ്വന്തമാക്കി മടങ്ങി ...

ഇണങ്ങിയും പിണങ്ങിയും
സല്ലപിക്കും ഇണകുരുവികളുടെ
സ്വൈരത കവര്‍ന്നെടുത്തു
ആദിത്യനും ആഴങ്ങളിലേക്ക്
മറഞ്ഞു പോയീ....

കറുപ്പിന്റെ മറവില്‍
യഥേഷ്ടം വിഹരിക്കും
കറുത്ത കൈയ്യിലെ
കറകളിലേക്ക്
കണ്ണുതുറന്ന ചന്ദ്രനോ
ഒളിച്ചോടനകാതെ
പകച്ചു നില്‍ക്കുന്നു !!!

(കണികൊന്നയില്‍ പ്രസിദ്ധികരിച്ചത്)

15 comments:

ഗീത രാജന്‍ said...

പകച്ചു നില്‍ക്കുന്നു !!!

Muralee Mukundan , ബിലാത്തിപട്ടണം said...

കാകനും കിളികളും നാവറുപാടുന്നു...
പകലോന്റെ വെട്ടം മറഞ്ഞിടുന്നൂ...
ആകാശഗംഗയിൽ,കറുപ്പിന്റെ മറവിൽ
പോകുന്നിതാപൂതിങ്കൾ മുങ്ങിക്കുളിക്കുവാൻ..!

ശ്രീനാഥന്‍ said...

കറുപ്പിന്റെ മറവിൽ ചന്ദ്രനുമാത്രം ഒളിച്ചോടാനായില്ല അല്ലേ? ആരെങ്കിലും വേണ്ടേ ഒരു സാക്ഷി, നന്നായിട്ടുണ്ട് ഗീതാ!

ഒരു നുറുങ്ങ് said...

കണ്ണുതുറന്ന ചന്ദ്രനോ
ഒളിച്ചോടാനാകാതെ
പകച്ചു നില്‍ക്കുന്നു!!!

ഒളിച്ചോട്ടമെന്തിനാ,പുലരിയെ പേടിയാണോ..?

മുകിൽ said...

നന്നായിട്ടുണ്ട്..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നല്ല നിരീക്ഷണം

Kalavallabhan said...

ഒളിച്ചോടനകാതെ
പകച്ചു നില്‍ക്കുന്നു !!!

ramanika said...

മനോഹരമായ ഈ എഴുത്തിനു മുന്പില്‍
പകച്ചു നില്‍ക്കുന്നു !!!

SUJITH KAYYUR said...

nalla kurachu varikal vaayikaan kazhinjathil santoshikkunnu

Junaiths said...

രാത്രിയെ സൂക്ഷിക്കുക
ചന്ദ്രാ നിനക്കുപോലും
രക്ഷയില്ല..

Unknown said...

പകച്ചു നില്‍ക്കുന്നു ഒളിച്ചോടനകാതെ ...........................
എന്ന് എനികിലും ആ കറുപ്പ് വന്നു എന്നെ മൂടുമോ ?

ഭൂതത്താന്‍ said...

സൂര്യന്‍ ഭാഗ്യവാന്‍ ...എങ്ങാനും അര്‍ദ്ധരാത്രിക്ക് ഉദിക്കേണ്ടിവന്നാല്‍ കഷ്ടം

sm sadique said...

ഇരുട്ടിന്റെ മറവിൽ യഥേഷട്ടം വിഹരിച്ച്, പകൽ വെളിച്ചത്തിൽ തമ്പുരാക്കന്മാരായി വാഴുന്നവരിലേക്ക് മിഴി നട്ട് ‘ഞാൻ’ താടിക്ക് കൈ ഊന്നി ;………………

sasikumar said...

Good lines,rich output, congrats

Echmukutty said...

ചന്ദ്രനാണ് സാക്ഷി.