Sunday, December 12, 2010

വീട്

ഈ വീട് ഇന്നലെ വരെ
ചുടുകട്ടകള്‍ അടുക്കി വച്ചു...
സിമെന്റ് തേച്ചു ഉറപ്പിച്ചു
പടുത്തുയര്‍ത്തിയൊരു മന്ദിരം..
നിശബ്ദതയുടെ കൂടായ
വികാരങ്ങളില്ലാത്ത വെറുമൊരു
താവളം മാത്രമയിരുന്നെനിക്ക്

ഇന്നു
വല്ലാത്തൊരു ആത്മബന്ധം
അനുഭവിച്ചറിയുന്നു ഞാന്‍
കൊച്ചു കൊച്ചു പിണക്കങ്ങളും
വല്ല്യ വല്ല്യ ഇണക്കങ്ങളും
സ്നേഹത്തില്‍ ചലിച്ചു
നല്‍കിയൊരു നിറം
ചുവരുകളില്‍ തട്ടി പ്രതിഫലിച്ചപ്പോള്‍
പ്രകാശം കൊണ്ട് നിറഞ്ഞത്‌
എന്റെ മനസും ഈ വീടും!!
കുട്ടികളുടെ കളിചിരിക്കള്‍ക്കായീ
തളം കെട്ടിയ നിശബ്ധത
വഴി മാറിയപ്പോള്‍
ശബ്ദമുഖരിതമായീ
സ്നേഹം തുളുമ്പും ഈ വീട് !!

23 comments:

ഗീത രാജന്‍ said...

സ്നേഹം തുളുമ്പും ഈ വീട് !!

ramanika said...

its true that HOUSES ARE BUILT BY BRICKS AND HOME BY HEARTS!

എന്നും സ്നേഹം തുളുമ്പുന്ന വീടായിരിക്കട്ടെ
ഈ വീട് !

Deva Sena said...

ഒരു ദിവസം കൊണ്ട് ഒരു വീട് വീടാവുന്നില്ല.

കുഞ്ഞൂസ് (Kunjuss) said...

മക്കള്‍ എത്തിയ സന്തോഷം വരികളില്‍ നിന്നും അറിയുന്നു ഗീതാ,,,
അക്ഷരത്തെറ്റുകള്‍ ഒന്നു ശ്രദ്ധിച്ചോളൂ ട്ടോ...

ശ്രീനാഥന്‍ said...

വീടും മക്കളും തരുന്ന സ്ന്തോഷം നിറയുന്നുണ്ട് വരികളിൽ!

Jishad Cronic said...

അങ്ങനെ തുള്ളി തുളുമ്പട്ടെ... എന്നുമെന്നും...

Unknown said...

എവിടെ അലഞ്ഞാലും, എന്തൊക്കെ ലഭിച്ചാലും, ഏറെ വൈകിയാലും, വീട്ടിലേക്കു എത്തുമ്പോള്‍ മനസ്സ് നിറയുന്നത് ഞാനും അറിയാറുണ്ട്..

ഹംസ said...

കുഞ്ഞൂസ് പറഞ്ഞത് തന്നെ തനിച്ചുള്ള ജീവിതത്തിലേക്ക് മക്കള്‍ കൂട്ടിനെത്തിയ സന്തോഷം വരികളില്‍...
അഭിനന്ദനങ്ങള്‍ :)

sm sadique said...

സ്നേഹം നിറഞ്ഞ വരികളിൽ സ്നേഹം മാത്രം.
നിറയട്ടെ ….. തുളുമ്പട്ടെ…. സന്തോഷകരമാകട്ടെ ഈ വീട്.

sm sadique said...

സ്നേഹം നിറഞ്ഞ വരികളിൽ സ്നേഹം മാത്രം.
നിറയട്ടെ ….. തുളുമ്പട്ടെ…. സന്തോഷകരമാകട്ടെ ഈ വീട്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കിളിക്കൊഞ്ചലുകളും പിണക്കങ്ങളും കുസൃതികളും ഇല്ലാത്ത വീട് വീടാകുന്നില്ല.

മുകിൽ said...

സന്തോഷം കവിഞ്ഞൊഴുകുന്നു....

Kalavallabhan said...

കൊച്ചു കൊച്ചു പിണക്കങ്ങളും
വല്ല്യ വല്ല്യ ഇണക്കങ്ങളും
സ്നേഹത്തില്‍
ചാലിച്ചെഴുതിയ ചിത്രം
വീട്.

Unknown said...

വെറും ചുമരുകള്‍ അതിരുകള്‍ ആവാതെ യാകട്ടെ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

സ്നേഹചുമരുകള്‍..

അനില്‍കുമാര്‍ . സി. പി. said...

കല്ലിനും കട്ടക്കും ജീവന്‍ വെക്കുന്നത് ‘വീട്’ ഒരു ‘കുടുംബം’ ആകുമ്പോഴാണല്ലോ. ആശംസകള്‍.

MOIDEEN ANGADIMUGAR said...

നല്ല കവിത.

Unknown said...

giitha Teachere...achayanum pillerum vannathinte santhoshathila alle

Sidheek Thozhiyoor said...

ആര്‍മാദത്തില്‍ ആറാടട്ടെ ഈ വീട്...ആശംസകള്‍ .

Gopakumar V S (ഗോപന്‍ ) said...

എന്നും സ്നേഹം നിറഞ്ഞു തുളുമ്പട്ടേ...ആശംസകള്‍ ...

SUJITH KAYYUR said...

manoharamaayi...keto

Thommy said...

പുതുവത്സരാസംസകള്‍...

Echmukutty said...

ആഹാ! സന്തോഷം!