Saturday, March 19, 2011

വേരോട്ടം



ഒരു ചെറു മുളയെന്നെ

കരുതിയുള്ളു

മുള പൊന്തി ചെടിയായീ

കണ്ടതും ഒരല്‍പം മാത്രം

പിഴുതെടുത്ത് കളയാന്‍

ശ്രമിച്ചപ്പോള്‍....

പൊട്ടിക്കാന്‍ പറ്റാതെ.....

കഴിച്ചിട്ടും....കുഴിച്ചിട്ടും

എത്തിപെടാന്‍ പറ്റാത്ത

ആഴത്തില്‍ ഓടിപോയതിന്‍

വേരുകള്‍

എത്ര ശക്തമാണ് ഈ വേരോട്ടം!!! ...



22 comments:

ഗീത രാജന്‍ said...

എത്ര ശക്തമാണ് ഈ വേരോട്ടം!!! ...

ശ്രീനാഥന്‍ said...

മനസ്സിലായല്ലോ ഇപ്പോഴെങ്കിലും, മുളയായാൽ മുളയിലേ നുള്ളണമെന്ന്.പക്ഷേ അറിഞ്ഞു തന്നെ വളർത്തിയതാവും ചിലപ്പോൾ, എങ്കിൽ പിന്നെയത് അവിടെ നിന്നോട്ടെ. നന്നായി കെട്ടോ!

t.a.sasi said...

cheruthenilum
nalla kavitha.
thnx for link.

girishvarma balussery... said...

കൊള്ളാം. ഈ വീക്ഷണം നന്ന്. അങ്ങിനെ ഒന്നും വേരുകള്‍ പറിച്ചെറിയാന്‍ ആവില്ല. പല ജീവിതങ്ങളും അങ്ങിനെ ആഴത്തില്‍ വേരോടിയിട്ടാണ് കാണുന്നത്. മുള പൊട്ടുമ്പോള്‍ അറിയില്ല പലപ്പോഴും .....ഗുഡ് വര്‍ക്ക്‌.. ആശംസകള്‍ .

Sabu Hariharan said...

Good!
Think u r talking about love, relations and futile attempts to break them..

ramanika said...

ശക്തമാണ് ഈ കവിത !

SHANAVAS said...

നല്ല ശക്തിയുള്ള കുഞ്ഞു വരികള്‍.നന്നായി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ആഴത്തില്‍ പടര്‍ന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

മുളയെ ..മുളയിലേ നുള്ളണമെന്നറീയില്ലേ..
അല്ലെങ്കിൽ നമ്മുടെ ദു:സ്വഭാവം പോൽ ആയത് വേരോട്ടം നടത്തിയിരിക്കും

Unknown said...

എത്ര മാത്രം
ആഴത്തില്‍
കഴിച്ചു നോക്കിയാലും
പിഴുതെടുത്ത് കളയാനാവാത്തത്ര
വേരുകള്‍ ശക്തമാണ് !! ...

വാഴക്കോടന്‍ ‍// vazhakodan said...

എത്ര ശക്തമാണ് ഈ വേരോട്ടം!!! ..

അതിന്റെ വേരോട്ടത്തിന് കവിതയോളം ശക്തിയുണ്ട്.ആശംസകള്‍

രമേശ്‌ അരൂര്‍ said...

മനസ്സില്‍ നട്ടു പോയാല്‍ അങ്ങനെയാണ് ..നമ്മള്‍ അറിയാതെ ആഴത്തില്‍ കുഴിഞ്ഞു വേരോടും..പുറമേ കാണുകയുമില്ല ...പക്ഷെ കാലം തനിയെ കരിക്കും ...

ജയിംസ് സണ്ണി പാറ്റൂർ said...

നല്ല കവിത. നല്ലൊരു ആശയം

ഞാന്‍ ഇരിങ്ങല്‍ said...

അതങ്ങിനെയാണ് ചിലതൊന്നും പിഴുതെറിയാന്‍ പറ്റില്ല ഒരിക്കലും.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

ബ്ലോഗ് ഹെല്‍പ്പര്‍ said...

മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
ബ്ലോഗിങ്ങിനു സഹായം

comiccola / കോമിക്കോള said...

ശക്തമായി..നന്നായി..

ശങ്കര്‍ജി said...

മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു പോയത് പലതും മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ ആവില്ല..

എന്നാല്‍ അവ എത്രത്തോളം നമ്മിലുണ്ട് എന്ന് കാലം പഠിപ്പിക്കും...

വലിയ കാന്‍വാസിലെ ചെറിയ ചിത്രം..

നല്ല കെട്ടുറപ്പുള്ള കവിത...

Echmukutty said...

athe, sathyam.

അനുപമ said...

നല്ല കവിത ,ഇഷ്ടമായി..

വായന said...

:)

ഗീത said...

അങ്ങനെ വേണം ചെടിയായാൽ. ആഴത്തിൽ വേരോടണം. എങ്കിലേ നിലനിൽ‌പ്പുള്ളൂ.

Anurag said...

എത്ര ശക്തമാണ് ഈ വേരോട്ടം,കവിത വളരെ നന്നായി