Wednesday, April 13, 2011

സുഖമുള്ള നോവുകള്‍

കിണറാഴങ്ങളില്‍ കണ്ട മുഖം
കൈകുമ്പിളില്‍ കോരിയെടുക്കാന്‍
കൊതിച്ചെത്തിയ ചന്ദ്രന്‍
ആഴങ്ങളിലേക്ക് ഊര്ന്നുപ്പോയീ !

ആകാശ ചെരുവില്‍
പടര്‍ന്നു പന്തലിച്ച തീജ്വാല
സ്വന്തമാക്കനെത്തിയ
ഒരുതുണ്ട് മേഘം
തീജ്വലക്കുള്ളില്‍ മുങ്ങി പോയീ !!

പുല്‍ക്കൊടി തുമ്പിലെ
മഞ്ഞുതുള്ളി സ്വന്തമാക്കനെത്തിയ
സൂര്യ കിരണങ്ങള്‍....
മഞ്ഞുതുള്ളിക്കുള്ളില്‍
കുടിങ്ങിപോയീ....!!

അങ്ങ് ദൂരെ ഒരു പൊട്ടു
നിലവായീ ഉദിച്ച നിന്നെ
തൊട്ടെടുക്കാനെത്തിയ എന്നില്‍
നിറഞ്ഞ നിലാ വെളിച്ചത്തില്‍
എനിക്കെന്നെ നഷ്ടമായീ പോയീ !!!

28 comments:

Geetha said...

എനിക്കെന്നെ നഷ്ടമായീ പോയീ !!!

ശ്രീനാഥന്‍ said...

സുന്ദരമായിരിക്കുന്നൂ ഗീതാ, ഇനിയും ചന്രനുദിക്കട്ടേ!

ramanika said...

മനോഹരം
വിഷു ആശംസകള്‍ !

രഘുനാഥന്‍ said...

നന്നായിട്ടുണ്ട്...

മുകിൽ said...

മനോഹരമീ വിഷുക്കവിത.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

മഞ്ഞൂതുള്ളിക്കുള്ളിൽ കുടൂങ്ങിയ കിരണം....!
ഒപ്പം

“വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
കമലാനേത്രനും ...
വിഷുപ്പക്ഷിയില്ലിവിടെ
കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
വിഷുക്കൈനീട്ടം കൊടുക്കുവാന്‍
വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
വിഷു വിഷെസ് മാത്രം !“

SAJAN S said...

നന്നായിട്ടുണ്ട്

Kalavallabhan said...

കവിത ഇഷ്ടമായി
തിരക്ക് കൂടുതലായതിനാലായിരിക്കാം അങ്ങിങ്ങ് ചില അക്ഷര തെറ്റുകൾ. തിരുത്തണം.

Manoraj said...

കവിത ഇഷ്ടമായി. എവിടെയോ കേട്ട വരികള്‍.. ഞാന്‍ ഓടി :)‌ ഈ നോവുകള്‍ക്ക് ഒരു 6 മാര്‍ക്ക് തരാം..

Sabu M H said...

നന്നായിരിക്കുന്നു.

ഒന്നു കൂടി..
നിന്നെ പ്രണയിക്കുവാൻ വന്ന ഞാൻ,
നിന്നിലലിഞ്ഞു പോയി..

Sapna Anu B.George said...

നന്നായിട്ടുണ്ട്...................Keep it up

the man to walk with said...

Nashtaswargangal..

Best Wishes

പാവപ്പെട്ടവന്‍ said...

സ്വയംനഷ്ടപ്പെട്ട ബോധം ഉണ്ടാകുന്നതു സാമൂഹ്യജീവിതം വെടിയുമ്പോഴാണ് .എന്തുകൊണ്ട് സ്വകാര്യദുഖങ്ങൾ മറക്കാൻ സാമൂഹ്യമനസ്സിലേക്ക് ഇറങ്ങി വന്നുകൂടാ.. ലോകത്തെ മുക്കാൽശതമാനം ജനം ശുദ്ധജലത്തിനും ഭക്ഷണത്തിനും വേണ്ടി അലയുകയാണ് .അതു സംഭവിച്ചതു വ്യക്തികളിൽ സ്വകാര്യതയിലേക്ക് മടങ്ങിയതു കൊണ്ടാണ്.

ബിഗു said...

നല്ലകവിത ആശംസകള്‍

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍...ആശംസകള്‍...

khader patteppadam said...

നിലാവെളിച്ചം പോലെ...

Anonymous said...

നഷ്ട്ടങ്ങളുടെ കണക്കു മാത്രമാണല്ലോ സഹോദരീ പോയീ എന്നതിന് പകരം പോയ്.. എന്നു പോരെ കവിതയാകുമ്പോ ഇത്തിരി കൂടി നന്നാകുക അങ്ങിനെയുള്ള പ്രയോഗങ്ങളല്ലെ .. തെറ്റാണെങ്കിൽ ക്ഷമുക്കണംട്ടോ അറിവില്ലായ്മയിലെ അവിവേകം എതായാലും വരികളിലെ അർത്ഥതലങ്ങൾ നന്നായിട്ടുണ്ട്.. ആശംസകൾ..

K@nn(())rAn-കണ്ണൂരാന്‍..! said...

@@
ടീച്ചറെ,
കിണറും കടലും മേഘവും മഞ്ഞും ചന്ദ്രനും ദാസനും വിജയനും ടീച്ചര്‍ക്ക് നഷ്ട്ടപ്പെട്ടാലും കണ്ണൂരാനെ നഷ്ട്ടപ്പെടാന്‍ ഇടയാക്കരുത്.
Mail വിടും. അപ്പോള്‍ 'കല്ലിവല്ലി'യിലേക്ക് വാ. വിശേഷമുണ്ട് പറയാന്‍.

**

junaith said...

നാമറിയാതെ എത്രയാണ് നഷ്ടങ്ങള്‍ ...കയ്യിലെത്തും എന്ന് കരുതുന്ന നിമിഷത്തില്‍ അകന്നകന്നു പോകുന്നവ എത്രയെത്രയാണ് ..

Geetha said...

എന്നെ വായിച്ച, അഭിപ്രങ്ങള്‍ അറിയിച്ച എല്ലാ പ്രിയ കൂട്ടുക്കാര്‍ക്കും നന്ദി...:)
വളരെയേറെ സന്തോഷം...
@ശ്രീനാഥ് മാഷെ...ആദ്യ വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി...
@സാബു... ആത് തന്നെയാണ് അവസാന വരികളില്‍...
പ്രണയത്തിന്റെ വിവിധ തലങ്ങള്‍ !!
@പാവപെട്ടവന്‍....
പ്രണയം ഒരുപക്ഷെ നഷ്ടപെടല്‍ ആയിരിക്കാം....
സുഖമുള്ള ഒരു വേദനയല്ലേ പ്രണയം....?
അതാണ് ഇവിടെ ഞാന്‍ പറയാന്‍ ഉദേശിച്ചത്‌ കേട്ടോ.
വിഷയം വ്യക്തിപരമായി പോകുന്നുണ്ട് ....
സത്യമായിരിക്കാം....സമൂഹത്തിലേക്കു കൂടുതല്‍ ഇറങ്ങി
ചെല്ലാന്‍ തീര്‍ച്ചയായും ശ്രമിക്കാം
@ഉമ്മു അമ്മാര്‍....
ഒരുപക്ഷെ കവിതയുടെ കാര്യത്തില്‍ വല്ല്യ ധാരണകള്‍ ഒന്നും
ഇല്ലാത്തതു കൊണ്ടാവും എന്തായാലും ഇതൊരു തെറ്റായീ
തോന്നിയില്ല....കവിതയുടെ അര്‍ത്ഥതലങ്ങള്‍ ഇഷ്ടമായീ എന്നതില്‍ സന്തോഷം

Nazar said...

Nannayittundu teacher.

MyDreams said...

എല്ലാം പോയോ ......കവിതയില്‍ മുഴുവന്‍ പോയതിനെ കുറിച്ച ആണ് പറയുന്നത്
അത് കൊണ്ട് തന്നെ ഈ കവിത വായിച്ചു മനസ്സില്‍ ഉള്ളത് കൂടി പോയി

ഗീത said...

ഇഷ്ടപ്പെട്ടതിൽ അലിഞ്ഞില്ലാതാകുമ്പോഴാണല്ലോ പ്രണയം സഫലമാകുന്നത്. കവിത നന്നായിട്ടുണ്ട്.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...
This comment has been removed by the author.
വീ കെ said...

നഷ്ട്ടങ്ങളുടെ കണക്കു മാത്രമാണല്ലോ....
മനോഹരം...
ആശംസകള്‍...

Echmukutty said...

നഷ്ടങ്ങൾ മാത്രമെങ്കിലും........
കവിത ഇഷ്ടമായി.

lekshmi. lachu said...

കവിത ഇഷ്ടമായി.

ഭാനു കളരിക്കല്‍ said...

മനോഹരം