Monday, May 9, 2011

ഒടുവിലത്തെക്കായീ !!!



ഇടയ്ക്കിടെ കൊതിപ്പിക്കാന്‍
ഓടിയെത്തും എന്നരുകില്‍ ....
കണ്ടു നിറയും മുന്‍പേ
മറഞ്ഞു പോകുന്നു നീ
മരുഭൂമിയിലെ മഴ പോലെ!!

ചോറിനോടൊപ്പം വിളമ്പിയ
ഇഷ്ടപെട്ട മീന്‍ കഷണം
ഒടുവില്‍ വരെ കരുതി വക്കും
കുട്ടിയെ പോലെ
എന്നുള്ളിലെ പ്രണയം
ഞാനെന്നും കരുതി വച്ചു
ഒടുവിലത്തെക്കായീ !!!

പുഴയില്‍ കണ്ടെത്തിയ
പുഴമനസൊഴുകിയത്
നിന്നില്‍ ഒളിപ്പിച്ചൊരു
സ്നേഹകടലിന്റെ
ആഴങ്ങളിലേക്കായിരുന്നു
എന്നിട്ടും
സാധ്യമാകത്തൊരു ലയനമായീ
പിന്നോട്ട് തിരിച്ചോഴുക്കുന്നോ
നൂലില്‍ കോര്‍ത്തെടു ത്തൊരു
ജീവിത ഭാരം!!


15 comments:

ഗീത രാജന്‍ said...

പുഴയില്‍ കണ്ടെത്തിയ
പുഴമനസൊഴുകിയത്
നിന്നില്‍ ഒളിപ്പിച്ചൊരു
സ്നേഹകടലിന്റെ
ആഴങ്ങളിലേക്കായിരുന്നു

Sabu Hariharan said...
This comment has been removed by the author.
Sabu Hariharan said...

"നൂലില്‍ കോര്‍ത്തെടു ത്തൊരു
ജീവിത ഭാരം!! "
അവസാനത്തെ രണ്ടു വരികൾ വേണ്ടായിരുന്നു..അധികപറ്റ്‌!

ഗുണപാഠം:
മീൻ കഷ്ണം കിട്ടിയാൽ ഉടൻ തന്നെ കഴിക്കുക..കരുതി വെയ്ച്ചാൽ ഇതാവും സംഭവിക്കുക..അതു സ്നേഹമായാലും, മീൻ കഷ്ണമായാലും..

"പുഴയില്‍ കണ്ടെത്തിയ
പുഴമനസൊഴുകിയത് "
ആരു കണ്ടെത്തിയ കാര്യമാണ്‌ പറയുന്നത്‌ ?..

ഇതു അനുഭവമല്ലെന്നു വിശ്വസിക്കുന്നു..

Sabu Hariharan said...
This comment has been removed by the author.
കുസുമം ആര്‍ പുന്നപ്ര said...

ചോറിനോടൊപ്പം വിളമ്പിയ
ഇഷ്ടപെട്ട മീന്‍ കഷണം
ഒടുവില്‍ വരെ കരുതി വക്കും
കുട്ടിയെ പോലെ
ha..ha .. kollam geetha

Anurag said...

ഇടയ്ക്കിടെ കൊതിപ്പിക്കാന്‍
ഓടിയെത്തും എന്നരുകില്‍ ....
കണ്ടു നിറയും മുന്‍പേ
മറഞ്ഞു പോകുന്നു നീ
മരുഭൂമിയിലെ മഴ പോലെ!!കവിത കൊള്ളാം

Muralee Mukundan , ബിലാത്തിപട്ടണം said...

എന്നുള്ളിലെ പ്രണയം
ഞാനെന്നും കരുതി വച്ചു
ഒടുവിലത്തെക്കായീ !

SHANAVAS said...

കവിത അസ്സല്‍ ആയി.ആശംസകള്‍.

SAJAN S said...

ഇഷ്ടമായി

വാഴക്കോടന്‍ ‍// vazhakodan said...

എന്നിട്ടും
സാധ്യമാകത്തൊരു ലയനമായീ
പിന്നോട്ട് തിരിച്ചോഴുക്കുന്നോ??

ഒള്ളതാണോ? :)
കൊള്ളാം

MOIDEEN ANGADIMUGAR said...

എന്നുള്ളിലെ പ്രണയം
ഞാനെന്നും കരുതി വച്ചു
ഒടുവിലത്തെക്കായീ !!!

(ഗീത ഒരുവട്ടം ഈ വഴി വരൂ.
www.moideenangadimugar.blogspot.com)

വീകെ said...

'ചോറിനോടൊപ്പം വിളമ്പിയ
ഇഷ്ടപെട്ട മീന്‍ കഷണം
ഒടുവില്‍ വരെ കരുതി വക്കും
കുട്ടിയെ പോലെ'

എന്റെ മക്കൾ മാത്രമേ അങ്ങനെ ചെയ്യുള്ളുവെന്നാണു ഞാൻ കരുതിയത്..! പക്ഷേ, അങ്ങനെയല്ലെന്ന് ഇപ്പോൾ മനസ്സിലായി....!!?

കവിത നന്നായിരിക്കുന്നു...
ആശംസകൾ....

Anonymous said...

വരികൾ നന്നായി... പ്രണയം മനസ്സിലൊളിപ്പിച്ചു വെച്ച്പ്രണയിക്കുന്നവരെ നിരീക്ഷിക്കാൻ ഒരു രസമല്ലെ.. ആരോടും പറയാതെ....... പക്ഷെ അവസാനം മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി എന്ന ഗതിവരാതെ നോക്കണം എന്നേയുള്ളൂ......(ആ മീൻ കഷണം ഞാനും മൂടിവെക്കുമായിരുന്നൂട്ടോ അവസാനം മറ്റുള്ളവരെല്ലാം കഴിച്ചു കഴിഞ്ഞിട്ട് കഴിക്കാൻ )

വാല്യക്കാരന്‍.. said...

താനാളു കൊള്ളാലോ എവിടുന്നു വരുന്നു ഇതൊക്കെ??
ഉസ്സാറായിട്ടുണ്ട്

Sidheek Thozhiyoor said...

പ്രണയത്തിന്റെ മാസ്മരികത നിറഞ്ഞ വരികള്‍ ഇഷ്ടമായി.