Sunday, August 14, 2011

അരികിലെത്തുന്ന ദൂരങ്ങള്‍..



രാകി മിനുക്കി, മൂര്‍ച്ച കൂട്ടി
കൊണ്ട് നടക്കുന്നുണ്ട്
ഒരു തുണ്ട് വെയിലിനെ,
ഇടവഴിയില്‍ വീണുകിടക്കും
ഇരുട്ടിനെ മുറിച്ചെടുക്കാന്‍!

മണ്ണില്‍ ചെവിചേര്‍ത്തു-
വച്ചാല്‍ കേള്‍ക്കുന്നുണ്ട് ‍
ഒരു തുള്ളി വെള്ളത്തിനായീ
പരതുന്ന വേരുകളുടെ
വിശപ്പിന്റെ നിലവിളിയൊച്ച‍
തൊട്ടടുത്തെന്ന പോലെ !

പാലം മുറിച്ചു വന്നൊരു കുന്നു ‍
പതഞ്ഞൊഴുകുന്ന ശാന്തതയിലേക്ക്
ഇറങ്ങി നടന്നതു ആഴങ്ങളുടെ
ദൂരം ഇല്ലാതാക്കുവാന്‍!!

മറവിയുടെ കപ്പല്‍ കയറി
ദേശാടനത്തിനു പോയൊരു
ജീവിതം മഴയുടെ കൈപിടിച്ച്
മടങ്ങിയെത്തിയപ്പോള്‍
കാത്തിരുന്നു ഉണങ്ങി
വീണുപോയൊരു മരം!!

പഴമയുടെ മുറ്റത്ത്‌
ചാരുകസ്സെരയില്‍ ചാഞ്ഞു
കിടപ്പുണ്ടൊരു പ്രതാപം
ദൂരങ്ങള്‍ പിന്നിടാന്‍അവള്‍
ഇറങ്ങി കിടന്ന പാളത്തില്‍!!

(വര്‍ത്തമാനം ആഴ്ചപതിപ്പ് )

23 comments:

ഗീത രാജന്‍ said...

അരികിലെത്തുന്ന ദൂരങ്ങള്‍..

omar khayam said...

കാത്തിരുന്ന്‍ ഉണങ്ങി പോയ മരങ്ങള്‍
തളിര്‍ക്കുമോ...വീണ്ടും..
ദൂരങ്ങള്‍ താണ്ടാന്‍.....മതിയാവുമോ..
പാളങ്ങള്‍....?

സ്നേഹിത said...

very nice

Unknown said...

ഗീത, നല്ല കല്പ്പനകള്‍...ഭാവനകള്‍
നന്നായിട്ടുണ്ട്...ഭാവുകങ്ങള്‍...!

കുഞ്ഞൂസ് (Kunjuss) said...

നല്ല കവിത...!

Manoraj said...

വര്‍ത്തമാനത്തില്‍ വായിച്ചിരുന്നു. നന്നായിട്ടുണ്ട്.

Sidheek Thozhiyoor said...

ദൂരങ്ങള്‍ താണ്ടാന്‍ ഈ പാളങ്ങള്‍ തന്നെ തുണയാവട്ടെ.

പകല്‍കിനാവന്‍ | daYdreaMer said...

good

Arjun Bhaskaran said...

nannaayittundu

വീകെ said...

ആശംസകൾ...

yousufpa said...

നല്ല കവിത ഇഷ്ടപ്പെട്ടു.

ഷൈജു.എ.എച്ച് said...

നല്ല കവിത...ഇഷ്ടപ്പെട്ടു.

www.ettavattam.blogspot.com

Unknown said...

നന്നായിട്ടുണ്ട്

Vipin K Manatt (വേനൽപക്ഷി) said...

മടങ്ങിയെത്തിയപ്പോള്‍
കാത്തിരുന്നു ഉണങ്ങി
വീണുപോയൊരു മരം!

നല്ല കവിത..ഇഷ്ടപ്പെട്ടു.

ഷാജു അത്താണിക്കല്‍ said...

പാലം മുറിച്ചു വന്നൊരു കുന്നു ‍
പതഞ്ഞൊഴുകുന്ന ശാന്തതയിലേക്ക്
ഇറങ്ങി നടന്നതു ആഴങ്ങളുടെ
ദൂരം ഇല്ലാതാക്കുവാന്‍

ആശംസകൾ...

Vp Ahmed said...

ഇഷ്ടായി

ശ്രീനാഥന്‍ said...

നല്ല കവിത. ഇഷ്ടമായി.

the man to walk with said...

Super Geetha...
Best wishes

lekshmi. lachu said...

valare ere eshtapettu..

Muralee Mukundan , ബിലാത്തിപട്ടണം said...

മുമ്പ് വായിച്ചതാണെന്ന് തൊന്നുന്നൂ

അനശ്വര said...

നല്ല വരികള്‍..കൊള്ളാം..

നന്ദിനി said...

നന്നായിരിക്കുന്നു

ഗീത രാജന്‍ said...

Priya changathimare enne vayichu abhiprayam ariyicha ellavarkkum nandi..nalla vakkukalkku..santhosham!!