Sunday, August 21, 2011

ഓണകാഴ്ച


ഓര്‍മയുടെ കൈ വിടുവിച്ചു
അനാഥത്വത്തിലേക്ക് പടിയിറങ്ങി
പോയൊരു ഓണം
വല്ലാതെ തിരയുന്നുണ്ട്
ഒരു തുണ്ട് തുമ്പ പൂവിനായീ
പിണങ്ങി പോയൊരു
ഐശ്വര്യത്തെ മടക്കി വിളിക്കാന്‍!

സ്വീകരണ മുറിയില്‍
ചിത്രങ്ങളായീ തൂങ്ങിയ
തെറ്റിയും മന്ദാരവും തുളസിയും
സദ്യ ഒരുക്കി കാത്തിരുന്നു
ഒരിക്കലും വിരുന്നു വരാത്ത
ഒരു ഓണത്തപ്പനുവേണ്ടി!

ബാല്യത്തിന്റെ   തെക്കിനിയില്‍ \
ബന്ധിക്കപ്പെട്ട അത്തപ്പൂക്കളം
തുള്ളാനെത്തുന്ന തുമ്പികളെ
കാത്തിരുന്നു ഉറങ്ങി
പോയിട്ടുണ്ടാവും!

കൂട്ടുകൂടാന്‍  എത്തിയ
പുലി കളിയും  തലപന്തുകളിയും
കമ്പ്യൂട്ടര്‍ ഗെയിമില്‍ കുടുങ്ങിപോയ
കുട്ടികളെ കാത്തിരുന്നു
പറമ്പില്‍ തന്നെ ഉറങ്ങി വീണു!!

അപ്പോഴും ഉറങ്ങാതെ
ബിവറേജ് ക്യുവില്‍
കാത്തു നില്‍പ്പുണ്ട്
ആഘോഷ തിമര്പ്പോടെ
ഒരോണം !!

(മലയാളസമീക്ഷ - ഓണപതിപ്പ് )

10 comments:

ഗീത രാജന്‍ said...

ആഘോഷ തിമര്പ്പോടെ
ഒരോണം !!

മുകിൽ said...

enthokeyayalum onathinte polippinu namuku kuravillallo!
nannayi kavitha.

ASOKAN T UNNI said...

ഗീത, ഇതേ ആശയം തന്നെ
ഏതെങ്കിലും ഒരു താളത്തിൽ
എഴുതിയിരുന്നെങ്കിൽ......

SHANAVAS said...

അതെ,ഇപ്പോള്‍ ഓണം ബെവേരെജ് ക്യുവില്‍ ആണ്..നല്ല ഭാവന..ക്യുവില്‍ അല്ലാത്ത ഓണാശംസകള്‍..

ശ്രീനാഥന്‍ said...

ശരി തന്നെ ഗീതേ, മറ്റൊരോണം ഉണ്ടായിരുന്നു അല്ലേ, തുമ്പപ്പൂവോണം. നന്നാറ്യി വരികൾ!

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ബീവറേജ് ഓണമൊമൊക്കെ ഉന്തുട്ടോണം...

നമ്മുടെയൊക്കെ ചെറുപ്പത്തിൽ നമ്മളാഘോഷിച്ച ഓണമാണോണം അല്ലേ ഗീതാജി

മാണിക്യം said...

മറുനാട്ടിലായത് കൊണ്ടാവണം ഓണം മനസ്സില്‍ പൂക്കളമിട്ട് നില്പുണ്ട്, ഇവിടെ ഈ വാരാന്ത്യത്തില്‍ ഓണാഘോഷമാണ്,
ഓണം ഏതോ അനുഗ്രഹം കൊണ്ട് ഈ മറുനാട്ടില്‍ കൂടെയുണ്ട് . എല്ലാവരും ഒന്നിച്ചിരുന്ന് ഒരൂണും പിന്നെ മറ്റ് കലാപരിപാടികളും..." അപ്പോഴും പറയും "ഹോ നാട്ടിലെ ചെറുപ്പത്തിലെ ഓണം...!!"ആ ഓര്‍മ്മയില്‍ ജീവിക്കുന്നതിനോപ്പം മക്കള്‍ക്ക് മാവേലിയും ആര്‍പ്പും കുരവയും ഓണപ്പാട്ട് കൈകൊട്ടിക്കളി പുലികളി പൂക്കളം പിന്നെ ഗംഭീരമായ ഓണസദ്യയും കാട്ടി കൊടുക്കുന്നു.
ഗീതേ "ഓണകാഴ്ച" നന്നായി.

dilshad raihan said...

manoharamayirikkunnu ashamsakal
plzz search for me
raihan7.blogspot.com

dilshad raihan said...

manoharamayirikkunnu ashamsakal
plzz search for me
raihan7.blogspot.com

ദൃശ്യ- INTIMATE STRANGER said...

നന്നായി ആശംസകള്‍