Monday, September 5, 2011

മഴയനക്കങ്ങള്‍


ഉഞ്ഞാലാടി പോകും  വൈകുന്നേരം
കൊണ്ടുപോയൊരു പകലിനെ 
ഒളികണ്ണുകൊണ്ട്  നോക്കുന്നുണ്ടു 
വെളിച്ചം  അടര്‍ന്നു പോയൊരു നക്ഷത്രം!!

പൂച്ച കുഞ്ഞു പോലെ
ഒച്ച  കേള്‍പ്പിക്കാതെ
വിരുന്നു വരുന്നുണ്ടൊരു രാത്രി
കാലത്തിന്റെ  തുന്നികെട്ടിയ
സഞ്ചിയൊന്നു തുറക്കനായീ !

പുറത്തു ചാടിയ പുസ്തകകെട്ടു...
മാറിന്റെ ചൂട് പറ്റി ചേര്‍ന്നിരുന്ന
പ്രതീക്ഷയെ ഓര്‍മിപ്പിച്ചു....
വിശപ്പിന്റെ നാളുകളെ
പൂട്ടിയിട്ട  അറയിപ്പോള്‍
മലര്‍ക്കെ തുറന്ന് കിടക്കുന്നു......
തേച്ചു മിനുക്കി സൂക്ഷിച്ചു
വച്ചൊരു സായാഹ്നം
പായല്‍ പിടിച്ചു ഇരുണ്ടു
പോയിരിക്കുന്നു.....
ഒളിച്ചോടി പോയ കവിതകള്‍
വെളിച്ചം കാണാതെ ഇരുട്ടില്‍...!!

വിരുന്നുവന്ന രാത്രി കൊണ്ട് പോയതോ 
കറുത്തിരുണ്ട്‌ പെയ്യാന്‍
തയ്യാറായി  തൂങ്ങി നിന്നൊരു 
ഉറക്കത്തെയുമായിരുന്നു
കാറ്റ് കൊണ്ടുപോകും
മഴയനക്കങ്ങള്‍  പോലെ....!!

(മാധ്യമം വര്ഷികപതിപ്പ്)

25 comments:

ഗീത രാജന്‍ said...

ഇപ്പോള്‍ ഒരു മഴപെയ്യുകയാണ്
അതിന്റെ കുളിര് പകരുന്നുണ്ട്
മനസ്സിലും!!

എന്റെ എല്ലാ പ്രിയപ്പെട്ട ചങ്ങതിമാരോടും
പങ്കു വക്കുയാണ് സന്തോഷം!

Unknown said...

ഓരോ മഴതുളിയും നമ്മളില്‍ ഒരായിരം
കുളിര് പകരുന്നുണ്ടാവും

yousufpa said...

ഇത് ഞാൻ മാധ്യമത്തിൽ വായിച്ചിരുന്നു.
ഇഷ്ടപ്പെട്ട കവിത.

sm sadique said...

ഓരോ മഴയനക്കങ്ങളും മനസ്സിൽ ഒരായിരം സുന്ദര സ്വപ്നങ്ങളാകുന്നു.......... മനസ്സിൽ മഴ പെയ്യുന്നു.......

Anees Hassan said...

gr8 news.....
ഇപ്പോള്‍ ഒരു മഴപെയ്യുകയാണ്
അതിന്റെ കുളിര് പകരുന്നുണ്ട്
മനസ്സിലും!!

asmo puthenchira said...

mazhyude jeevitha choodaanu e kavitha.

Manoraj said...

മഴയുടെ നിറവ്... കവിത ഇഷ്ടമായി. പക്ഷെ, ഗീത ടീച്ചറുടെ ഇതിലും മികച്ച കവിതകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്.

എന്തായാലും അച്ചടിയുടെ ലോകത്ത് നമുക്കിടയിലുള്ളവരെ കാണുമ്പോള്‍ ഉണ്ടാവുന്ന വലിയ സന്തോഷം. അത് പറഞ്ഞറിയിക്കാന്‍ വയ്യ. ഹൃദയം നിറഞ്ഞ ആശംസകള്‍

കുഞ്ഞൂസ് (Kunjuss) said...

ഹൃദയം നിറഞ്ഞ ആശംസകള്‍....

സ്നേഹിത said...

കവിത ഇഷ്ടമായി.

ആശംസകള്‍....

ശ്രീനാഥന്‍ said...

വളരെ സന്തോഷം, മഴക്കാലത്ത് കവിതയുടെ അനക്കങ്ങളിൽ.

Kalavallabhan said...

“ഒളിച്ചോടി പോയ കവിതകള്‍
വെളിച്ചം കാണാതെ ഇരുട്ടില്‍...!!“

വെളിച്ചം കാണുന്ന കവിതകൾ
വേനലിൽ പെയ്തൊരു മഴപോലെ ...

ഓണാശംസകൾ

the man to walk with said...

Best wishes

രമേശ്‌ അരൂര്‍ said...

നന്നായിട്ടുണ്ട് ,,,സന്തോഷം ..ആശംസകള്‍ :)

ഷൈജു.എ.എച്ച് said...

മനോഹരം..നല്ല വരികള്‍..വളരെ ഇഷ്ട്ടമായി. എഫ് ബി വഴിയാണ് ഇങ്ങു എത്തിയത്. എന്റെ ഓണാശംസകള്‍ നേരുന്നു..സകുടുംബം ആഘോഷിക്കുക.

www.ettavattam.blogspot.com

drkaladharantp said...

വെളിച്ചം അടര്‍ന്നു പോയൊരു നക്ഷത്രം ഒളികണ്ണിട്ടു നോക്കുമ്പോഴാണ് കവിത പിറക്കുക

baijumerikunnu said...

മാധ്യമത്തില്‍ വായിച്ചിരുന്നു , നല്ല കവിത
ആശംസകള്‍..........

Junaiths said...

നന്നായിരിക്കുന്നു ഈ മഴയനക്കങ്ങള്‍...
കൂടെ നന്മയും സ്നേഹവും നിറഞ്ഞ പോന്നോണാശംസകള്‍
സസ്നേഹം
ജുനൈദ്.

വീകെ said...

ഓണാശംസകൾ...

വേണുഗോപാല്‍ said...

തേച്ചു മിനുക്കി സൂക്ഷിച്ചു വച്ചൊരു സായാന്ഹം പായല്‍ പിടിച്ചു ഇരുണ്ടുപോയിരിക്കുന്നു.... ആശംസകള്‍

Anonymous said...

nannai........
Welcome to my blog
nilaambari.blogspot.com
if u like it follow and support me

Vp Ahmed said...

ഇഷ്ടായി ട്ടോ

പൈമ said...

മാധമത്തില്‍ ഞാന്‍ വായിച്ചിരുന്നു ചേച്ചി
നന്നായിരിക്കുന്നു paima

ഭാനു കളരിക്കല്‍ said...

മഴയനക്കങ്ങളില്‍ കവിതയുടെ ഈശലുകല്

Echmukutty said...

njaan maadhymathil kandirunnu. Ishtamai.

Madhu said...

congratz..for award