പുകക്കാടുകളില്‍ പതുങ്ങി
തിരക്കിന്റെ വേഷങ്ങള്‍
അഴിച്ചു വച്ചു ഒരു നിമിഷം
നിശ്ചലമാകുന്ന വേഗത!
പ്രതാപങ്ങളുടെ തട്ടിന്പ്പുറങ്ങളില്
പച്ചപ്പുകള്‍ തേടി കുതിച്ചു
പായും മനസ്സുകള്‍ പോലും
നിശ്ചലം മഞ്ഞപ്പോലെ!!
ചില അനുസരണക്കെടുകള്
മുറിച്ചു കടക്കുന്നുണ്ട്
ഒരു കാലത്തെ തന്നെ
തട്ടിത്തെറിപ്പിച്ചു
ഇടിച്ചു കയറി പോകുന്നുണ്ട്
ചരിത്രത്തിന്റെ എടുകളിലേക്ക്!!
സിന്ധൂര രേഖയിലെ
ചുവപ്പിനെ പിന്തള്ളി
കണ്ണിലെ തിളക്കങ്ങള്‍
മഞ്ഞയായി അടയാളപെടുത്തി
മനസിന്റെ പച്ചയിലേക്ക്
ഓടി കയറും പ്രണയം പോലെ!!
============================== =
varthamanam azhchapathippu February 2012
============================== =======
10 comments:
മനസിന്റെ പച്ചയിലേക്ക്
ഓടി കയറും പ്രണയം പോലെ!!
നല്ല കവിത! സിന്ദൂരമാക്കുമല്ലോ!
nalla varikal
നല്ല വരികള്‍ ആശംസകള്‍.
പച്ചപ്പിലേക്ക് പ്രണയം പോലെ....
സിന്ദൂര രേഖകള്‍ക്ക് തടുക്കാന്‍ ആവാത്ത പ്രണയം...! നല്ല വരികള്‍ ആശംസകള്‍
നന്നായി :)
ചില അനുസരണക്കെടുകള്
മുറിച്ചു കടക്കുന്നുണ്ട്
ഒരു കാലത്തെ തന്നെ
തട്ടിത്തെറിപ്പിച്ചു
ഇടിച്ചു കയറി പോകുന്നുണ്ട്
ചരിത്രത്തിന്റെ എടുകളിലേക്ക്!!
നല്ല observations....
ചുവന്നു തുടുത്ത പ്രണയം.... കൂടുതലൊന്നും പറയാനില്ല.... ആദ്യത്തെ കമ്മന്റ് പോലെ മനസ്സിന്റെ പച്ചയിലേയ്ക്ക് ഓടിക്കയറും പ്രണയം പോലെ.... പെട്ടെന്നു സംഭവിയ്ക്കുന്നൊരു പ്രണയം... ആശംസകള്‍ ... പിന്നെ മാം സാഹിത്യ അവാര്‍ഡ് കരസ്ഥമാക്കിയതിനു പ്രത്യേകം സ്നേഹാശംസകള്‍ ....!!
അവാർഡ് ലഭിച്ചതിന് അഭിനന്ദനങ്ങൾ!
Post a Comment