Sunday, March 4, 2012

നിഴല്‍




നിഴലുകള്‍ ചലിക്കുന്നു     
ചുരുങ്ങുന്നു വളരുന്നു
വികാരങ്ങളൊന്നും
പ്രകടിപ്പിച്ചു കണ്ടതേയില്ല !

ഈ നിഴലവാന്‍ കൊതിച്ചാണ്
വികാരങ്ങളൊക്കെ  
പെറുക്കിയെടുത്തു 
പൊതിഞ്ഞു കെട്ടി
നിരാശയുടെ കടലില്‍
എറിഞ്ഞു കളഞ്ഞത്!!

മടങ്ങിയെത്തിയപ്പോള്‍
എന്നെയും കാത്തെന്ന പോലെ
പെയ്യാന്‍ തയ്യാറായി കണ്ണുകള്‍
ഒരു സ്നേഹസ്പര്‍ശം
കൊതിച്ചു മനസ്
ഒരു ചിരികൊണ്ട് മൂടിയ
അധരങ്ങള്‍.......!!

ഹോ!! ഇവരെന്നെ ഒരു
നിഴലാവാന്‍  കൂടി
സമ്മതിക്കില്ലല്ലോ!!!


8 comments:

റിയ Raihana said...

മടങ്ങിയെത്തിയപ്പോള്‍
എന്നെയും കാത്തെന്ന പോലെ
പെയ്യാന്‍ തയ്യാറായി കണ്ണുകള്‍
ഒരു സ്നേഹസ്പര്‍ശം
കൊതിച്ചു മനസ്
ഒരു ചിരികൊണ്ട് മൂടിയ
അധരങ്ങള്‍.......!!

ഹോ!! ഇവരെന്നെ ഒരു
നിഴലാവാന്‍ കൂടി
സമ്മതിക്കില്ലല്ലോ!!!nalla varikal

Joy Varghese said...

എന്തിനാ നിഴലാവുന്നത് ..പ്രസന്നമായ ഈ ലോകത്ത്

khaadu.. said...

ഹോ!! ഇവരെന്നെ ഒരു
നിഴലാവാന്‍ കൂടി
സമ്മതിക്കില്ലല്ലോ!!!

Unknown said...

സമ്മതിക്കുന്നില്ല അല്ലെ :)

Vinodkumar Thallasseri said...

നിഴല്‍നാടകം

കൊച്ചുബാബുവിന്റെ ബ്ലോലോകം said...

Well verse one
thanks
Keep writing
APK

Echmukutty said...

കൊള്ളാം, ഇഷ്ടമായി. വരികൾ.

Habeeba said...

നന്നായിരിക്കുന്നു! തര്‍ജ്ജനി വഴിയാണ് ഇവിടെ എത്തിയത് 'അലങ്കാര വൃക്ഷം'വളരെ നന്നായി