നിന്നെ കാണുമ്പോഴൊക്കെ
ചെവി പൊത്തി കണ്ണുപൊത്തി
വാ പൊത്തിയ ബിംബങ്ങളെ
ഓര്‍മിച്ചു ഞാന്‍
കരയാതെ നീ പിറന്നപ്പോള്‍
വിരിഞ്ഞതൊക്കെ കണ്ണീര്‍ പൂക്കള്‍
വിരല്‍ തുമ്പിലെ നൂല്‍ ബന്ധത്തില്‍
ചലിക്കും പാവയെ പോലെ
നിന്റെ ചലനങ്ങള്‍
ചിലപ്പോള്‍ നീ കരഞ്ഞു
ചിലപ്പോള്‍ നീ ചിരിച്ചു
എന്തിനെന്നു പോലും അറിയാതെ
നിശബ്ദതയുടെ തടവറ
ഭേദിച്ച് എത്തി നോക്കും
നിന്റെ മൊഴികള്‍
തത്തമ്മ പെണ്ണിന്റെ
മറുവാക്ക് പോലെ
ആവര്‍ത്തിച്ചിരുന്നു
നിന്റെ വഴികള്‍ പിന്തുടര്‍ന്ന്
നിന്നിലേക്ക് എത്തിച്ചേരാന്‍
ഞാന്‍ ശ്രമിച്ചപ്പോഴൊക്കെ
നിസഹായത ചാട്ടുളിയായീ
തുളഞ്ഞു കയറുന്നത് ഞാന്‍ അറിഞ്ഞു
നീ തീര്‍ത്തൊരു ലോകത്തിലേക്ക്
നീ നടന്നു മറഞ്ഞപ്പോള്‍
ചലനമറ്റു നോക്കി നില്‍ക്കാനേ
എനിക്ക് കഴിഞ്ഞുള്ളൂ....!!!
Published in തര്‍ജ്ജനി, ഒക്ടോബര്‍ 2010, Volume 6, No. 10
ചെവി പൊത്തി കണ്ണുപൊത്തി
വാ പൊത്തിയ ബിംബങ്ങളെ
ഓര്‍മിച്ചു ഞാന്‍
കരയാതെ നീ പിറന്നപ്പോള്‍
വിരിഞ്ഞതൊക്കെ കണ്ണീര്‍ പൂക്കള്‍
വിരല്‍ തുമ്പിലെ നൂല്‍ ബന്ധത്തില്‍
ചലിക്കും പാവയെ പോലെ
നിന്റെ ചലനങ്ങള്‍
ചിലപ്പോള്‍ നീ കരഞ്ഞു
ചിലപ്പോള്‍ നീ ചിരിച്ചു
എന്തിനെന്നു പോലും അറിയാതെ
നിശബ്ദതയുടെ തടവറ
ഭേദിച്ച് എത്തി നോക്കും
നിന്റെ മൊഴികള്‍
തത്തമ്മ പെണ്ണിന്റെ
മറുവാക്ക് പോലെ
ആവര്‍ത്തിച്ചിരുന്നു
നിന്റെ വഴികള്‍ പിന്തുടര്‍ന്ന്
നിന്നിലേക്ക് എത്തിച്ചേരാന്‍
ഞാന്‍ ശ്രമിച്ചപ്പോഴൊക്കെ
നിസഹായത ചാട്ടുളിയായീ
തുളഞ്ഞു കയറുന്നത് ഞാന്‍ അറിഞ്ഞു
നീ തീര്‍ത്തൊരു ലോകത്തിലേക്ക്
നീ നടന്നു മറഞ്ഞപ്പോള്‍
ചലനമറ്റു നോക്കി നില്‍ക്കാനേ
എനിക്ക് കഴിഞ്ഞുള്ളൂ....!!!
Published in തര്‍ജ്ജനി, ഒക്ടോബര്‍ 2010, Volume 6, No. 10