കാലത്തിന്റെ കലണ്ടറില്‍ നിന്നു
ഒരു താള്‍ ചീന്തിയെറിയപെട്ടു
ഒരു പുതുവര്‍ഷ പുലരികൂടി
കണികണ്ടുണരാന്‍ ഇടയാക്കി
ആ സര്‍വ്വേശ്വരന്‍ !!
എന്റെ കൂട്ടില്‍ നിന്നും
എന്നോ പടിയിറങ്ങി പോയ നീ
രണ്ടായിരത്തി പത്തു
മാര്‍ച്ചിലെ ചൂടില്‍
നനുത്ത കാറ്റായീ
എന്നെ തഴുകിയെത്തിയപ്പോള്‍
ആട്ടിയോടിക്കാനൊരു
പാഴ്ശ്രമം നടത്തി ഞാന്‍....
നീ എന്നെ വിട്ടുപോകാന്‍
ഒരുക്കമാല്ലാതെ നിന്നപ്പോള്‍
എന്റെ വിരല്‍ തുമ്പിലൂടെ
നീ പുറത്തേക്ക് ഒഴുകിയെത്തി....
എന്നിലേക്ക് പടര്‍ന്നു കയറി....
കവിത.....!!! നീ എനിക്ക്
തിരിച്ചു കിട്ടിയ പുണ്യം!!!
നിന്നിലൂടെ എനിക്ക് കിട്ടിയതൊക്കെയും
എന്നും പ്രിയപെട്ടവയാണെനിക്ക്
എന്റെ പ്രിയ ചങ്ങതിയായീ....
ഇണയായീ....തുണയായീ
നിന്നെ എന്നിലേക്ക്
മടക്കി അയച്ച
സര്‍വ്വേശ്വരനോട്
ഒരു വാക്ക് മാത്രം....
നന്ദി!!!!..നന്ദി!!!..നന്ദി.!!!....
Friday, December 31, 2010
Sunday, December 12, 2010
വീട്
ഈ വീട് ഇന്നലെ വരെ
ചുടുകട്ടകള്‍ അടുക്കി വച്ചു...
സിമെന്റ് തേച്ചു ഉറപ്പിച്ചു
പടുത്തുയര്‍ത്തിയൊരു മന്ദിരം..
നിശബ്ദതയുടെ കൂടായ
വികാരങ്ങളില്ലാത്ത വെറുമൊരു
താവളം മാത്രമയിരുന്നെനിക്ക്
ഇന്നു
വല്ലാത്തൊരു ആത്മബന്ധം
അനുഭവിച്ചറിയുന്നു ഞാന്‍
കൊച്ചു കൊച്ചു പിണക്കങ്ങളും
വല്ല്യ വല്ല്യ ഇണക്കങ്ങളും
സ്നേഹത്തില്‍ ചലിച്ചു
നല്‍കിയൊരു നിറം
ചുവരുകളില്‍ തട്ടി പ്രതിഫലിച്ചപ്പോള്‍
പ്രകാശം കൊണ്ട് നിറഞ്ഞത്
എന്റെ മനസും ഈ വീടും!!
കുട്ടികളുടെ കളിചിരിക്കള്‍ക്കായീ
തളം കെട്ടിയ നിശബ്ധത
വഴി മാറിയപ്പോള്‍
ശബ്ദമുഖരിതമായീ
സ്നേഹം തുളുമ്പും ഈ വീട് !!
ചുടുകട്ടകള്‍ അടുക്കി വച്ചു...
സിമെന്റ് തേച്ചു ഉറപ്പിച്ചു
പടുത്തുയര്‍ത്തിയൊരു മന്ദിരം..
നിശബ്ദതയുടെ കൂടായ
വികാരങ്ങളില്ലാത്ത വെറുമൊരു
താവളം മാത്രമയിരുന്നെനിക്ക്
ഇന്നു
വല്ലാത്തൊരു ആത്മബന്ധം
അനുഭവിച്ചറിയുന്നു ഞാന്‍
കൊച്ചു കൊച്ചു പിണക്കങ്ങളും
വല്ല്യ വല്ല്യ ഇണക്കങ്ങളും
സ്നേഹത്തില്‍ ചലിച്ചു
നല്‍കിയൊരു നിറം
ചുവരുകളില്‍ തട്ടി പ്രതിഫലിച്ചപ്പോള്‍
പ്രകാശം കൊണ്ട് നിറഞ്ഞത്
എന്റെ മനസും ഈ വീടും!!
കുട്ടികളുടെ കളിചിരിക്കള്‍ക്കായീ
തളം കെട്ടിയ നിശബ്ധത
വഴി മാറിയപ്പോള്‍
ശബ്ദമുഖരിതമായീ
സ്നേഹം തുളുമ്പും ഈ വീട് !!
Tuesday, December 7, 2010
കറുപ്പിന്റെ മറവില്‍
മേഘങ്ങള്‍ ഒഴിഞ്ഞ ആകാശം
കടലിലേക്ക് ഇറങ്ങി ചെന്ന്
ആഴങ്ങളോളം മുങ്ങി തപ്പി
നക്ഷത്ര മത്സ്യങ്ങളെ
സ്വന്തമാക്കി മടങ്ങി ...
ഇണങ്ങിയും പിണങ്ങിയും
സല്ലപിക്കും ഇണകുരുവികളുടെ
സ്വൈരത കവര്‍ന്നെടുത്തു
ആദിത്യനും ആഴങ്ങളിലേക്ക്
മറഞ്ഞു പോയീ....
കറുപ്പിന്റെ മറവില്‍
യഥേഷ്ടം വിഹരിക്കും
കറുത്ത കൈയ്യിലെ
കറകളിലേക്ക്
കണ്ണുതുറന്ന ചന്ദ്രനോ
ഒളിച്ചോടനകാതെ
പകച്ചു നില്‍ക്കുന്നു !!!
(കണികൊന്നയില്‍ പ്രസിദ്ധികരിച്ചത്)
കടലിലേക്ക് ഇറങ്ങി ചെന്ന്
ആഴങ്ങളോളം മുങ്ങി തപ്പി
നക്ഷത്ര മത്സ്യങ്ങളെ
സ്വന്തമാക്കി മടങ്ങി ...
ഇണങ്ങിയും പിണങ്ങിയും
സല്ലപിക്കും ഇണകുരുവികളുടെ
സ്വൈരത കവര്‍ന്നെടുത്തു
ആദിത്യനും ആഴങ്ങളിലേക്ക്
മറഞ്ഞു പോയീ....
കറുപ്പിന്റെ മറവില്‍
യഥേഷ്ടം വിഹരിക്കും
കറുത്ത കൈയ്യിലെ
കറകളിലേക്ക്
കണ്ണുതുറന്ന ചന്ദ്രനോ
ഒളിച്ചോടനകാതെ
പകച്ചു നില്‍ക്കുന്നു !!!
(കണികൊന്നയില്‍ പ്രസിദ്ധികരിച്ചത്)
Subscribe to:
Posts (Atom)