ചില ഓര്‍മ്മകള്‍ അങ്ങനെയാണ്
എത്ര മറക്കാന്‍ ശ്രമിക്കുന്നുവോ
അത്രയും ശക്തിയായീ
പിന്തുടരുന്നു
ചില നാളുകള്‍ അങ്ങനെയാണ്
എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും
അത്രയും ശകതമായീ
തേടിയെത്തും
ചില ബന്ധങ്ങള്‍ അങ്ങനെയാണ്
എത്ര പൊട്ടിച്ചെറിയാന്‍ ശ്രമിച്ചാലും
അത്രയും ശക്തമായീ
കോര്‍ത്തിണക്കപെടും
അങ്ങനെ ഒരോര്‍മ
അങ്ങനെ ഒരു നാള്‍
അങ്ങനെ ഒരു ബന്ധം
അങ്ങനെ ഒന്നാണ്
എന്റെ വിവാഹവും
Friday, November 26, 2010
Friday, November 12, 2010
കൊഴിഞ്ഞു പോകും നേരം...(ഫാള്‍)
മഞ്ഞുപ്പെയ്യുന്ന ഒരു വൈകുന്നേരത്ത്
വിറങ്ങലിച്ച തടിബഞ്ചില്‍ വച്ചാണ്
നമ്മള്‍ ആദ്യം കണ്ടുമുട്ടിയത്
നീ എന്നിലേക്ക് ഒഴുകി
വരുകയായിരുന്നു ..
ഒരു പൂവിതള്‍ പോലെ
നിന്റെ സൌന്ദര്യം കണ്ടാണ്
നിന്നെ ഞാന്‍ എടുത്തു വച്ചത് !
പച്ചയായീ ജനിച്ച നീ
മഞ്ഞയായീ...ചുവപ്പായീ....
ജ്വലിക്കുന്ന സൌന്ദര്യമായീ
മാറിയിട്ടൊരു നാള്‍
കൊഴിഞ്ഞു വീഴുമ്പോള്‍
നിന്റെ അമ്മ എത്രമേല്‍
വേദനിക്കുന്നുണ്ടാവും!!
ഇത്രമേല്‍ സൌന്ദര്യം
നിനക്ക് പകര്‍ന്നേകി
സൃഷ്ടിച്ചത് സംരക്ഷിച്ചത്
അവളുടെ ഭാഗമാക്കിയത്
ഇങ്ങനെ ഒരു നാള്
കൊഴിഞ്ഞു പോകുമെന്നു
അറിയാതെ ആയിരുന്നിരിക്കാം!!!
വിറങ്ങലിച്ച തടിബഞ്ചില്‍ വച്ചാണ്
നമ്മള്‍ ആദ്യം കണ്ടുമുട്ടിയത്
നീ എന്നിലേക്ക് ഒഴുകി
വരുകയായിരുന്നു ..
ഒരു പൂവിതള്‍ പോലെ
നിന്റെ സൌന്ദര്യം കണ്ടാണ്
നിന്നെ ഞാന്‍ എടുത്തു വച്ചത് !
പച്ചയായീ ജനിച്ച നീ
മഞ്ഞയായീ...ചുവപ്പായീ....
ജ്വലിക്കുന്ന സൌന്ദര്യമായീ
മാറിയിട്ടൊരു നാള്‍
കൊഴിഞ്ഞു വീഴുമ്പോള്‍
നിന്റെ അമ്മ എത്രമേല്‍
വേദനിക്കുന്നുണ്ടാവും!!
ഇത്രമേല്‍ സൌന്ദര്യം
നിനക്ക് പകര്‍ന്നേകി
സൃഷ്ടിച്ചത് സംരക്ഷിച്ചത്
അവളുടെ ഭാഗമാക്കിയത്
ഇങ്ങനെ ഒരു നാള്
കൊഴിഞ്ഞു പോകുമെന്നു
അറിയാതെ ആയിരുന്നിരിക്കാം!!!
Sunday, November 7, 2010
ഓര്‍മയുടെ ചക്രവാളത്തിലെ നിലാവെട്ടം
(കവി അയ്യപ്പന് ആദരാഞ്ജലികള്‍. എന്റെ പ്രിയ സുഹൃത്ത് ആവശ്യപെട്ടതനുസരിച്ചു കവി അയ്യപ്പനെ കുറിച്ച് ഏതാനും ചില
വരികള്‍ ഇവിടെ കുറിക്കട്ടെ ...)
അക്ഷരങ്ങളുടെ ആകാശ മുറ്റത്തു
സൂര്യ പ്രഭയോടെ തിളങ്ങിനിന്ന
കറുത്ത മുത്തെ... നീ
ഓര്‍മയുടെ ചക്രവാളത്തിലേക്ക്
മറഞ്ഞപ്പോള്‍ ഉദിച്ചു ഉയര്‍ന്നത്
ഒരമാവാസിക്കും മറയ്ക്കാനാവാത്ത
ചന്ദ്രബിംബം പോലെ
നിലാവെട്ടംപ്പൊഴിക്കുന്ന
നീ രചിച്ചൊരു അക്ഷര
കാവ്യങ്ങള്‍ ആയിരുന്നു !!
അക്ഷര ലോകത്തെ കറുത്ത മുത്തെ
നിന്റെ വേര്‍പാടിന് മുന്നില്‍...
കണ്ണീര്പൂക്കളാല്‍ ഈ അര്‍ച്ചന....!!!
വരികള്‍ ഇവിടെ കുറിക്കട്ടെ ...)
അക്ഷരങ്ങളുടെ ആകാശ മുറ്റത്തു
സൂര്യ പ്രഭയോടെ തിളങ്ങിനിന്ന
കറുത്ത മുത്തെ... നീ
ഓര്‍മയുടെ ചക്രവാളത്തിലേക്ക്
മറഞ്ഞപ്പോള്‍ ഉദിച്ചു ഉയര്‍ന്നത്
ഒരമാവാസിക്കും മറയ്ക്കാനാവാത്ത
ചന്ദ്രബിംബം പോലെ
നിലാവെട്ടംപ്പൊഴിക്കുന്ന
നീ രചിച്ചൊരു അക്ഷര
കാവ്യങ്ങള്‍ ആയിരുന്നു !!
അക്ഷര ലോകത്തെ കറുത്ത മുത്തെ
നിന്റെ വേര്‍പാടിന് മുന്നില്‍...
കണ്ണീര്പൂക്കളാല്‍ ഈ അര്‍ച്ചന....!!!
Subscribe to:
Posts (Atom)