Tuesday, April 20, 2010

നിഴല്‍

മനസിനെ ചുട്ടെരിക്കും അഗ്നിയായീ,
സിരകളെ മരവിപ്പിക്കും തണുപ്പായീ,
ഇന്ദ്രിയങ്ങളെ അടക്കും  കാറ്റായ്..
നീയെന്നുമെന്‍ സന്തത സഹചാരി

നിന്നില്‍ നിന്നും ഓടി ഒളിക്കുവാന്‍
പലവട്ടം ശ്രമിച്ചു ഞാന്‍
ഒരു മാത്ര വിജയിച്ചുവെന്നു-
നിനച്ചു, ദീര്‍ഘ ശ്വാസമെടുത്തു
തിരിഞ്ഞു നോക്കവേ കണ്ടു...
നീന്നെയെന്‍ നീഴലായീ ...

നിന്നെ അകറ്റുവാന്‍ നടത്തിയ
പാഴ്ശ്രമം, തീവ്ര വേദനയായീ
പുനര്‍ജനിച്ചുവെന്നില്‍ ....
ദുഃഖമെ നിനക്കിവള്‍ പ്രിയയോ
വിട്ടുപോകാതെ നില്‍ക്കുന്നു
കൂടെയെന്നും നിഴലായീ!!!

25 comments:

പട്ടേപ്പാടം റാംജി said...

ദുഃഖമെ നിനക്കിവള്‍ പ്രിയയോ
വിട്ടുപോകാതെ നില്‍ക്കുന്നു
കൂടെയെന്നും നിഴലായീ!!!

ദുഖങ്ങള്‍ക്ക് കൂട്ടായ്‌ നിഴല്‍ മാത്രം.
കൊള്ളാം.നന്നായ്‌.

ഹംസ said...
This comment has been removed by the author.
ഗീത രാജന്‍ said...

പട്ടേപ്പാടം റാംജി ഇവിടുത്തെ ആദ്യ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി

ഹംസ നന്ദി

ദുഃഖമെ നിനക്കിവള്‍ പ്രിയയോ
വിട്ടുപോകാതെ നില്‍ക്കുന്നു
കൂടെയെന്നും നിഴലായീ!!!

ഇവിടെ ദുഖമാണ് എന്റെ നിഴല്‍....!!!

Junaiths said...

നിഴലിനെ മറയ്ക്കും വെളിച്ചമുയരട്ടെ..

ഹംസ said...

ഗീതേച്ചീ ,,,, ഞാന്‍ കവിത വായിച്ചതില്‍ പറ്റിയ തെറ്റാണ് ആദ്യ കമാന്‍റ് അങ്ങനെ വരാന്‍ കാരണം ഇപ്പോള്‍ മനസ്സിലായി ചേച്ചി

.,

ദുഃഖമെ നിനക്കിവള്‍ പ്രിയയോ
വിട്ടുപോകാതെ നില്‍ക്കുന്നു
കൂടെയെന്നും നിഴലായീ!!!

ഇതു ഞാന്‍ തിരിച്ചാണ് മനസ്സിലാക്കിയത് . ദു:ഖത്തിനു കൂട്ട് നിഴല്‍ മാത്രം എന്നു …!! എന്‍റെ തെറ്റ്.

ദു:ഖം നിഴലായ് എന്നും കൂടെ എന്ന് തിരുത്തി !! .. തെറ്റ് പറഞ്ഞു തന്നതിനു നന്ദി

ഹന്‍ല്ലലത്ത് Hanllalath said...

കവിത നന്നായി.

“...സിരകളെ മരക്കും തണുപ്പായീ..”

മരക്കും എന്നത്
ശരിയായ പ്രയോഗം തന്നെയാണൊ ?

Muralee Mukundan , ബിലാത്തിപട്ടണം said...

മനസിനെ ചുട്ടെരിക്കും അഗ്നിയായ് ,
സിരകളെ മരവിപ്പിക്കും തണുപ്പായ് ,
ഇന്ദ്രിയങ്ങളെ അടക്കും കാറ്റായ്...
നീയെന്നുമെന്‍ സന്തത സഹചാരി

ഗീത രാജന്‍ said...

hAnLLaLaTh, Murali

സംസാരഭാഷയിലെ പ്രയോഗം ആണ് മരക്കും .... ഞാന്‍ തിരുത്തിയിട്ടുണ്ട് ... വളരെ നന്ദി

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

എത്രമേല്‍ പിണങ്ങിപ്പിരിഞ്ഞാലും
ഇനിമേല്‍ കാണുകില്ലെന്ന്
എത്ര ശപഥം ചെയ്താലും
അകന്നു പോകെന്നലറിക്കരഞ്ഞാലും
ഓരോ പൊട്ടിച്ചിരികള്‍ക്കും,
അത്യാഹ്ലാദങ്ങള്‍ക്കും പിന്‍പേ
നിഴലായ് , നിനക്കാത്ത നേരത്തു
വന്നെന്നെ, ഞാനെന്നുമീ ജീവിതത്തിന്‍
അനിവാര്യതയെന്നു ഓര്‍മ്മിപ്പിച്ചു,
കരയിച്ചു കടന്നു പോകും
നിത്യ, നിതാന്ത സഹചാരിയീ ദുഃഖം

ഗീത രാജന്‍ said...

Thank you mukhthar....
enikkishtamayee comment.....:)

കൂതറHashimܓ said...

തെന്താത്.. എനിക്കൊന്നും മനസ്സിലായില്ലാ..:(
കവിത എനിക്ക് ഇഷ്ട്ടോല്ലാ, ലേബലില്‍ കവിത എന്ന് കണ്ടപ്പോ എനിക്ക് തോനി എനിക്ക് മനസ്സിലവൂലെന്ന്.. വായിച്ചപ്പോ... സത്യം.. ഒന്നും മനസ്സിലായില്ലാ...!!

Anonymous said...

ജീവിതം പ്രകാശപൂരിതമാകട്ടെ....
നിഴലുകള്‍ ഉണ്ടാവാതിരിക്കട്ടെ....
നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആരില്‍ നിന്നും എന്തും ഒളിക്കാം
ആരില്‍ നിന്നു എന്തും മറയ്കാം
പക്ഷേ സ്വന്തം നിഴലില്‍ നിന്നു?
സ്വന്തം മന:സാക്ഷിയില്‍ നിന്നു?

എന്നും എപ്പോളും കൂടെ....
എല്ലാം കാണാന്‍..എല്ലാം അറിയാന്‍
നിന്‍ നിഴല്‍ മാത്രം!

നല്ല കവിത, നല്ല അവതരണം

ആശംസകള്‍..വീണ്ടും എഴുതൂ

ഓ.ടോ; വേര്‍ഡ് വേരിഫിക്കേഷന്‍ എടുത്തു കളയുമോ?

വീകെ said...

ദുഃഖമെ നിനക്കിവള്‍ പ്രിയയോ
വിട്ടുപോകാതെ നില്‍ക്കുന്നു
കൂടെയെന്നും നിഴലായീ!!!

നിഴൽ എന്നും കാണും...!
ദു:ഖം നിഴൽ പോലെ എന്നും കാണില്ല....!! സന്തോഷം തരുന്ന നിമിഷങ്ങൾ ജീവിതത്തിൽ എത്രയോ കാണും....? സുഖ ദോഷ സമ്മിശ്രമാണു ജീവിതം....!!
അതു കൊണ്ട് ആ വരികളോട് യോജിക്കാൻ കഴിയില്ല...

ആശംസകൾ...

mukthaRionism said...
This comment has been removed by the author.
ഗീത രാജന്‍ said...

Junith, Sunil, Hashim..Sona, Prasanth, Sunil krishanan,

ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ രേഖപെടുത്തിയതിലും അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു ..
നമ്മുടെ നിഴലിനെ നമ്മള്‍ എപ്പോഴും കാണാറില്ലല്ലോ....എന്നാലും അത് കൂടെ ഉണ്ട്..അത് പോലെ ആണ് ദുഖവും ...നിഴലിനെ കാണാതിരിക്കുന്ന നിമിഷങ്ങള്‍....അത് സന്തോഷമെന്നോ സുഖമെന്നോ പറയാം......അതാ കവിതയില്‍ ഉദേശിച്ചത്‌...ചിലര്‍ക്കെങ്കിലും അത് അങ്ങനെ ആണ്....

സോണ പറഞ്ഞ അക്ഷര തെറ്റ് മനസിലായില്ല കേട്ടോ...

Umesh Pilicode said...

ആശംസകള്‍

Lathika subhash said...

ആശംസകൾ.

സിനു said...

കൊള്ളാം..
ആശംസകള്‍

ഒഴാക്കന്‍. said...

കലക്കി കേട്ടോ

Jishad Cronic said...

ആശംസകൾ.

ഗീത രാജന്‍ said...

V.K, Umesh, Lathi, Sinu, Ozhakan, Jishad

നന്ദി ..സന്തോഷം

വിജയലക്ഷ്മി said...

geetha:kavitha nannaayittundu..dukkangalkku koottaayi nizhal maathrame kaanoo.

ശ്രീ said...

മറ്റു കവിതകളേക്കാള്‍ നന്നായിട്ടുണ്ട് ഇത്. ആശംസകള്‍!

ഗീത രാജന്‍ said...

Vijaya Lekshmi Chechi, Sree...

വളരെ സന്തോഷം ... ഇവിടെ വന്നതിനും...അഭിപ്രായങ്ങള്‍ക്കും നന്ദി...ഇനിയും പ്രതീക്ഷിക്കുന്നു