Monday, April 26, 2010

ഭൂമിയോട്....



ഹേ ഭൂമി ....

കടലായീ പുഴയായീ

നദിയായീ ..തോടായീ

കിണറായീ കുളമായി

ഇത്രമേല്‍ വെള്ളം

നിന്നില്‍ നിറഞ്ഞിട്ടും

ഒരു തുള്ളി തുളുമ്പാതെ

സൂര്യനെ ചുറ്റുന്നതെങ്ങനെ നീ?

24 comments:

ഗീത രാജന്‍ said...

എങ്ങനെ???!!!!
ഈ മണ്ടൂസിന്റെ ഒരു കൊച്ചു(വല്ല്യ) സംശയമാണേ

Jishad Cronic said...

ഡോക്ടറെ കാണിക്കാന്‍ ആയോ... ഹ...ഹ...ഹാ....നല്ല പുത്തി...

ഹംസ said...

ഇത് ഒരു ഒന്ന് ഒന്നര ചോദ്യം തന്നെയാണല്ലോ ..!! അല്ല ഇനി ആരോട് ചോദിച്ചാലാ ഇതിനു ഉത്തരം അറിയുക ?

കൂതറHashimܓ said...

# Industry: Education
# Occupation: Teacher
അല്ല ഗീത എവിടുത്തെ ടീച്ചറാണെന്നാ പറഞ്ഞെ...?? (ആ കുട്ടികളുടേ ഒരു ....!!)
നാളെ ക്ലാസ്സില്‍ പോകുമ്പോ LKG യില്‍ കയറി ആരോടെങ്കിലും ചോദിക്ക്, (പിള്ളെര്‍ പറയും നല്ല കവിത എന്ന് ......!!) 'ഭൂഗുരുത്താകര്‍ഷണ ബലം' എന്നതിനെ പറ്റി പിള്ളേര്‍ പറഞ്ഞു തന്നില്ലെങ്കില്‍ ഇവിടെ ഒന്നൂടെ വാ ഞാന്‍ UKG യിലേക്ക് റെഫെറെന്‍സ് തരാം !!

Unknown said...

progressing ur feel n style.. keep forwarding...
congrats...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എനിക്കും ഇത് പോലൊക്കെ തോന്നാറുണ്ട് ടീച്ചറെ.. കാരണം ഞാന്‍ ഗൌളി(പല്ലി)യെ പ്പോലെ യാണ്. മച്ചില്‍ തല കീഴായി പറ്റിപ്പിടിച്ചു കിടന്നു 'തലതിരിഞ്ഞ' ഈ ലോകത്തെ നോക്കി പരിഹസിച്ചു ചിരിക്കുന്ന ഗൌളിയെപ്പോലെ....

ഒരു സംശയം: പുഴയും നദിയും ഒന്ന് തന്നെ ആണോ?
ഒരു സംശയം കൂടി: ആളുകള്‍ 'വാളുവക്കുന്നത്' ഇങ്ങനെ ഭൂമി തിരിയുന്നത് കൊണ്ടായിരിക്കുമോ?

Anonymous said...
This comment has been removed by the author.
Anonymous said...

ഭയങ്കര ചോദ്യം തന്നെ .... ആശംസകൾ...

Junaiths said...

നിറകുടം തുളുമ്പില്ലാന്നു കേട്ടിട്ടില്ലേ....

mukthaRionism said...

@ കൂതറHashimܓ ,

കൂതറെ,
നിന്റെ കമന്റില്‍
ഒരു അഹങ്കാരത്തിന്റെ ധ്വനിയുണ്ട്.

ഇങ്ങനെയൊക്കെപ്പറയാന്‍
കൂതറക്ക്
കവിതയെക്കുറിച്ച്
എന്ത് കുന്തമറിയാം..
ഹല്ല പിന്നെ..
കൊപ്പിലെ കമന്റ്..
കൂയ്...

ഗീത രാജന്‍ said...

Jishad, Hamza, Ranjith, Hashim Ismayil,Ummu Ammal, Junaith, Mukhathar...

സന്തോഷം ....ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ക്കും ..നല്ല വാക്കുകള്‍ക്കും നന്ദി...നന്ദി ..വീണ്ടും പ്രതീക്ഷിക്കുന്നു....

വിജയലക്ഷ്മി said...

kavithayum kollaam..karyaprasakthamaaya samshayavum ....

സിനു said...

കവിത നന്നായിരിക്കുന്നു
നല്ല ഒരു ചിന്ത..
ആശംസകള്‍..!!

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഒരു പാട്‌` എഴുതുക!!! ആശംസകള്‍!!!

Unknown said...

good question geetha, let me know if u get the answer................talk to u later

ഗീത രാജന്‍ said...

Vijayalakshmi Chechi, Sinu, Joy Palakkal, Jyothi....
ഇവിടെ വന്നതിനും ...അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി
ഇനിയും പ്രതീക്ഷിക്കുന്നു

jyo.mds said...

ഉത്തരം മുട്ടിക്കുന്ന ചോദ്യം

മുഫാദ്‌/\mufad said...

വരികളിലെ കവിതയെ പറ്റി പറയ്ന്നില്ലെങ്കിലും നല്ല ചോദ്യം...

Unknown said...

കവിത നന്നായിരിക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

ബെസ്റ്റ് ചോദ്യവും
ബെസ്റ്റ് ടീച്ചറും

ഗീത രാജന്‍ said...

Jyo, Mufad, Ameen Bilathipattanam...

Thank You all....

ഭാനു കളരിക്കല്‍ said...

വളരെ സര്‍റിയലിസ്റ്റിക്കായിരിക്കുന്നു ഈ കവിത!!! ഇതിനു തുടര്‍ച്ചയായി തുള്ളിതുളുമ്പുന്ന ഭൂമിയെ ഒന്നോര്‍ത്തു നോക്കൂ... തേങ്ങുന്ന ഭൂമി. ഇനിയും ഇത്തരം അസാധാരണവും അനേകാര്‍ത്ഥങ്ങള്‍ നിറഞ്ഞതുമായ കവിതകള്‍ എഴുതാനാവട്ടെ. ആശംസകള്‍...

ഗീത said...

വെള്ളം തുളുമ്പി പൊങ്ങിച്ചാടുന്നുണ്ട്. പക്ഷേ ഗ്രാവിറ്റേഷണല്‍ ഫോഴ്സ് ഒന്നു വിടണ്ടേ? പൊങ്ങിത്തെറിക്കാന്‍ നോക്കുമ്പോള്‍ തിരിച്ച് ഭൂമിയിലേക്ക് തന്നെ വലിച്ചു വീഴ്ത്തുന്നു.

ഈ കൊച്ചുവല്യ സംശയം കൊള്ളാംട്ടോ.

Praveen said...

ഹേ ഭൂമി ....

കടലായീ പുഴയായീ

നദിയായീ ..തോടായീ

കിണറായീ കുളമായി

ഇത്രമേല്‍ വെള്ളം

നിന്നില്‍ നിറഞ്ഞിട്ടും

ഒരു തുള്ളി പോലുമില്ലാതെ

നിന്റെ മക്കളെന്താണ്

ദാഹിച്ചു മരിക്കുന്നത്....

ഹേ കവിയത്രി...

ഇഷ്ടപ്പെട്ടു.....

ഐസക് ന്യൂട്ടണ്‍ എങ്കിലും നമ്മളെ പറ്റിച്ചു കളഞ്ഞു അല്ലെ..?