Sunday, May 23, 2010

നഷ്ടം

നിശബ്ദതയെ ആവാഹിച്ചൊരു
മുറിക്കുള്ളില്‍ ബന്ധിച്ചു
ശുദ്ധി കലശം ചെയ്തൊരു
മണി മഞ്ചലൊരുക്കി
പ്രതിഷ്ടിച്ചതിന്‍ മേലെ
ചങ്ങലക്കിട്ടൊരു
മൃതപ്രായ ദേഹിയേയും!!

മനസിന്റെ കടിഞ്ഞാണ്‍
ഒന്നയഞ്ഞു പോയതോ...
പിടിവിട്ടു കുതറി
പാഞ്ഞു പോയതോ....
കണ്ണുകള്‍ ചിമ്മി
വലം വച്ചു മുറിക്കുള്ളില്‍
മച്ചിന്റെ മേലെ ഉറച്ചു നോട്ടം

നിറമില്ല രൂപങ്ങള്‍
തെളിയുന്നു സ്ഥാനങ്ങള്‍
മിന്നുന്നു പൊയ്മുഖങ്ങള്‍
ഇതില്‍ എവിടെയാണെനിക്ക്
എന്നെ നഷ്ടമായത്...!!!???

15 comments:

ഗീത രാജന്‍ said...

ഇതില്‍ എവിടെയാണെനിക്ക്
എന്നെ നഷ്ടമായത്...!!!???

പട്ടേപ്പാടം റാംജി said...

നിറമില്ല രൂപങ്ങള്‍
തെളിയുന്നു സ്ഥാനങ്ങള്‍
മിന്നുന്നു പൊയ്മുഖങ്ങള്‍
ഇതില്‍ എവിടെയാണെനിക്ക്
എന്നെ നഷ്ടമായത്...!!!???

തിരിച്ചറിയാന്‍ കഴിയാത്ത നഷ്ടങ്ങള്‍...

Anonymous said...

"മനസിന്റെ കടിഞ്ഞാണ്‍
ഒന്നയഞ്ഞു പോയതോ...
പിടിവിട്ടു കുതറി
പാഞ്ഞു പോയതോ.... "

പോയതോ...ഗീതത്തിന്റെ ഗീതം കൊള്ളാം ...

mukthaRionism said...

ആ ഹാ.
നന്നായി..

ഗീത കവിത കണ്ടെത്തിക്കൊണ്ടിരിക്കുന്നു..
എഴുതുക.
ആശംസകൾ..

ഹംസ said...

നിറമില്ല രൂപങ്ങള്‍
തെളിയുന്നു സ്ഥാനങ്ങള്‍
മിന്നുന്നു പൊയ്മുഖങ്ങള്‍
ഇതില്‍ എവിടെയാണെനിക്ക്
എന്നെ നഷ്ടമായത്...!!!???

സ്വയം നഷ്ടപ്പെടുന്നത് ജീവിതത്തിനിടയില്‍ അറിയാതെ പോവുന്നു.!

കവിത നന്നായി. ബൂലോകത്ത് അറിയപ്പെടുന്ന കവിയത്രിയായി മാറുന്നു ഗീതേച്ചി. ആശംസകള്‍ :)

jayanEvoor said...

സ്വയം നഷ്റ്റപ്പെട്ടവർക്ക് അതൊരിക്കലും ഊഹിക്കാനാവില്ല.

നല്ല വരികൾ...!

Jishad Cronic said...

നല്ല വരികൾ...!

ramanika said...

നഷ്ട്ടങ്ങളുടെ ആകെ തുക അതല്ലേ ജീവിതം ?
വരികള്‍ ഇഷ്ട്ടമായി

രാജേഷ്‌ ചിത്തിര said...

പൊയ്മുഖങ്ങള്‍ നഷ്ടമായത്...

നിയ ജിഷാദ് said...

ഗീതേച്ചി. ആശംസകള്‍

Kalavallabhan said...

നഷ്ടപ്പെടും എന്നറിയുമായിരുന്നോ ?
എങ്കിൽ നഷ്ടപ്പെട്ടതെവിടെയെന്നും അറിയാം.
പ്രശ്നം തിരിച്ചറിവിന്റെയാണു.
കൊള്ളാം.

Muralee Mukundan , ബിലാത്തിപട്ടണം said...

എവിടെയാണെനിക്ക് എന്നെ നഷ്ടമായതെന്നോ ... ആ ‘പ്രതിഷ്ടിച്ചതിൽ‘ കേട്ടൊ ഗീതെ

കൊള്ളാം നന്നായിട്ടുണ്ട്.

സിനു said...

നല്ല കവിത..

ഗീത രാജന്‍ said...

പട്ടേപ്പാടം റാംജി, ആധില, സോണ, മുഖ്താര്‍, ഹംസ,ജയന്‍, ജിഷാദ്, രമണിക,
രാജേഷ്‌, നിയ, കലാഭവന്‍, മുരളി, സിനു, ഉപാസന ..

ഇവിടെ വായിച്ചതില്‍ വളരെ സന്തോഷം ..നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വളരെ സന്തോഷം ...എന്റെ എഴുത്തു.. അതില്‍ എന്തെങ്കിലും മാറ്റമോ .. വളര്‍ച്ചയോ ഉണ്ടെങ്കില്‍...എന്റെ പ്രിയ സുഹൃത്തുക്കളെ... അതിനു കാരണം നിങ്ങള്‍മാത്രമാണ്...
എന്റെ നല്ല ചങ്ങാതി...എന്റെ എഴുത്തിന്റെ പിന്‍ബലം....നന്ദി....നന്ദി....

ജോഷി രവി said...

നല്ല വരികള്‍