Saturday, October 16, 2010

ഹൃദയശാസ്ത്രം

കെന്നഡി സാറിന്റെ ചൂരലും
അമ്മിണി ടീച്ചറിന്റെ ഉണ്ടക്കണ്ണും
കണക്കിലെന്നെ മെരുക്കിയപ്പോള്‍
ലീലാവതി ടീച്ചറിന്റെ സ്നേഹശാസന
സയന്‍സിനെ ഉള്‍കൊള്ളാന്‍ പഠിപ്പിച്ചു

അനുഭവശാലയില്‍ നിന്നും
ഹൃദയശാസ്ത്രം മന സ്സി ലാക്കി
തള്ളാനും കൊള്ളാനും പഠിച്ചു
എന്നഹങ്കരിച്ചു നില്ക്കുമ്പോഴും
അറിയാതെ ചോദിച്ചു പോകുന്നു
ഇന്നിന്റെ ഹൃദയശാസ്ത്രം
പഠിക്കാന്‍ ഏതു പാഠശാലയെയാണ്
ആശ്രയിക്കേണ്ടത്.... ?

31 comments:

Geetha said...

ഇന്നിന്റെ ഹൃദയശാസ്ത്രം
പഠിക്കാന്‍ ഏതു പാഠശാലയെയാണ്
ആശ്രയിക്കേണ്ടത്....

Manoraj said...

കവിതക്ക് എന്തോ ചെറിയ കുറവുള്ളതായി തോന്നി. പിന്നെ അക്ഷരതെറ്റുകള്‍ ഇല്ലാതെഴുതാന്‍ ശ്രദ്ധിക്കുക.

Sapna Anu B.George said...

ഇന്നിന്റെ ഹൃദയശാസ്ത്രം
പഠിക്കാന്‍ ഏതു പാഠശാലയെയാണ്
ആശ്രയിക്കേണ്ടത്.... ?ഇതു ഞാന്‍ എന്നോടുതന്നെ ചോദിക്കേണ്ട ചോദ്യമാണ്, ഈ വിജയദശമി ദിനത്തില്‍???

ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...
This comment has been removed by the author.
ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...

ഇന്നിന്റെ ഹൃദയശാസ്ത്രം പഠിക്കാന്‍ നമ്മുടെ ചുറ്റുപാടുകളും പ്രകൃതിയും തന്നെ ധാരാളം.അതിനു കണ്ണ് ഉണ്ടായിരിക്കണമെന്ന് പോലുമില്ല.പാഠശാലയുടെയും അധ്യാപകരുടെയും ആവശ്യമില്ല .

ആയിരത്തിയൊന്നാംരാവ് said...

ജീവിതം
but who is the teacher what is the syllabus

Jishad Cronic said...

കേരളത്തിലേക്ക് തിരിച്ചു വരേണ്ടി വരും..

:)

ഹംസ said...

ഇന്നിന്‍റെ ഹൃദയശാസ്ത്രം പഠിക്കാന്‍ മനോരമയും, മാതൃഭൂമിയും ഒന്നും വായിച്ചാല്‍ പോര അല്ലെ ?.

കവിത കൊള്ളാം

പാവപ്പെട്ടവന്‍ said...

ശീതികരിച്ച മുറിയില്‍ സുഖസൌകര്യങ്ങളില്‍ സുഖ സന്തോഷങ്ങളില്‍ മനസിനെ കൊരുത്തിട്ടു തിന്നും കുടിച്ചും ഇരുന്നു ജീവിച്ചാല്‍ , തിരസ്കരിക്കപെടുന്നവന്റെയും ,സാമൂഹ്യ അസമത്വങ്ങളില്‍ വിറങ്ങലിക്കുന്നവന്റെയും ,പട്ടിണിയില്‍ തളര്‍ന്നു മയങ്ങി ഉറങ്ങുന്നവന്റെയും ഹൃദയശാസ്ത്രം
ആവോളം പഠിക്കാം.

MyDreams said...

അനുഭവശാലയില്‍ നിന്നും ഹൃദയശാസ്ത്രം മന സ്സി ലാക്കി തള്ളാനും കൊള്ളാനും പഠിച്ചു എന്നഹങ്കരിച്ചു നില്ക്കുമ്പോഴും അറിയാതെ ചോദിച്ചു പോകുന്നു ഇന്നിന്റെ ഹൃദയശാസ്ത്രം
പഠിക്കാന്‍ ഏതു പാഠശാലയെയാണ് ആശ്രയിക്കേണ്ടത്.................

നിന്ന്റെ പാതകള്‍ നീ തന്നെ തിരഞ്ഞു എടുക്കുക്ക ....അത് ആശ്രയം അല്ല

പിന്നെ കവിത മുഴുവനായില്ല എന്ന് തോന്നുന്നു ..............ഓഹോ ഒത്തു ആധുനിക കവിത ആണ് അല്ലെ ....ഞാന്‍ മറന്നു

വഴിപോക്കന്‍ said...

Great job..thanks for the updates.
With best wishes

lekshmi. lachu said...
This comment has been removed by the author.
lekshmi. lachu said...

ഇന്നിന്റെ ഹൃദയശാസ്ത്രം
പഠിക്കാന്‍ ഏതു പാഠശാലയെയാണ്
ആശ്രയിക്കേണ്ടത്....ee varikal eshtamaayi

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആ അനുഭവശാലയില്‍ തന്നെയുണ്ടല്ലോ...

ഇന്നിന്റെ ഹൃദയശാസ്ത്രം എം.ബി.എ കൊഴ്സ് ..!
പിന്നെ ഫീസിത്തിരി കൂടുതലാണ് കേട്ടൊ ഗീതാജി

മുകിൽ said...

കൊള്ളാം ഈ ചോദ്യം..

പട്ടേപ്പാടം റാംജി said...

എന്തായാലും സംശയം തന്നെ ബാക്കി.

നിശാസുരഭി said...

ഉത്തരം പലതരമുണ്ട്,
ആപേക്ഷികമെന്നര്‍ത്ഥം!

ബിഗു said...

ഇന്നിന്റെ ഹൃദയശാസ്ത്രം
പഠിക്കാന്‍ ഏതു പാഠശാലയെയാണ്
ആശ്രയിക്കേണ്ടത്.... ?

Nice Lines :)

poor-me/പാവം-ഞാന്‍ said...

ഈ ചോദ്യം എല്ലാവര്‍ക്കും വേണ്ടി താങ്കള്‍ ചോദിച്ചിരിക്കുന്നു..

സ്നേഹപൂര്‍വ്വം അനസ് said...

ഇന്നിന്റെ ഹൃദയ ശാസ്ത്രം പഠിക്കാന്‍
അഫ്ഗാനിലെ ഇന്നത്തെ സംഭവം
ഓര്‍ത്താല്‍ മതി ......ഗീത
എന്റെ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം

Anonymous said...

ആ....
എന്നക്ഷരത്തിലൊതുക്കട്ടയോ.......
മറുപടി.
sg

സിദ്ധീക്ക് തൊഴിയൂര്‍ said...

ഇന്നിനെ വിട്ട് നാളെയുടെ ഭാവിശാസ്ത്രത്തെ കുറിച്ച് ചിന്തിച്ചാലോ?

Manickethaar said...

ഏതു പാഠശാലയെയാണ് ആശ്രയിക്കേണ്ടത്....?

Echmukutty said...

ഇന്നിന്റെ ഹൃദയശാസ്ത്രം മാറിയോ?
വേദനകളും സങ്കടവും മാറിയോ?
അതെല്ലാം ഇന്നലെകളിൽ നിന്ന് ഇന്നിലൂടെ നാളെയിലേയ്ക്ക് നീളുക മാത്രമല്ലേ?

Anonymous said...

"ഇന്നിന്റെ ഹൃദയശാസ്ത്രം
പഠിക്കാന്‍ ഏതു പാഠശാലയെയാണ്
ആശ്രയിക്കേണ്ടത്.... ?"
ഒരു ചോദ്യം ..ഒത്തിരി ഉത്തരങ്ങള്‍ ...അതിലെ ശരിയുടെ ശാസ്ത്രം വേര്‍തിരിച്ചു അറിയാന്‍ ഹൃദയത്തോട് തന്നെ ചോദിച്ചു അറിയുക ...അതാണ്‌ ഉചിതം ...ഒരു ചോദ്യത്തില്‍ അവസാനിപ്പിച്ച ഈ കവിത ഇഷ്ട്ടപെട്ടു...ആശംസകള്‍ !!!

വീ കെ said...

അനുഭവശാലയിൽ നിന്നും വേണ്ടതെന്തെന്നു ഇനിയും പഠിക്കാൻ കഴിഞ്ഞില്ലെന്നു തോന്നുന്നു.. അതു കൊണ്ടാ ഒരു സംശയം ബാക്കിയായത്..!!

കവിത നന്നായി....
ആശംസകൾ...

പദസ്വനം said...

അതിനു എവിടെയും പോകേണ്ടാ...

ആ മനസ്സൊന്നു തുറക്കൂ... എല്ലാം ഉള്‍കൊള്ളാന്‍ പഠിക്കൂ....

നാം തന്നെ നമ്മുടെ ഗുരു... :D

Gr8 lines.. good work...

junaith said...

തീര്‍ച്ചയായും ഇന്നലെയുടെയും,ഇന്നിന്റെയും,നാളെയുടെയും ഹൃദയ ശാസ്ത്രങ്ങള്‍ ഹൃദയങ്ങളില്‍ തന്നെ..
ഹൃദയങ്ങളിലേക്ക് നോക്കൂ..

Vayady said...

ഇന്നിന്റെ ഹൃദയശാസ്ത്രം
പഠിക്കാന്‍ ഏതു പാഠശാലയെയാണ്
ആശ്രയിക്കേണ്ടത്.... ?

എവിടേയും പോകണ്ട..കാലം നമ്മെ താനേ പഠിപ്പിക്കും എന്നാണ്‌ എന്റെ വിശ്വാസം.
ഇഷ്ടമായി ഈ ചോദ്യം.

the man to walk with said...

inninte hridayashasthramaanu chuttupaadil ninnum padikkendath

best wishes

jyo said...

ഇന്നലെകളില്‍ ജീവിച്ചവര്‍ക്ക് ഇന്നിന്റെ ഹൃദയശാസ്ത്രം ഉള്‍ക്കൊള്ളാനാവുമോ-അതിന് വിശാലമായ ഹൃദയം വേണം.